കര്‍ഷക സമരം അവസാനിപ്പിക്കുന്നു; സുപ്രധാന പ്രഖ്യാപനം ഉടന്‍... സര്‍ക്കാര്‍ എല്ലാം അംഗീകരിച്ചു- റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഒരു വര്‍ഷം പിന്നിട്ട കര്‍ഷക സമരം അവസാനിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. സമരക്കാരുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കുമെന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ അറിയിച്ചുവെന്നും രേഖാമൂലം ഉറപ്പ് നല്‍കിയെന്നും വിവരം. ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിവരുന്ന കര്‍ഷക നേതാക്കള്‍ സമരം അവസാനിപ്പിക്കുന്നതായി വൈകാതെ പ്രഖ്യാപിച്ചേക്കും.
വിളകളുടെ താങ്ങുവിലയില്‍ നിയമപരമായ ഉറപ്പ് ലഭിക്കണമെന്നാണ് കര്‍ഷകരുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. ഇതുള്‍പ്പെടെയുള്ള ആവശ്യങ്ങളില്‍ സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കിയെന്നാണ് വാര്‍ത്തകള്‍. അങ്ങനെ സംഭവിച്ചാല്‍ കര്‍ഷക സമരം ചരിത്രത്തിന്റെ ഭാഗമായി മാറും. വിശദാംശങ്ങള്‍ ഇങ്ങനെ...

വന്‍ ഭൂരിപക്ഷത്തിലുള്ള ഒരു സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം 15 മാസം നീണ്ട സമരത്തിലൂടെ പിന്‍വലിപ്പിച്ചപ്പോള്‍ തന്നെ സമരം ചരിത്രത്തിന്റെ ഭാഗമായിരുന്നു. ഇനി തങ്ങളുടെ തുടര്‍ ആവശ്യങ്ങള്‍ നടപ്പാക്കാനാണ് കര്‍ഷകര്‍ സമരം തുടരുന്നത്. ഇതുകൂടി അംഗീകരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ഷകര്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് വിശ്വസിച്ച് സമരം അവസാനിപ്പിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടല്‍, പാര്‍ലമെന്റിനെ പ്രക്ഷുബ്ദമാക്കിയ ചര്‍ച്ച, രാജ്യം അമ്പരപ്പോടെ കണ്ട ട്രാക്ടര്‍ റാലിയും ചെങ്കോട്ടയിലേക്കുള്ള ഇരച്ചുകയറ്റവും... കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ഇന്ത്യയിലെ മാത്രമല്ല, പലപ്പോഴും ലോക മാധ്യമങ്ങളുടെ വരെ പ്രധാന തലക്കെട്ടുകളില്‍ നിറഞ്ഞ കര്‍ഷക സമരമാണ് അവസാനിക്കുന്നത്. സമരത്തിനിടെ 700ഓളം കര്‍ഷകരാണ് മരിച്ചത്.

വിളകളുടെ താങ്ങുവില തീരുമാനിക്കുന്നതിന് ഒരു സമിതിയെ നിയോഗിക്കാമെന്നാണ് സര്‍ക്കാര്‍ സമരക്കാരെ അറിയിച്ചിട്ടുള്ളത്. എല്ലാ കേസുകളും പിന്‍വലിക്കാമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയത്രെ. കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥര്‍, വിദഗ്ധര്‍, കര്‍ഷക കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാകും സമിതി.

ഹരിയാനയിലും ഉത്തര്‍ പ്രദേശിലും കര്‍ഷക സമര്‍ക്കാര്‍ക്കെതിരെ ആയിരക്കണക്കിന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എല്ലാം പിന്‍വലിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മരിച്ച കര്‍ഷക സമരക്കാരുടെ ബന്ധുക്കള്‍ക്ക് പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. സമാനമായ തുക യുപിയിലെയും ഹരിയാനയിലെയും സര്‍ക്കാരുകള്‍ നല്‍കുമെന്നാണ് കേന്ദ്രം അറിയിയിച്ചിട്ടുള്ളത്.

സമരത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് തെലങ്കാന സര്‍ക്കാര്‍ മൂന്ന് ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. തെലങ്കാനയില്‍ നിന്നുള്ള കര്‍ഷകര്‍ക്കാണ് ഈ തുക നല്‍കുക. കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ പ്രധാന വിഷയമായിരുന്നു. മരിച്ച കര്‍ഷകരുടെ വിവരങ്ങള്‍ അദ്ദേഹം ഇന്ന് പാര്‍ലമെന്റില്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.

എത്ര കര്‍ഷകര്‍ മരിച്ചുവെന്ന കണക്ക് ലഭ്യമല്ല എന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചത്. സര്‍ക്കാരിന്റെ ഏറ്റവും ഒടുവിലെ നിലപാടുകള്‍ കര്‍ഷക സമരക്കാര്‍ ചര്‍ച്ച ചെയ്യും. എന്നിട്ടാകും സമരം അവസാനിപ്പിക്കുന്ന പ്രഖ്യാപനം വരിക. ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരിയില്‍ നടക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക സമരം അവസാനിപ്പിക്കാന്‍ നടപടിയെടുക്കുന്നത് എന്നാണ് പ്രതിപക്ഷം പറയുന്നത്.
നിറചിരിയോടെ കാവ്യ മാധവന്‍; കട്ടത്താടിയില്‍ പുത്തന്‍ ലുക്കില്‍ ദിലീപ്... ചിത്രം വൈറല്‍

അതേസമയം, കര്‍ഷകര്‍ ഉന്നയിച്ച മറ്റൊരു വിഷയമായിരുന്നു ലഖീംപൂര്‍ ഖേരിയില്‍ ബിജെപി നേതാവിന്റെ വാഹനം ഇടിച്ച് കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവം. കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്റെ വാഹനമാണ് ഇടിച്ചത്. മിശ്രക്കെതിരെ നടപടി വേണമെന്നും മന്ത്രിസഭയില്‍ നിന്ന പുറത്താക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ഉറപ്പുകള്‍ നല്‍കിയിട്ടില്ല എന്നാണ് വിവരം.












Click it and Unblock the Notifications