കര്‍ഷക സമരം: കിസാന്‍ മസ്ദൂര്‍ സംഘത്തിന്റെ പ്രവര്‍ത്തകന്‍ ഹൃദയാഘാതം സംഭവിച്ച് മരിച്ചു
ദില്ലി: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്നതിനിടെ കര്‍ഷകന്‍ ഹൃദയാഘാതം സംഭവിച്ച് മരിച്ചു. കിസാന്‍ മസ്ദൂര്‍ സംഘിന്റെ പ്രവര്‍ത്തകനാണ് മരണപ്പെട്ടത്. ദില്ലി അതിര്‍ത്തിയില്‍ സംഘടിപ്പിച്ച സമരത്തില്‍ രണ്ടാഴ്ചയോളം പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു നെഞ്ച് വേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് അമൃത്സറിലുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.

കിസാന്‍ മസ്ദൂര്‍ സംഘ് പ്രവര്‍ത്തകന്‍ ബര്‍ക്കത്ത് (80) ആണ് മരണപ്പെട്ടത്. മാര്‍ച്ച് 20നാണ് ഇദ്ദേഹം തന്റെ ഗ്രാമത്തില്‍ നിന്ന് സമരഭൂമിയിലേക്ക് എത്തിയത്. ഏപ്രില്‍ 7ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് നെഞ്ച് വേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അവിടെ നിന്നുള്ള ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച പ്രകാരം അമൃത്സറിലെ ജിഎന്‍ഡിഎച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ചികിത്സയ്ക്കിടെ അദ്ദേഹം മരണപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം പ്രദേശത്തെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അദ്ദേഹത്തിന് കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്ന് കിസാന്‍ മസ്ദൂര്‍ സംഘം നേതാവ് മോഹീന്ദര്‍ സിംഗ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications