കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകരുടെ പ്രക്ഷോഭത്തിന് അനുമതി നല്‍കി കെജ്രിവാള്‍, ബിജെപിക്കെതിരെ ദില്ലിയില്‍ വന്‍ പടയൊരുക്കം

Google Oneindia Malayalam News

ദില്ലി: കര്‍ഷകരുടെ ദില്ലി പ്രക്ഷോഭത്തിന് അനുമതി അരവിന്ദ് കെജ്രിവാള്‍. കര്‍ഷക പാര്‍ലമെന്റ് ദില്ലിയിലെ ജന്ദര്‍മന്തറില്‍ നടത്താനാണ് അനുമതി ലഭിച്ചിരിക്കുന്നത്. നാളെയാണ് കിസാന്‍ സന്‍സദ് നടക്കുക. അതേസമയം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് എല്ലാ പ്രതിഷേധങ്ങളും നടത്തുകയെന്ന് കര്‍ഷകര്‍ പറയുന്നു. പോലീസിന്റെ ഭാഗത്ത് നിന്നും പ്രതിഷേധത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. റിപബ്ലിക്ക് ദിനത്തില്‍ ഉണ്ടായത് പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ പോലീസ് ശക്തമായ സാന്നിധ്യവും ഇവിടെയുണ്ടാവും.

1

പുതുപുത്തന്‍ ലുക്കില്‍ തിളങ്ങി ദിവ്യ പിള്ള; വൈറലായ ചിത്രങ്ങള്‍ കാണാം

ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും വലിയ തലവേദനയാണ് പുതിയ പ്രക്ഷോഭത്തിലൂടെ വരാന്‍ പോകുന്നത്. എല്ലാ ദിവസവും 200 പേര്‍ അടങ്ങുന്ന ഒരു ഗ്രൂപ്പ് സിംഘു അതിര്‍ത്തിയില്‍ നിന്ന് പാര്‍ലമെന്റിലേക്ക് പ്രക്ഷോഭവും നീങ്ങാനാണ് കര്‍ഷകരുടെ പ്ലാന്‍. പോലീസ് സുരക്ഷാ വലയത്തിലായിരിക്കും ഈ പ്രക്ഷോഭം നടക്കുക. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയാണ് ദില്ലി സര്‍ക്കാര്‍ ഈ സമരത്തിന് അനുമതി നല്‍കിയത്. നിലവിലെ ദുരന്ത നിവാരണ നിയമപ്രകാരം ഒത്തുച്ചേരില്‍ സാധ്യമല്ല.

സംയുക്ത കിസാന്‍ മോര്‍ച്ചയാണ് ഈ സമരത്തിന് നേതൃത്വം നല്‍കുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ അടുത്ത് വരവേ ദില്ലി സര്‍ക്കാരിന്റെ ഈ നീക്കത്തിന് പിന്നില്‍ കൃത്യമായ ലക്ഷ്യമുണ്ട്. ബിജെപിയെ സമ്മര്‍ദത്തിലാക്കുന്ന നീക്കം ഇവരില്‍ നിന്നുണ്ടാവും. നാല് ബസ്സുകളിലായി പാര്‍ലമെന്റ് ഹൗസ് കോംപ്ലക്‌സിലേക്ക് കര്‍ഷകര്‍ എത്തും. രാവിലെ ഇത് സിംഘു അതിര്‍ത്തിയിലുള്ള കിസാന്‍ മോര്‍ച്ചയുടെ ഓഫീസില്‍ നിന്ന് യാത്ര തിരിക്കും. ഓഗസ്റ്റ് 13 വരെ ഈ കിസാന്‍ പാര്‍ലമെന്റ് തുടരും. പാര്‍ലമെന്റിന്റെ മഴക്കാല സെഷന്‍ അന്നാണ് അവസാനിക്കുന്നത്.

പാര്‍ലമെന്റ് നടക്കുന്നത് പോലെയായിരിക്കും കര്‍ഷകരുടെ പാര്‍ലമെന്റും. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ഇടവേളകള്‍ എന്നിവ ഉണ്ടാവും. അതേസമയം പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ തിരിച്ചറിയല്‍ രേഖകള്‍ കൊണ്ടുവരണം. പോലീസ് തടയാന്‍ ശ്രമിച്ചാല്‍ അറസ്റ്റ് വരിക്കാനാണ് പ്ലാന്‍. എതിര്‍ക്കേണ്ടെന്നാണ് അറിയിച്ചിട്ടുള്ളത്. ആറ് മാസം വരെ ജയിലില്‍ കിടക്കാന്‍ തയ്യാറായി വരണമെന്നാണ് കര്‍ഷകരോട് സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ നിന്ന് രണ്ട് ബാച്ച് കര്‍ഷകര്‍ പ്രക്ഷോഭത്തിനായി ദില്ലിയിലെത്തിയിട്ടുണ്ട്. കര്‍ണാടക, തമിഴ്‌നാട്, തുടങ്ങിയസംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമുണ്ട്.

പുത്തന്‍ മേക്കോവറില്‍ നടി ലക്ഷ്മി മേനോന്‍; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Delhi's AIIMS Reports First Bird Flu Death

English summary
farmers protest will start tommorrow, delhi govt gives nod says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X