കേന്ദ്രത്തിന്റെ നിര്‍ദ്ദേശങ്ങള്‍ തള്ളി കര്‍ഷക സംഘടനകള്‍, പ്രക്ഷോഭം തുടരും; ഡിസംബര്‍ 14ന് രാജ്യവ്യാപക പ്രതിഷേധം
ദില്ലി: കാര്‍ഷക നിയമവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ കര്‍ഷക സംഘടന നേതാക്കള്‍ തള്ളി. നിയമം പിന്‍വലിക്കാതെ ഒരു ചര്‍ച്ചയ്ക്കും ഇല്ലെന്നാണ് കാര്‍ഷിക സംഘടനകള്‍ അറിയിച്ചത്. സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് അറിയിച്ച കര്‍ഷക സംഘടനകള്‍ ഡിസംബര്‍ 14ന് രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് അറിയിച്ചു.

കര്‍ഷകര്‍ ഇപ്പോള്‍ നടത്തുന്ന സമരം പിന്‍വലിക്കുന്നതിന് അഞ്ചിന നിര്‍ദ്ദേശങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ചത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍. കേന്ദ്രം നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചതിന് പിന്നാലെ സിംഘുവില്‍ ചേര്‍ന്ന സമര സമിതി യോഗത്തിലാണ് കര്‍ഷകര്‍ നിലപാട് അറിയിച്ചത്. വിശദമായ ചര്‍ച്ചയ്ക്ക് ശേഷമാണ് നിര്‍ദ്ദേശങ്ങള്‍ തള്ളിയത്.
കാര്‍ഷിക വിപണികളിലും പുറത്തും ഒരേ നികുതി, കാര്‍ഷിക വിപണിക്ക് പുറത്ത് രജിസ്ട്രേഷന്‍ സൗകര്യം, സ്വകാര്യ മേഖലക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും, കരാര്‍ കൃഷി തര്‍ക്കങ്ങളില്‍ നേരിട്ട് കോടതിയെ സമീപിക്കാം മുതലായവയാണ് താങ്ങുവിലക്ക് പുറമേ കര്‍ഷകര്‍ക്ക് കേന്ദ്രം എഴുതി നല്‍കിയ നിര്‍ദേശങ്ങള്‍. എന്നാല്‍ വിവാദ നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന നിലപാാണ് കര്‍ഷകര്‍ അറിയിച്ചത്.
അതേസമയം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കര്‍ഷക നേതാക്കള്‍ ഇന്നലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. കാര്‍ഷിക നിയമം പിന്‍വലിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാട് സ്വീകരിക്കുകയായിരുന്നു. എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്നും കര്‍ഷക നേതാക്കള്‍ അമിത് ഷായെ അറിയിച്ചു. ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന് നടത്താനിരുന്ന കൂടിക്കാഴ്ചയില്‍ കര്‍ഷക നേതാക്കള്‍ പിന്മാറിയിരുന്നു.
Recommended Video
കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമത്തില്‍ ഭേദഗതി വരുത്താമെന്ന് മാത്രമാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍ ഈ നിലപാടില്‍ കര്‍ഷക നേതാക്കള്‍ വിയോജിപ്പ് രേഖപ്പെടുത്തി. നിയമം പിന്‍വലിക്കാതെ പ്രക്ഷോഭത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് കര്‍ഷകര്‍ അറിയിച്ചത്. മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷമാണ് കര്‍ഷകര്‍ സമരം പിന്‍വലിക്കില്ലെന്ന നിലപാട് സ്വീകരിച്ചത്. 13 നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ ഈ നിയമങ്ങള്‍ കര്‍ഷകര്‍ക്ക് ഒരിക്കലും എതിരല്ലെന്ന നിലപാടില്‍ അമിത് ഷാ ഉറച്ചുനില്‍ക്കുകയായിരുന്നു.












Click it and Unblock the Notifications