കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇ അഹമ്മദിന്റെ മരണം; മനുഷ്യത്വം മരവിച്ച മണിക്കൂറുകൾ, ആശുപത്രിയിൽ ഗുണ്ടകൾ,മാധ്യമ പ്രവർത്തകർ പറയുന്നു..

മൃതദേഹത്തോട് ആനാദരവ് കാണിക്കുന്ന ഫാസിസത്തിന്റെ ക്രൂരമുഖമാണ് ദില്ലിയിൽ അരങ്ങേറിയതെന്ന് തലസ്ഥാനത്തെ മാധ്യമ പ്രവർത്തകർ

  • By മരിയ
Google Oneindia Malayalam News

ദില്ലി: മുസ്ലീം ലിഗ് എംപിയും മുന്‍ കേന്ദ്ര മന്ത്രിയുമായ ഇ അഹമ്മദിന് ജനുവരി 31ന് പാര്‍ലമെന്‌റില്ഡ വെച്ചാണ് നെഞ്ച് വേദന അനുഭവപ്പെട്ടത് ഉടന്‍ തന്നെ അദ്ദേഹത്തെ ദില്ലിയിലെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസ് എംപിമാരും, ലീഗ് എംപിമാരും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തി. ഇ അഹമ്മദിന്‌റെ നില അതീവ ഗുരുതരം എന്ന വാര്‍ത്തകളാണ് ആദ്യം പുറത്ത് വന്നത്. അഹമ്മദ് മരിച്ചെന്നും ബജറ്റ് സമ്മേളനത്തിന് ശേഷം മാത്രമേ മരണവിവരം പുറത്ത് വിടുകയുള്ള എന്നും പല മാധ്യമങ്ങളുടെയും ദില്ലി ബ്യൂറോയിലേക്ക് വിവരം എത്തി. ബജറ്റ് ദിവസം രാത്രി തലസ്ഥാനത്ത് നടന്ന അണിയറ നാടകങ്ങളെ കുറിച്ച് മാധ്യമ പ്രവര്‍ത്തകരും പ്രതികരിച്ച് തുടങ്ങി.

Ahammed Hospital

'മാധ്യമം' ദിനപ്രത്തിന്‌റെ ദില്ലി ബ്യൂറോ ലേഖകന്‍ ഹസനുല്‍ ബന്ന ഇതിനെ കുറിച്ച് വിശദമായ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിട്ടുണ്ട്. '' മരിക്കാന്‍ അനുവദിച്ചാലും ബജറ്റ് മാറ്റില്ലെന്ന്‌ന മോദി സര്‍ക്കാര്‍, 9 തീന്‍ മൂര്‍ത്തിയില്‍ ജനാസ നമസ്‌കാരം നടക്കുമ്പോള്‍ ഫാസിസം പാര്‍ലമെന്‌റില്‍ ബജറ്റ് അവതരിപ്പിക്കുകയായിരിക്കുമെന്ന്'' ബന്ന പറയുന്നു.

ബജറ്റ് ദിവസം രാത്രി ആശുപത്രിയില്‍ നടന്ന സംഭവങ്ങള കുറിച്ച് വിശദമായ കുറിപ്പും അദ്ദേഹം ഇട്ടിട്ടുണ്ട്. '' കൊന്നും കൊല്ലിച്ചും മാത്രമല്ല, മരിക്കാന്‍ അനുവദിയ്ക്കാതെയും ഫാസിസം അതിന്‌റെ അജണ്ട പുറത്തെടുത്തപ്പോള്‍ പകച്ചു പോയ രാത്രിയാണ് കഴിഞ്ഞത്. മൃതദേഹം കാണാനായി ആശുപത്രിയിലേക്ക് എത്തിയ മകനെയും ബന്ധുക്കളെയും തടയാന്‍ വാടക ഗുണ്ടകളായ ബൗണ്‍സര്‍മാരെ ഐസിയുവിന് ഉള്ളില്‍ അണി നിരത്തുക. മക്കളുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും. രാഹുല്‍ ഗാന്ധിക്കും ആശുപത്രി അധികൃതരുമായി അത്യുച്ചത്തില്‍ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പടേണ്ടി വരിക''. ഗുരുതരാവസ്ഥയില്‍ കിടക്കുന്ന ഇ അഹമ്മദിനെ ശുശ്രൂഷിക്കാന്‍ ഒരു പിജി വിദ്യാര്‍ത്ഥിയെ നോക്കാന്‍ ഏല്‍പ്പിച്ച് സീനിയര്‍ ഡോക്ടര്‍മാര്‍ ഉറങ്ങാന്‍ പോയെന്നും ബന്ന കുറ്റപ്പെടുത്തുന്നു. ഡോക്ടര്‍മാരായ മക്കള്‍ക്കും മരുമക്കള്‍ക്കും ഗുരുതരാവസ്ഥയില്‍ കിടക്കുന്ന പിതാവിനെ കാണാന്‍ ദില്ലി പൊലീസില്‍ കേസ് ഫയല്‍ ചെയ്യേണ്ടി വന്നു.

E Ahammed

പുലര്‍ച്ചെ 2.15നാണ് ഇ അഹമ്മദിന്‌റെ മരണം സ്ഥിരീകരിച്ചത്. മൂന്നര മണിക്ക് പാര്‍ലമെന്‌ററേനിയനും മുന്‍ കേന്ദ്ര മന്ത്രിയുമായ അദ്ദേഹത്തിന്‌റെ മൃതദേഹം എംബാം ചെയ്യാനായി ആംബുലന്‍സിലേക്ക് കയറ്റുമ്പോള്‍ മനുഷ്യത്വം മരവിച്ച 15 മണിക്കൂറുകളാണ് കടന്ന് പോയതെന്ന് സംഭവങ്ങള്‍ ദൃക്‌സാക്ഷിയായ മാധ്യമ പ്രവര്‍ത്തകന്‍ പറയുന്നു.

ഇ അഹമ്മദിന്‌റെ മക്കള്‍ കൃത്യസമയത്ത് ഇടപെട്ടില്ലായിരുന്നെങ്കില്‍ ബജറ്റ് പ്രസംഗം അവസാനിക്കുന്നത് വരെ മരണം സ്ഥിരീകരിക്കാതെ നീട്ടി കൊണ്ട് പോയെനെ എന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.

മൃതശരീരത്തോട് പോലും ആദരവ് കാണിക്കാത്ത ഫാസിസത്തിന്‌റെ ഏറ്റവും ക്രൂരമുഖമാണ് ദില്ലി രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ കണ്ടതെന്ന് ആളുകള്‍ കമന്‌റ് ചെയ്യുന്നു. കാലം നിങ്ങള്‍ക്ക് മാപ്പ് തരില്ലെന്ന് പറയുന്നവരും ഉണ്ട്.

ഹസനുൽ ബന്നയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...

English summary
fascism was in it's worst form while Central Government trying to hide E Ahammed's Death. Journalist from Delhi express their experience.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X