കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിതാവിന്റെ മരണം വിശ്വസിക്കാനാകാതെ മധ്യപ്രദേശിലെ ഐപിഎസുകാരൻ; മൃതദേഹത്തിന് ആയുർവേദ ചികിത്സ

Google Oneindia Malayalam News

ഭോപ്പാൽ: മരിച്ച പിതാവിന് മാസങ്ങളോളം ആയുർവേദ ചികിത്സ നൽകി ഐപിഎസുകാരനായ മകൻ. മധ്യപ്രദേശിലെ ഭോപ്പാലിലാണ് ഞെട്ടിക്കുന്ന സംഭവം
ഉണ്ടായത്. ഒരു മാസത്തോളമാണ് മരിച്ച പിതാവിന്റെ മൃതദേഹം സംസ്കരിക്കാതെ പോലീസ് ഉദ്യോഗസ്ഥൻ വീട്ടിൽ സൂക്ഷിച്ചത്.

ഇക്കഴിഞ്ഞ ജനുവരി 14നാണ് 87 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ രാജേന്ദ്ര കുമാർ മിശ്രയുടെ പിതാവ് കെ എം മിശ്ര മരിക്കുന്നത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്നായിരുന്നു 84 കാരനായ മിശ്രയുടെ അന്ത്യം.

ips

ആശുപത്രി അധികൃതർ പിതാവിന്റെ മരണം സ്ഥിരീകരിച്ചിട്ടും അംഗീകരിക്കാൻ രാജേന്ദ്ര മിശ്ര തയാറായില്ല. ഇയാൾ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ച ശേഷം ആയുർവേദ ചികിസ്ത തുടരുകയായിരുന്നു. മധ്യപ്രദേശിലെ മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും താമസിക്കുന്ന പ്രദേശത്തിനടത്തു തന്നെയാണ് ഐപിഎസുകാരൻ പിതാവിന്റെ മൃതദേഹത്തിന് ചികിത്സ നൽകിയത്.

മിശ്രയുടെ വീട്ടിൽ ഡ്യൂട്ടിയ്ക്ക് നിർത്തിയിരുന്ന പോലാീസ് കോൺസ്റ്റബിളാണ് സംഭവം പുറംലോകത്തെ അറിയിക്കുന്നത്. തന്റെ പിതാവ് മരിച്ചിട്ടില്ലെന്നും ആയുർവേദ ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും സംഭവം അറിഞ്ഞെത്തിയ മാധ്യമപ്രവർത്തകരോട് മിശ്ര പ്രതികരിച്ചു. എന്നാൽ വീടിനകത്തേയ്ക്ക് കയറാൻ ആരെയും അനുവദിച്ചില്ല. എന്നാൽ രാജേന്ദ്ര മിശ്രയുടെ പിതാവ് മരിച്ചെന്നും മരണ സർട്ടിഫിക്കേറ്റ് കൈമാറിയിട്ടുണ്ടെന്നുമാണ് ബൻസാൽ ആശുപത്രി അധികൃതർ അറിയിക്കുന്നത്.

English summary
senior ips officer of bhopal is making his father undergoing ayurvedic treatment, a month after hospital declared him dead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X