കോവിഡിനെ പേടിച്ച് ഒരു കുടുംബം വീട്ടിൽ അടച്ചിട്ടിരുന്നത് 15 മാസം; ഒടുവിൽ പൊലീസ് എത്തി പുറത്തിറക്കി
കോവിഡിനെ പേടിച്ച് ഒരു കുടുംബം വീടിനുള്ളിൽ അടച്ചിട്ടിരുന്നത് 15 മാസമാണ്
വിശാഖപട്ടണം: ലോകത്താകമാനം ഭീതി പടർത്തിയായിരുന്നു ഒരു വർഷം മുൻപ് കോവിഡ് രോഗം അതിവേഗം പടർന്ന് പിടിച്ചത്. കോവിഡ് വ്യാപനത്തിന്റെ ഒന്നാം തരംഗത്തിൽ ഇന്ത്യയും വിറങ്ങലിച്ചു. അസാധരണമായ ലോക്ക്ഡൗൺ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ തന്നെ പലർക്കും ദിവസങ്ങളെടുത്തു. അത്തരത്തിൽ കോവിഡിനെ പേടിച്ച് ഒരു കുടുംബം വീടിനുള്ളിൽ അടച്ചിട്ടിരുന്നത് 15 മാസമാണ്. ആന്ധ്രപ്രദേശിലെ കടലി ഗ്രാമത്തിലാണ് സംഭവം.

ആ 'പ്രണയ'ത്തിന് പിന്നിലെ യാഥാര്‍ഥ്യം വെളിപ്പെടുത്തി നടി പ്രിയ വാര്യര്‍
അമ്മയും പ്രായപൂർത്തിയായ രണ്ട് പെൺമക്കളുമാണ് വീടിനുള്ളിൽ തന്നെ അടഞ്ഞിരുന്നത്. 15 മാസം മുൻപാണ് ഇവർ താമസിക്കുന്നതിന്റെ അടുത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കൂടുതൽ ഭയന്ന റുത്തമ്മ (50) മക്കളായ കാന്താമണി (32), റാണി (30) എന്നിവരാണ് സ്വന്തമായി വീടിനുള്ളിൽ പൂട്ടിയിട്ടത്. പലതവണ ആശ വർക്കർമാരും സന്നദ്ധ പ്രവർത്തകരും വന്ന് വീട്ടിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം ഇവരുടെ ഒരു ബന്ധു വഴിയാണ് സംഭവം പുറംലോകം അറിയുന്നത്.
ഇവരുടെ ബന്ധുക്കളാണ് മൂന്ന് പേരും വീടിനുള്ളിലുണ്ടെന്നും ആരോഗ്യസ്ഥിതി ഭയങ്കര മോശമായി കൊണ്ടിരിക്കുകയാണെന്നും അറിയിച്ചത്. പിന്നാലെ പൊലീസും സർക്കാർ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം സ്ഥലത്ത് എത്തുകയും ഇവരെ പുറത്തെത്തിക്കുകയുമായിരുന്നു. പുറത്തു വരുമ്പോഴേക്കും മൂവരുടെയും ആരോഗ്യനില ഗുരുതരമായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇവരെ പെട്ടന്ന് തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി വരുകയാണ്.
ഇതേ നില തുടർന്നിരുന്നെങ്കിൽ വൈകാതെ തന്നെ മൂന്ന് പേരും മരണപ്പെട്ടേനെയെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. കൃത്യമായ ഭക്ഷണം ഇല്ലാതെയും പുറം ലോകവുമായി സമ്പർക്കവുമില്ലാതെയും കഴിഞ്ഞ ഇവർക്ക് കൗൺസിലിങ് അടക്കം നൽകും.
പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹം നിയമവിരുദ്ധമോ? ചോദ്യം ചെയ്ത് ആദ്യ ഭാര്യ രംഗത്ത്












Click it and Unblock the Notifications