കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചുബരാഹിയില്‍ പുരുഷന്‍മാര്‍ക്ക് ക്ഷേത്രപ്രവേശനം, സ്ത്രീകളുടെ ദളിത് ക്ഷേത്രം, 400 കൊല്ലത്തെ ചരിത്രം

പഞ്ചുബരാഹി ക്ഷേത്രത്തില്‍ പുരുഷന്‍മാര്‍ക്ക് പ്രവേശനം

Google Oneindia Malayalam News

ഒഡിഷ: ക്ഷേത്രത്തിലെ പലവിധ ആചാരങ്ങളെ പറ്റി നമ്മള്‍ കേട്ടിട്ടുണ്ട്. ഉയര്‍ന്ന ജാതിക്കാര്‍ക്ക് പ്രവേശനം ഉള്ളതും താഴ്ന്ന വിഭാഗക്കാര്‍ക്ക് പ്രവേശനം ഉള്ളതുമായ ക്ഷേത്രത്തിലെ അത്തരം ക്ഷേത്രങ്ങളുടെ അനാചാരങ്ങളെ പറ്റിയും ഇതിന് മുമ്പ് കേട്ടിട്ടുള്ളതാണ്. എന്നാല്‍ പുരുഷന്‍മാര്‍ക്ക് പ്രവേശനം ഇല്ലാത്ത ക്ഷേത്രത്തെ പറ്റി നമ്മള്‍ കേട്ടിട്ടില്ല. ഒഡിഷയില്‍ അങ്ങനെയൊരു ക്ഷേത്രമുണ്ട്. അത്തരമൊരു ക്ഷേത്രത്തില്‍ ആദ്യമായി പുരുഷന്‍മാര്‍ പ്രവേശിച്ചിരിക്കുകയാണ്. 400 വര്‍ഷത്തെ ചരിത്രമാണ് ഇതോടെ വഴി മാറിയിരിക്കുന്നത്.

മാ പഞ്ചുബരാഹി എന്ന ക്ഷേത്രമാണ് ആചാരങ്ങള്‍ തെറ്റിച്ച് പുരുഷന്‍മാര്‍ക്ക് പ്രവേശനം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇവര്‍ ആചാരം തെറ്റിച്ചിട്ടും ഗ്രാമത്തില്‍ നിന്ന് എതിര്‍പ്പുണ്ടായിട്ടില്ല. അതെന്താണെന്ന് വെച്ചാല്‍ ഇതിന് പിന്നിലൊരു കാരണമുണ്ട്. സ്ഥിരമായിട്ടല്ല ഈ പ്രവേശനം പുരുഷന്‍മാര്‍ക്ക് അനുവദിച്ചിരിക്കുന്നത്.

മാ പഞ്ചുബരാഹി

മാ പഞ്ചുബരാഹി

ഒഡിഷയിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രമാണ് മാ പഞ്ചുബരാഹി. കേന്ദ്രപാര ജില്ലയിലെ സതഭയ ഗ്രാമത്തിലാണ് ഈ ക്ഷേത്രമുള്ളത്. ഇവിടെ വര്‍ഷങ്ങള്‍ക്കായി പുരുഷന്‍മാര്‍ക്ക് പ്രവേശനമില്ല. ഇവിടെ ദളിത് സ്ത്രീകള്‍ മാത്രമാണ് പ്രവേശിച്ചിരുന്നത്. പൂജകളും കര്‍മങ്ങളും ചെയ്തിരുന്നത് ദളിത് സ്ത്രീകളായിരുന്നു. ഇവിടെ അഞ്ച് ദളിത് സ്ത്രീകളാണ് പൂജാരിമാരായി ഉണ്ടായിരുന്നത്. ഈ മേഖലയിലെ ഏറ്റവും ദിവ്യമായ ക്ഷേത്രമായിട്ടാണ് പഞ്ചുബരാഹിയെ കണക്കാക്കുന്നത്. ഇവിടെ നിത്യേനയുള്ള പൂജയ്ക്കായി അമ്പലം വൃത്തിയാക്കുന്നതും ദളിത് സ്ത്രീകളായിരുന്നു. അതേസമയം വെറും ദളിത് സ്ത്രീകളായാല്‍ മാത്രം ഇവിടെ പൂജ ചെയ്യാനാവില്ല. വിവാഹിതരമായ ദളിത് സ്ത്രീകള്‍ക്ക് മാത്രമേ ഇവിടെ പൂജ ചെയ്യാന്‍ അനുമതിയുണ്ടായിരുന്നുള്ള. കഴിഞ്ഞ 400 വര്‍ഷമായി ഈ രീതിയാണ് ഇവിടെ പിന്തുടര്‍ന്നു പോരുന്നത്.

പുരുഷന്‍മാരുടെ ക്ഷേത്ര പ്രവേശനം

പുരുഷന്‍മാരുടെ ക്ഷേത്ര പ്രവേശനം

ഇവിടെ പുരുഷന്‍മാര്‍ക്ക് ക്ഷേത്ര പ്രവേശനം നടത്തുക എന്നത് അസാധ്യമായ കാര്യമാണ്. എന്നാല്‍ ഇപ്പോഴത്തെ ക്ഷേത്ര പ്രവേശനത്തിന് പിന്നില്‍ വലിയൊരു കാര്യമുണ്ട്. തീരപ്രദേശത്തോട് അടുത്ത ഗ്രാമമാണ് കേന്ദ്രപാര ജില്ല. പഞ്ചുബരാഹിയും സ്ഥിതി ചെയ്യുന്നത് ഇതേ രീതിയില്‍ തന്നെയാണ്. ജലനിരപ്പ് ഉയര്‍ന്ന് വരുന്നതിനാല്‍ സതഭയ ഗ്രാമവാസികള്‍ ആശങ്കയിലായിരുന്നു. ഈ ക്ഷേത്രവും വെള്ളപ്പൊക്കം വന്നാല്‍ മുങ്ങിപ്പോകും. അതുകൊണ്ട് ഇവിടെയുള്ള വിഗ്രഹങ്ങളെല്ലാം മാറ്റി സ്ഥാപിക്കണം. സ്ത്രീകളായ പൂജാരിമാര്‍ വിച്ചാരിച്ചാല്‍ ഈ വിഗ്രഹങ്ങള്‍ മാറ്റിസ്ഥാപിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് ഇവര്‍ പുരുഷന്‍മാരുടെ സഹായം തേടുകയായിരുന്നു. പ്രത്യേക പൂജകള്‍ക്ക് ശേഷമാണ് ഇവര്‍ക്ക് ക്ഷേത്രത്തില്‍ കടക്കാന്‍ അനുമതി നല്‍കിയത്. അതേസമയം ഇവിടെയുള്ള ആകെയുള്ള 1000 പേരുടെ സമ്മതവും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്.

സ്ഥിരം പ്രവേശനമല്ല....

സ്ഥിരം പ്രവേശനമല്ല....

പഞ്ചുബരാഹിയില്‍ പുരുഷന്‍മാര്‍ കയറിയത് കൊണ്ട് അത്ര ആശ്വാസം കണ്ടെത്തേണ്ടതില്ല. കാരണം ഇത് എക്കാലത്തേക്കുമുള്ള പ്രവേശനമല്ല. ഈ വിഗ്രഹം മാറ്റി സ്ഥാപിക്കുന്നതിന് വേണ്ടി മാത്രം താല്‍ക്കാലികമായ ഉണ്ടാക്കിയ തീരുമാനമാണ് ഇത്. ഈ വിഗ്രഹവും ക്ഷേത്രവും മാറ്റി സ്ഥാപിക്കുന്നതോടെ നേരത്തെയുള്ള അതേ നിയമം തന്നെ നിലവില്‍ വരും. നിലവില്‍ അഞ്ച് പുരുഷന്‍മാര്‍ക്കാണ് ഇവിടെ പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഇവര്‍ ക്ഷേത്രത്തിനുള്ളിലെ എല്ലാ വസ്തുക്കളും പുറത്തേക്ക് മാറ്റാന്‍ സ്ത്രീകളെ സഹായിക്കും. ഇത് കടല്‍ക്ഷോഭം എത്താത്ത ഒരു സ്ഥലത്തേക്കാണ് മാറ്റുന്നത്. അതേസമയം ഇതിനുള്ളില്‍ വിഗ്രഹങ്ങള്‍ ഓരോന്നിനും 1.5 ടണ്‍ ഭാരമുണ്ട്. ഇത് കൊണ്ടുപോകുക എന്നത് കുറച്ച് ദിവസത്തെ ശ്രമകരമായ ജോലികളിലൊന്നാണ്.

ദുരന്തനിവാരണ വകുപ്പിന്റെ മുന്നറിയിപ്പ്

ദുരന്തനിവാരണ വകുപ്പിന്റെ മുന്നറിയിപ്പ്

ഈ പ്രദേശത്ത് ഏത് നിമിഷവും കടല്‍ക്ഷോഭമുണ്ടാകാമെന്ന് ദുരന്തനിവാരണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എത്രയും പെട്ടെന്ന് ക്ഷേത്രത്തിലെ വിഗ്രഹങ്ങളും മാറ്റിയിട്ടില്ലെങ്കില്‍ പിന്നീട് ഒരിക്കലും അത് വീണ്ടെടുക്കാനാവില്ലെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇവര്‍ ക്ഷേത്രം തന്നെ മാറ്റിസ്ഥാപിക്കാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു. ഇവിടെ നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള ഭഗപതിയ ഗ്രാമത്തിലാണ് പുതുതായി ക്ഷേത്രം സ്ഥാപിക്കുന്നത്. അതേസമയം ഗ്രാമവാസികള്‍ ക്ഷേത്രം ഇവിടെ നിന്ന് മാറ്റിസ്ഥാപിക്കുന്നതില്‍ അതിയായ ദു:ഖമുണ്ടെന്ന് ക്ഷേത്രത്തിലെ ദളിത് പൂജാരിമാര്‍ പറയുന്നു. എന്നാല്‍ ഇനി ഗ്രാമവാസികളെ പുതിയ സ്ഥലത്തേക്ക് മാറ്റുന്നതിനാല്‍ ഈ പ്രശ്‌നം കുറച്ച് ദിവസം മാത്രമേ ഉണ്ടാവൂ എന്ന് അവര്‍ പറഞ്ഞു.

ശുദ്ധീകരണ പൂജകള്‍

ശുദ്ധീകരണ പൂജകള്‍

ഈ വിഗ്രഹം മറ്റൊരു ഗ്രാമത്തിലേക്ക് മാറ്റിസ്ഥാപിക്കുന്നതോടെ എല്ലാ കഴിഞ്ഞെന്ന് കരുതാനാവില്ല. ഇവ കൃത്യസ്ഥലത്തെത്തിയാല്‍ വിഗ്രഹ ശുദ്ധീകരണ പൂജകള്‍ നടക്കും. പുരുഷന്‍മാര്‍ ക്ഷേത്രത്തില്‍ കടന്നത് കൊണ്ടുണ്ടായ ദോഷങ്ങള്‍ പരിഹരിക്കുന്നതിനാണ് ഈ പൂജകള്‍. അതേസമയം ഈ ഗ്രാമം ഒഡീഷയിലെ വെള്ളപ്പൊക്കത്തില്‍ ഏറ്റവും ദുരിതമനുഭവിച്ചതാണെന്ന് ദുരന്തനിവാരണ വകുപ്പ് പറയുന്നു. അടുത്തിടെ ഇവിടെയുള്ള പല വീടുകളും വെള്ളത്തില്‍ മുങ്ങിപ്പോയിരുന്നു. വെള്ളക്കെട്ട് ഉയര്‍ന്ന് വരുന്നതാണ് ഇതിന് കാരണം. ഇത്തരം കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ പ്രത്യേക പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ലോക ബാങ്കിന്റെ സഹായമുള്ള ഒഡീഷ ഡിസാസ്റ്റര്‍ റിക്കവറി പ്രൊജക്ടിലുള്‍പ്പെടുത്തിയാണ് ഈ ഗ്രാമത്തിലുള്ളവരെ മറ്റൊരുസ്ഥലത്തേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നത്. ഇവര്‍ വീടുകളും നിര്‍മിച്ച് നല്‍കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്.

ഡിജിപിയുടെ ഫേക്ക് ട്വിറ്റര്‍.... ചേട്ടനെ രക്ഷിക്കല്‍!! പത്താം ക്ലാസുകാരന്റെ ഇന്റലിജന്‍സിന് സല്യൂട്ട്ഡിജിപിയുടെ ഫേക്ക് ട്വിറ്റര്‍.... ചേട്ടനെ രക്ഷിക്കല്‍!! പത്താം ക്ലാസുകാരന്റെ ഇന്റലിജന്‍സിന് സല്യൂട്ട്

രാഷ്ട്രീയ കളികള്‍ തകര്‍ന്നു, ഇംപീച്ച്‌മെന്റ് നോട്ടീസ് ഉപരാഷ്ട്രപതി തള്ളി, ഇനി സുപ്രീം കോടതിയിലേക്ക്!രാഷ്ട്രീയ കളികള്‍ തകര്‍ന്നു, ഇംപീച്ച്‌മെന്റ് നോട്ടീസ് ഉപരാഷ്ട്രപതി തള്ളി, ഇനി സുപ്രീം കോടതിയിലേക്ക്!

English summary
First Time In 400 Years Men Allowed Inside This Temple in Odisha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X