Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതൊക്കെ അരിയാഹാരം കഴിക്കുന്നവർക്ക് മനസിലാവും സഖാവേ; ഫ്ലക്സ് വിവാദത്തിന് പിന്നെ കളികള്‍- കുറിപ്പ്

കല്‍പറ്റ: അഗസ്ത്യന്‍മുഴി-കുന്ദമംഗലം റോഡിന്‍റെ ഉദ്ഘാടന ചടങ്ങില്‍ വയനാട് എംപി രാഹുല്‍ ഗാന്ധി മുഖ്യാതിഥിയാവുമെന്ന ഫ്ലെക്സ് ബോര്‍ഡിന് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചരണമായിരുന്നു ലഭിച്ചത്. ഈ മാസം 13 ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരനാണ് റോഡിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്. ഫ്ലെക്സില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെയും ജി സുധാകരന്‍റെയും ചിത്രങ്ങള്‍ക്ക് ശേഷമാണ് രാഹുല്‍ ഗാന്ധിയുടെ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരും തിരുവമ്പാടി നിയോജക മണ്ഡലത്തിലം എംഎല്‍എയും ചേര്‍ന്നാണ് പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

രാഹുല്‍ ഗാന്ധിയെ അറിയിക്കാതെയും അനുവാദം വാങ്ങാതെയുമാണ് പ്രവര്‍ത്തി ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയാക്കിയതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെടുന്നു. പാര്‍ലമെന്‍റ് സെഷന്‍ നടക്കുന്നതിനാല്‍ 13 ന് നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ എംപിമാര്‍ക്ക് കഴിയില്ലെന്നിരിക്കെ മനഃപൂര്‍വ്വമാണ് രാഹുല്‍ ഗാന്ധിയെ ചടങ്ങില്‍ മുഖ്യാഥിതിയാക്കിയതെന്നാണ് കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് ടി സിദ്ധീഖ് പറയുന്നത്. ഇത്തരത്തിലൊരു ഫ്ലക്സ് ബോര്‍ഡ് വെച്ചതിന് പിന്നില്‍ മറ്റു ചില കളികള്‍ കൂടിയുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള കെഎസ്‌യു നേതാവ് മുഹമ്മദ് ദിഷാലിന്റെ ഫെയ്സ്ബുക്ക് കുറിപ്പും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്.. വിശദാംശങ്ങള്‍ ഇങ്ങനെ..

രാഹുലിനെ ക്ഷണിച്ചത്

രാഹുലിനെ ക്ഷണിച്ചത്

രാഹുൽ ഗാന്ധി പങ്കെടുക്കും എന്ന് അറിയിക്കാത്ത പരിപാടിയിൽ പേര് വെച്ച് ബോർഡ് അടിച്ചതിന്റെ ഉദ്ദേശമൊക്കെ അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസ്സിലാകും. ഉദ്ഘാടനം നടക്കാന്‍ പോകുന്ന റോഡിന്‍റെ ഭൂരിപക്ഷം ഭാഗവും കോഴിക്കോട് ലോക്സഭാ മണ്ഡലത്തില്‍ ആണെന്നിരിക്കെ കോഴിക്കോട് എംപിയായ എംകെ രാഘവനെ ക്ഷണിക്കാതെ, രാഹുല്‍ ഗാന്ധിയുടെ അറിവില്ലാതെ അദ്ദേഹത്തിന്റെ പേരുൾപ്പെടുത്തി ബോർഡ് അടിച്ച് കൊട്ടിയാഘോഷിക്കാൻ ലേശം ഉളുപ്പ് വേണം സഖാക്കളെ എന്നും മുഹമ്മദ് ദിഷാല്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

മുക്കത്തെ ഓഫീസിൽ പോലും എത്തിയിട്ടില്ല

മുക്കത്തെ ഓഫീസിൽ പോലും എത്തിയിട്ടില്ല

അഗസ്ത്യൻമുഴി- കുന്ദമംഗലം റോഡ് നവീകരണ ഉദ്ഘാടനത്തിൽ രാഹുൽ ഗാന്ധി മുഖ്യാതിഥിയായി പങ്കെടുക്കും എന്ന് പൊതുമരാമത്ത് വകുപ്പിനെയോ ജോർജ് എം തോമസ് എം.എൽ.എയോ അറിയിച്ചിരുന്നോ?
മുക്കത്തെ ഓഫിസിൽ നിന്നോ ഡൽഹിയിൽ നിന്നോ അദ്ദേഹം പങ്കെടുക്കും എന്ന ഒരു അറിയിപ്പും ഒരാൾക്കും നൽകിയിട്ടില്ല, പ്രസ്തുത പരിപാടിയുടെ ക്ഷണക്കത്ത് മുക്കത്തെ ഓഫീസിൽ പോലും എത്തിയിട്ടില്ല.

ഉളുപ്പ് വേണം സഖാക്കളെ

ഉളുപ്പ് വേണം സഖാക്കളെ

രാഹുൽ ഗാന്ധി പങ്കെടുക്കും എന്ന് അറിയിക്കാത്ത പരിപാടിയിൽ പേര് വെച്ച് ബോർഡ് അടിച്ചതിന്റെ ഉദ്ദേശമൊക്കെ അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാവും, പ്രസ്തുത റോഡിന്റെ ബഹുഭൂരിഭാഗവും കോഴിക്കോട് ലോകസഭാ മണ്ഡലത്തിൽ ആണെന്നിരിക്കെ എം കെ രാഘവനെ ക്ഷണിക്കാതെ ,രാഹുൽ ഗാന്ധിയുടെ അറിവില്ലാതെ അദ്ദേഹത്തിന്റെ പേരുൾപ്പെടുത്തി ബോർഡ് അടിച്ച് കൊട്ടിയാഘോഷിക്കാൻ ലേശം ഉളുപ്പ് വേണം സഖാക്കളെ

പോസ്റ്റ് മുക്കി

പോസ്റ്റ് മുക്കി

പിന്നെ തിരുവമ്പാടി എംഎൽഎ ജോർജ് എം തോമസ് സ്വന്തം പോസ്റ്റിൽ നിന്ന് പരിപാടിയുടെ ബോർഡ് മുക്കിയ വിവരം സഖാക്കളെ വ്യസനസമേതം അറിയിക്കുന്നതിനോടൊപ്പം പി ഡബ്ല്യൂ ഡി എൻജിനീയർക്കുള്ള പരിപ്പുവടയും ചായയും പ്രത്യേക താല്പര്യത്തോടെ എത്തിക്കാൻ ഉള്ള നടപടി സ്വീകരിക്കും എന്നും അറിയിച്ചു കൊള്ളുന്നു

ഫേസ്ബുക്ക് പോസ്റ്റ്

രാഹുല്‍ ഗാന്ധി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+