കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

20 ലക്ഷം കോടിയുടെ പാക്കേജ്; വൈകീട്ട് 4 ന് ധനമന്ത്രി മാധ്യമങ്ങളെ കാണും

Google Oneindia Malayalam News

ദില്ലി; കൊവിഡ് പ്രതിസന്ധി നേരിടാൻ 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജിനെ കുറിച്ച് വിശദീകരിക്കാൻ ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് വൈകീട്ട് നാലിന് മാധ്യമങ്ങളെ കാണും. ധനമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ രാജ്യത്തെ അഭിസോബംധന ചെയ്യവേയാണ് 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ബുധനാഴ്ച ധനമന്ത്രി ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം നൽകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

ആത്മനിര്‍ഭാര്‍ ഭാരത് അഭിയാന്‍ എന്ന പദ്ധതിക്ക് കീഴിലാണ് നരേന്ദ്ര മോദി 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചത്. ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ കൊവിഡ് പാക്കേജാണിത്. സാമ്പത്തിക പരിഷ്കരണത്തിന്റെ ആദ്യ ചുവടുവെപ്പാണിത്. ചെറുകിട വ്യവസായങ്ങൾ, തൊഴിലാളികൾ, കർഷകർ എന്നിവർക്കെല്ലാം പാക്കേജിന്റെ പ്രയോജനം ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

 nirmala-sitharaman22-1

രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പത്ത് ശതമാനമാണ് പാക്കേജ്. ഭൂമി, തൊഴില്‍, പണലഭ്യത, വായ്പ മുതലായ മേഖലകളില്‍ സമഗ്രമായ ഉത്തേജനം ലക്ഷ്യമിടുന്ന പാക്കേജ് സാമ്പത്തിക മേഖലയില്‍ കുതിച്ചു ചാട്ടമുണ്ടാക്കുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. അതേസമയം ഇത്രയും തുക എങ്ങനെ കണ്ടെത്തുമെന്ന ആശങ്കകൾ വിദഗ്ദർ ഉയർത്തുന്നുണ്ട്. കടം വാങ്ങുന്നതോടൊപ്പം റിസര്‍വ് ബാങ്ക് കൂടുതല്‍ പണം പുറത്തിറക്കാനുള്ള സാധ്യതയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

Recommended Video

cmsvideo
modi announces 20 lakh crore stimulus package

അതേസമയം പാക്കേജിനെതിരെ കോൺഗ്രസ് ഉൾപ്പെടെ രംഗത്തെത്തിയിട്ടുണ്ട്.
എല്ലാവര്‍ക്കും 15 ലക്ഷംരൂപ വീതം നല്‍കും, 100 ദിവസത്തിനകം കള്ളപ്പണം തിരിച്ചുപിടിക്കും, വാരണാസിയെ ക്യോട്ടോ ആക്കിമാറ്റും, നോട്ട് അസാധുവാക്കലിലൂടെ ഭീകരവാദത്തിന് അന്ത്യം കുറിക്കും തുടങ്ങിയ വാഗ്ദാനങ്ങള്‍ എഴുതി തയ്യാറാക്കിയ അതേ പേനകൊണ്ട് ആകരുതേ 20 ലക്ഷം കോടിയുടെ പാക്കേജ് എന്ന് കോൺഗ്രസ് വക്താവ് ജയ്വീർ ഷെർഗിൽ ട്വീറ്റ് ചെയ്തു.

രാഹുൽ ഗാന്ധിയുടെ വിവാഹ ചെലവ് ഏറ്റെടുക്കുമെന്ന് ബിജെപി; മുഖമടച്ച മറുപടിയുമായി കോൺഗ്രസ്രാഹുൽ ഗാന്ധിയുടെ വിവാഹ ചെലവ് ഏറ്റെടുക്കുമെന്ന് ബിജെപി; മുഖമടച്ച മറുപടിയുമായി കോൺഗ്രസ്

മന്ത്രിസഭ വികസനം;ഇടഞ്ഞ് ബിജെപി നേതാക്കൾ!!കണക്ക് കൂട്ടൽ പിഴയ്ക്കാതെ കോൺഗ്രസ്മന്ത്രിസഭ വികസനം;ഇടഞ്ഞ് ബിജെപി നേതാക്കൾ!!കണക്ക് കൂട്ടൽ പിഴയ്ക്കാതെ കോൺഗ്രസ്

രാഹുൽ ഗാന്ധിയുടെ വിവാഹ ചെലവ് ഏറ്റെടുക്കുമെന്ന് ബിജെപി; മുഖമടച്ച മറുപടിയുമായി കോൺഗ്രസ്രാഹുൽ ഗാന്ധിയുടെ വിവാഹ ചെലവ് ഏറ്റെടുക്കുമെന്ന് ബിജെപി; മുഖമടച്ച മറുപടിയുമായി കോൺഗ്രസ്

English summary
FM Nirmala Sitharaman will address media today at 4 pm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X