കാലിത്തീറ്റ കുംഭകോണ കേസ്: ലാലു പ്രസാദ് യാദവ് കുറ്റക്കാരന്‍, ജഗനാഥ് മിശ്രയെ വെറുതെവിട്ടു

  • Written By:
Subscribe to Oneindia Malayalam

പട്‌ന: കോളിളക്കം സൃഷ്ടിച്ച കാലിത്തീറ്റ കുംഭകോണ കേസില്‍ ആര്‍ജെഡി അധ്യക്ഷനും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരന്‍. കേസില്‍ പ്രതിയായിരുന്ന മറ്റൊരു ബിഹാര്‍ മുഖ്യമന്ത്രി ജഗനാഥ് മിശ്രയെ വെറുതെവിട്ടു. സിബിഐ പ്രത്യേക കോടതി ജഡ്ജി ശിവപാല്‍ സിങാണ് വിധി പറഞ്ഞത്. ശിക്ഷ ജനുവരി മൂന്നിന് പ്രഖ്യാപിക്കും.

ലാലു പ്രതി ചേര്‍ക്കപ്പെട്ട അഞ്ച് കാലിത്തീറ്റ അഴിമതി കേസുകളാണുള്ളത്. ഇതില്‍ രണ്ടാമത്തെ കേസിലെ വിധിയാണിപ്പോള്‍ വന്നിരിക്കുന്നത്. നേരത്തെ അഴിമതിയുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ ലാലുവിനെ അഞ്ചുവര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.

09

വിധി കേള്‍ക്കാന്‍ ലാലുവും മകനും കോടതിയില്‍ എത്തിയിരുന്നു. ലാലുവിനെ ബിര്‍സ മുണ്ട ജയിലിലേക്ക് മാറ്റുമെന്ന് പോലീസ് അറിയിച്ചു. 1990ന് ശേഷം ലാലു സ്വന്തമാക്കിയ എല്ലാ ആസ്തികളും കണ്ടുകെട്ടാന്‍ കോടതി നിര്‍ദേശിച്ചു. ലാലുവിന് പുറമെ കേസില്‍ പ്രതികളായ 14 പേരെയും ശിക്ഷിച്ചിട്ടുണ്ട്. ജഗനാഥ് മിശ്രയെ കൂടാതെ മറ്റു ഏഴ് പേരെ വെറുതെവിടുകയും ചെയ്തു.

1991-94 കാലയളവില്‍ വ്യാജ ബില്ലുകള്‍ നല്‍കി ഡിയോഹര്‍ ട്രഷറിയില്‍ നിന്ന് 89 ലക്ഷം രൂപ പിന്‍വലിച്ചെന്നാണ് കേസിലാണ് വിധി വന്നിരിക്കുന്നത്. അന്ന് ലാലുവിനെതിരേ ആദ്യം ആരോപണം ഉന്നയിച്ച ശിവാനന്ദ് തിവാരി ഇപ്പോള്‍ ആര്‍ജെഡി അംഗമാണ്. 1994ല്‍ താന്‍ ഉന്നയിച്ച ആരോപണം പാപമാണെന്നാണ് അദ്ദേഹം അടുത്തിടെ പ്രതികരിച്ചത്.

ലാലുവിന്റെ കുടുബത്തിന് ഇത് രണ്ടാംതിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. അഴിമതി കേസില്‍ ലാലുവിന്റെ മകള്‍ മിസ ഭാരതിക്കും ഭര്‍ത്താവിനുമെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കുറ്റപത്രം സമര്‍പ്പിച്ച് മണിക്കൂറുകള്‍ പിന്നിടവെയാണ് ലാലുവിനെതിരായ കോടതി വിധി.

34 പ്രതികളുണ്ടായിരുന്ന കേസില്‍ കേസില്‍ 12 പേര്‍ വിചാരണ വേളയില്‍ മരിച്ചിരുന്നു. ഡിസംബര്‍ 13നാണ് കേസില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായത്. 2013ല്‍ കാലിത്തീറ്റ അഴിമതിയുമായി ബന്ധപ്പെട്ട ആദ്യ കേസില്‍ ശിക്ഷാ വിധി പറഞ്ഞ കോടതി ലാലുവിനെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ വിലക്കിയിരുന്നു. അന്ന് രണ്ടുമാസം ജയിലില്‍ കഴിഞ്ഞ ലാലു സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് പുറത്തിറങ്ങിയത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Fodder Scam: Lalu Prasad Yadav Convicted

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്