ഒളിക്യാമറ ഓപ്പറേഷനു പിന്നില്‍ വിദേശ പണമെന്ന് മമത
കൊല്‍ക്കത്ത: ഒളിക്യാമററ ഓപ്പറേഷന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുക തന്നെ ചെയ്യുമെന്ന് മമത ബാനര്‍ജി. വിദേശ പണവും തനിക്കെതിരായ ഗൂഢാലോചനയുമാണ് ഇതിന് പിന്നിലെന്ന് മമത ആരോപിച്ചു. ബംഗാളില്‍ തൃണമൂല്‍ ഭരണത്തിലെ അഴിമതി തുറന്നുകാട്ടിയത്. നാരാദാ ന്യൂസ് ആയിരുന്നു.
ഒളിക്യാമറ ഒപ്പറേഷന് പണം അവര്‍ക്ക് എവിടുന്ന് കിട്ടിയെന്നും ഇതെല്ലാം വിദേസ പണമാണെന്നും മമത പറഞ്ഞു. ബിജെപിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും സിപിഎമ്മില്‍ നിന്നും ആരെല്ലാമാണ് ഒളിക്യാമറ ഓപ്പറേഷന്‍ നടത്തിയയാളെ സഹായിച്ചതെന്ന് അറിയേണ്ടതുണ്ട്.

കൊല്‍ക്കത്തയിലെ സത്യനാരായണ്‍ പാര്‍ക്കില്‍ നടന്ന് തൃണമൂല്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കവെയാണ് മമത നാരദാ ന്യാസിനെകുറിച്ച് പരാമര്‍ശിച്ചത്. തൃണമൂല്‍ സമാജികരും മമതയുടെ വ്ശ്വസ്തരും കോവ വാങ്ങുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ മാസമാണ് പുരത്തു വിട്ടത്.
നാരദാ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷമം നടത്തുന്നുണ്ടെന്ന് തൃണമൂല്‍ വ്യക്തമാക്കിയിരുന്നു. ബംഗാളില്‍ കമ്പനി സ്ഥാപിക്കാനെന്ന പേരിലാണ് ഇദ്ദേഹം തൃണമൂല്‍ നേതാക്കളെ സമീപിച്ചത്. മമതയുടെ വലം കൈയും മുന്‍ റെയില്‍വെ മന്ത്രിയുമായ മുകുള്‍ വാസ്‌നിക് അടക്കം 11 തൃണമൂല്‍ സമാജികരാണ് ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങിയത്.












Click it and Unblock the Notifications