കൈപ്പത്തി വിട്ട് താമരയിലേക്ക് ;മുന്‍ മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും ബിജെപിയില്‍ ചേര്‍ന്നു

  • By: Afeef
Subscribe to Oneindia Malayalam

ദില്ലി: മുന്‍ മന്ത്രിയും ദില്ലി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ മുന്‍ സംസ്ഥാന അദ്ധ്യക്ഷനുമായ അരവിന്ദര്‍ സിംഗ് ലവ്‌ലി കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ചാണ് അദ്ദേഹം പാര്‍ട്ടി വിട്ടിരിക്കുന്നത്. നിലവിലെ നേതൃത്വത്തിന് കീഴില്‍ കോണ്‍ഗ്രസ് പാര്‍ട്ടി മരിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ദില്ലി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ അമിത് മാലിക്കും ലവ്‌ലിക്കൊപ്പം ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. ദില്ലി മുനിസിപ്പല്‍ തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കിനില്‍ക്കേ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും, യുവനേതാവും പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്.

ദില്ലി പിസിസിയുടെ മുന്‍ അദ്ധ്യക്ഷന്‍...

ദില്ലി പിസിസിയുടെ മുന്‍ അദ്ധ്യക്ഷന്‍...

പാര്‍ട്ടി വിട്ട അരവിന്ദര്‍ സിംഗ് ലവ്‌ലി മുന്‍ ദില്ലി പിസിസി അദ്ധ്യക്ഷനാണ്. ഷീല ദീക്ഷിത് മന്ത്രിസഭയില്‍ വിദ്യാഭ്യാസം, ടൂറിസം, ഗതാഗത വകുപ്പുകള്‍ കൈകാര്യം ചെയ്ത മന്ത്രിയായിരുന്നു അരവിന്ദര്‍ സിംഗ് ലവ്‌ലി. കോണ്‍ഗ്രസ് ടിക്കറ്റില്‍ നാലു തവണ നിയമസഭയിലെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് അദ്ദേഹം.

സംസ്ഥാന അദ്ധ്യക്ഷന്‍ ബിജെപിയിലേക്ക്...

സംസ്ഥാന അദ്ധ്യക്ഷന്‍ ബിജെപിയിലേക്ക്...

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായിരുന്ന അമിത് മാലിക്കും ബിജെപിയില്‍ ചേര്‍ന്നത് സംസ്ഥാന, ദേശീയ നേതൃത്വങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. ദില്ലി മുനിസിപ്പല്‍ തിരഞ്ഞെടുപ്പിന് ഒരാഴ്ച ശേഷിക്കെ പ്രമുഖ നേതാക്കള്‍ ബിജെപിയിലേക്ക് പോയത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

കോണ്‍ഗ്രസ് മരിച്ചുകൊണ്ടിരിക്കുകയാണെന്ന് ലവ്‌ലി...

കോണ്‍ഗ്രസ് മരിച്ചുകൊണ്ടിരിക്കുകയാണെന്ന് ലവ്‌ലി...

ദില്ലിയില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ സാന്നിദ്ധ്യത്തിലായിരുന്നു ഇരുവരും ബിജെപിയില്‍ ചേര്‍ന്നത്. നിലവിലെ നേതൃത്വത്തിനോടുള്ള വിയോജിപ്പിനെ തുടര്‍ന്നാണ് ലവ്‌ലിയും മാലിക്കും കോണ്‍ഗ്രസ് വിട്ടത്. കോണ്‍ഗ്രസ് മരിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ലവ്‌ലി പറഞ്ഞത്. ദില്ലി മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലിയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ പാര്‍ട്ടി വിട്ടത്.

ബിജെപി ശക്തിയാര്‍ജ്ജിക്കുന്നു...

ബിജെപി ശക്തിയാര്‍ജ്ജിക്കുന്നു...

ദില്ലിയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെയും ഞെട്ടിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇനിയും ബിജെപി പാളയത്തിലെത്തുമെന്നാണ് സൂചനയുള്ളത്.

English summary
Former Delhi Congress chief Arvinder Singh Lovely joins BJP.
Please Wait while comments are loading...