പുതിയ പാര്‍ട്ടിയുമായി ശങ്കര്‍സിങ് വഗേല; ബിജെപിക്ക് ബദല്‍... മുഖം തിരിച്ച് കോണ്‍ഗ്രസ്
ഗാന്ധിനഗര്‍: ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ശങ്കര്‍ സിങ് വഗേല പുതിയ പാര്‍ട്ടി രൂപീകരിച്ചു. പ്രജാ ശക്തി ഡെമോക്രാറ്റിക് പാര്‍ട്ടി എന്നാണ് പേര്. ബിജെപിക്ക് ബദല്‍ എന്ന നിലയിലാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുകയെന്ന് വഗേല മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ ബിജെപിയിലും കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ച വഗേല കുറച്ച് കാലം രാഷ്ട്രീയത്തില്‍ സജീവമല്ലായിരുന്നു. പുതിയ പാര്‍ട്ടി രൂപീകരിച്ച് അദ്ദേഹം വീണ്ടും രാഷ്ട്രീയത്തില്‍ നിറയുകയാണ്.
വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ബിജെപിയും കോണ്‍ഗ്രസും എഎപിയും തനിക്ക് മുമ്പില്‍ വാതില്‍ അടച്ചപ്പോഴാണ് പുതിയ പാര്‍ട്ടി രൂപീകരിച്ചതെന്ന് വഗേല പ്രതികരിച്ചു. ഒന്നര വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇപ്പോള്‍ പ്രവര്‍ത്തനം സജീവമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിവര്‍ഷം 12 ലക്ഷം രൂപ വരുമാനമുള്ള കുടുംബത്തിന് 12 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കും, 12ാം ക്ലാസ് വരെ എല്ലാ കുട്ടികള്‍ക്കും സൗജന്യ വിദ്യാഭ്യാസം നല്‍കും, തൊഴില്‍ ലഭിക്കുംവരെ തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് സാമ്പത്തിക സഹായം, വെള്ളക്കരം ഒഴിവാക്കും, 100 യൂണിറ്റ് വൈദ്യുതി ഉപയോഗം സൗജന്യമാക്കും, കര്‍ഷകരുടെ വായ്പ എഴുതിത്തള്ളും, ശാസ്ത്രീയമായ മദ്യനയം കൊണ്ടുവരും തുടങ്ങി ഒട്ടേറെ പ്രഖ്യാപനങ്ങള്‍ വഗേല മുന്നോട്ടുവെക്കുന്നു.
ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി, മുന്‍ കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ കപില്‍ സിബല്‍ എന്നിവരെ ഇന്നലെ ഡല്‍ഹിയിലെത്തി കണ്ടിരുന്നു വഗേല. ഇരുവരുടെയും പിന്തുണ വഗേല ആവശ്യപ്പെട്ടു. 1980കളില്‍ ബിജെപിയിലായിരുന്നു വഗേല. 1990കളില്‍ ബിജെപിയില്‍ ഭിന്നത രൂക്ഷമായ വേളയിലാണ് ഗുജറാത്തില്‍ മുഖ്യമന്ത്രിയായത്. അന്ന് സ്വന്തമായി പാര്‍ട്ടി രൂപീകരിച്ചെങ്കിലും പിന്നീട് കോണ്‍ഗ്രസില്‍ ലയിച്ചു.
2017ല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. പിന്നീട് ജന വികല്‍പ്പ് എന്ന പ്രാദേശിക പാര്‍ട്ടി രൂപീകരിച്ചു. തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചെങ്കിലും വിജയിച്ചില്ല. ഒരു ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. 2019ല്‍ ശരദ് പവാര്‍ നേതൃത്വം നല്‍കുന്ന എന്‍സിപിയില്‍ ചേര്‍ന്നിരുന്നെങ്കിലും രാജിവയ്ക്കുകയായിരുന്നു.
ഗുജറാത്ത് ഇപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. ബിജെപിയും കോണ്‍ഗ്രസും നേരിട്ടാണ് ഇവിടെ മല്‍സരം. എന്നാല്‍ സമീപ കാലത്ത് എഎപി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ സൂറത്തില്‍ എഎപി വിജയം നേടിയിരുന്നു എങ്കിലും ഒട്ടേറെ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ബിജെപിയില്‍ ചേര്‍ന്നിരുന്നു.












Click it and Unblock the Notifications