Get Updates
Get notified of breaking news, exclusive insights, and must-see stories!

യാദ്രാദി ക്ഷേത്രത്തിന് 67 ഗ്രാം സ്വര്‍ണാഭരണം സംഭാവന ചെയ്ത് നൈസാം രാജകുമാരി; വില 5 ലക്ഷം രൂപ!!

ചൗമഹല്ല, ഫലക്നുമ കൊട്ടാരങ്ങള്‍ പുനഃസ്ഥാപിച്ചതും എസ്ര രാജകുമാരിയാണ്. ക്ഷേത്രം സന്ദര്‍ശിക്കാനും എസ്ര രാജകുമാരി പദ്ധതിയിട്ടിരുന്നു

yadadri

ഹൈദരാബാദ്: യാദാദ്രി ക്ഷേത്രത്തിലെ വാര്‍ഷിക ബ്രഹ്‌മോത്സവത്തില്‍ ശ്രീലക്ഷ്മി നരസിംഹ സ്വാമിക്ക് 5 ലക്ഷം രൂപ വിലമതിക്കുന്ന 67 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ സംഭാവനയായി നല്‍കി പരേതനായ നിസാം മുഖറം ജായുടെ മുന്‍ ഭാര്യ എസ്ര രാജകുമാരി.

എസ്ര രാജകുമാരിക്ക് വേണ്ടി യാദാദ്രി ക്ഷേത്ര വികസന അതോറിറ്റി വൈസ് ചെയര്‍മാന്‍ ജി കിഷന്‍ റാവു ആണ് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്‍ ഗീതയ്ക്ക് ആഭരണങ്ങള്‍ കൈമാറിയത്. നിലവില്‍ ലണ്ടനില്‍ താമസിക്കുന്ന എസ്ര രാജകുമാരി ഹൈദരാബാദിലേക്കും മാതൃരാജ്യമായ തുര്‍ക്കിയിലേക്കും ഇടക്കിടെ യാത്ര ചെയ്യാറുണ്ട്.

ക്ഷേത്രം സന്ദര്‍ശിക്കാനും പദ്ധതിയിട്ടു

ക്ഷേത്രം സന്ദര്‍ശിക്കാനും പദ്ധതിയിട്ടു

യാദാദ്രി ക്ഷേത്രം സന്ദര്‍ശിക്കാന്‍ നേരത്തേ തന്നെ എസ്ര രാജകുമാരി താല്‍പര്യം പ്രകടിപ്പിച്ചിരുന്നു എന്ന് കിഷന്‍ റാവു പറയുന്നു. കഴിഞ്ഞ തവണ എസ്ര രാജകുമാരി ക്ഷേത്രം സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ടിരുന്നതാണ്. എന്നാല്‍ നൈസാം മുഖരം ജായുടെ മരണത്തെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു.

എസ്ര രാജകുമാരിയായത് ഇങ്ങനെ

എസ്ര രാജകുമാരിയായത് ഇങ്ങനെ

നേരത്തെ ആസഫ് ജാഹിയുടെ ഭരണകാലത്ത്, ഹൈദരാബാദിലെ അവസാന നൈസാം മിര്‍ ഉസ്മാന്‍ അലി ഖാനും ക്ഷേത്രത്തിന് 82825 രൂപ അനുവദിച്ചിരുന്നു. 1959 ല്‍ ഹൈദരാബാദിലെ ആസഫ് ജാ രാജവംശത്തിലെ രാജകുമാരന്‍ മുഖരം ജായെ വിവാഹം കഴിച്ചതോടെയാണ് എസ്ര രാജകുമാരിയായി അവരോധിക്കപ്പെട്ടത്. ഈ ബന്ധത്തില്‍ ഷൈഖ്യ എന്ന മകളും അസ്മത്ത് ജാ എന്ന മകനും ഉണ്ട്. അസഫ് ജാഹിന്റെ തലവനാണ് അസ്മത്ത് ജാ.

ചൗമഹല്ല, ഫലക്നുമ കൊട്ടാരങ്ങള്‍ പുനഃസ്ഥാപിച്ചു

ചൗമഹല്ല, ഫലക്നുമ കൊട്ടാരങ്ങള്‍ പുനഃസ്ഥാപിച്ചു

ചൗമഹല്ല, ഫലക്നുമ കൊട്ടാരങ്ങള്‍ പുനഃസ്ഥാപിച്ചത് നിലവില്‍ ലണ്ടനില്‍ താമസിക്കുന്ന എസ്ര രാജകുമാരിയാണ്. അതേസമയം തെലങ്കാനയിലെ ഭുവനഗിരി ജില്ലയിലെ യാദഗിരിഗുട്ടയിലെ ഒരു കുന്നിന്‍ മുകളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് യാദ്രാദ്രി. 2016 ല്‍ ആരംഭിച്ച ക്ഷേത്രത്തിന്റെ വിപുലീകരണവും പുനര്‍നിര്‍മ്മാണവും 2022 മാര്‍ച്ചില്‍ ആണ് പൂര്‍ത്തിയായത്. 2022 മാര്‍ച്ച് 28-ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ആണ് ക്ഷേത്രം ഉദ്ഘാടനം ചെയ്തത്.

കല്ലില്‍ പണിത ക്ഷേത്രം

കല്ലില്‍ പണിത ക്ഷേത്രം

പൂര്‍ണമായും കല്ലില്‍ പണിതതാണ് ഈ ക്ഷേത്രം. നേരത്തെ രണ്ട് ഏക്കറില്‍ വ്യാപിച്ച് കിടന്നിരുന്ന ക്ഷേത്രം ഇപ്പോള്‍ 14 ഏക്കറാണ്. പ്രതിദിനം ശരാശരി 5000-8000 തീര്‍ത്ഥാടകര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നുണ്ട് എന്നാണ് ഔദ്യോഗിക വെബ്‌സൈറ്റില്‍ പറയുന്നത്. ഹൈദരാബാദില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+