കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായി ഓസ്കാര്‍ ഫെര്‍ണണ്ടസ് അന്തരിച്ചു

Google Oneindia Malayalam News

ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ഓസ്കാര്‍ ഫെര്‍ണാണ്ടസ് അന്തരിച്ചു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലയിരിക്കെയാണ് മരണം സംഭവിച്ചത്. വീട്ടില്‍ നിന്നും യോഗ പരിശീലികിക്കുന്നതിനിടെ വീണ് തലയ്ക്ക് പരിക്കേറ്റ അദ്ദേഹത്തെ ജുലൈ 18 നായിരുന്നു ആശുപ്രത്രിയില്‍ പ്രവേശിപ്പിച്ചത്. ബോധം നഷ്ടമായ ഓസ്കാര്‍ ഫെര്‍ണാണ്ടസ് ഐസിയുവില്‍ ചികിത്സിയില്‍ കഴിയവെ ഇന്ന് ഉച്ചയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഒന്നാം യുപിഎ സര്‍ക്കാറിലും രണ്ടാം യുപിഎ സര്‍ക്കാറിലും അഗമായിരുന്നു.

കേന്ദ്ര-റോഡ്-ഉപരിതല ഗാതഗത വകുപ്പ് മന്ത്രിയായിരുന്നു. യുവജനക്ഷേമം, കായികം,. തൊഴില്‍ വകുപ്പുകളുടെ ചുമതല വഹിച്ചിരുന്നു. തൊഴില്‍‌മന്ത്രി എന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ മികച്ച അഭിപ്രായം നേടിയിരുന്നു. ജൂലൈയില്‍ മംഗളൂരു അത്താവറിലെ ഫ്ലാറ്റില്‍ യോഗ ചെയ്യുന്നതിനിടെ തലയിടിച്ച് വീണ് പരിക്കേല്‍ക്കുകയായിരുന്നു. വീഴ്ചയെ തുടര്‍ന്ന് തലയില്‍ രക്തം കട്ടപിടിച്ചെന്നു കണ്ടെത്തിയിരുന്നു. വിവിധ ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും വൃക്ക തകരാറുകൾ കാരണം സ്ഥിതി മോശമായിരുന്നു.

മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ താരം കോണ്‍ഗ്രസിലേക്ക്; 'എക്കാലത്തും കോണ്‍ഗ്രസ് ആശയക്കാരന്‍'മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ താരം കോണ്‍ഗ്രസിലേക്ക്; 'എക്കാലത്തും കോണ്‍ഗ്രസ് ആശയക്കാരന്‍'

ഓസ്കാര്‍ ഫെര്‍ണാണ്ടസ്

രാജീവ് ഗാന്ധിയുടെ പാര്‍ലമെന്ററി കാര്യ സെക്രട്ടറിയായിരുന്ന ഓസ്കാര്‍ ഫെര്‍ണാണ്ടസ് 1980 മുതൽ 1996 വരെ തുടർച്ചയായി അഞ്ച് തവണ ഉഡുപ്പി ലോക്‌സഭാ മണ്ഡലത്തിൽ നിന്നും വിജയിച്ച് ലോക്സഭയില്‍ എത്തി. റോക്കി ഫെർണാണ്ടസിന്റെയും ലിയോണിസ് ഫെർണാണ്ടസിന്റെയും മകനായി 1941 മാർച്ച് 27 -ന് ജനിച്ച ഫെർണാണ്ടസ് 1972 -ൽ ഉഡുപ്പി മുനിസിപ്പൽ കൗൺസില്‍ അംഗമായിട്ടാണ് പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്.

ഗാന്ധി കുടുംബം

ഗാന്ധി കുടുംബത്തോട് വളരെ അടുപ്പമുള്ള നേതാവായിട്ടാണ് ഓസ്കാര്‍ ഫെര്‍ണാണ്ടസ് അറിയപ്പെടുന്നത്. മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അടുത്ത വിശ്വസ്തനായിരുന്ന അദ്ദേഹം എഐസിസി ജനറൽ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഒരു ട്രബിൾ ഷൂട്ടറുടെ പങ്കും പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹം വഹിച്ചിരുന്നു.

ആടിത്തിമിര്‍ത്ത് മണിക്കൂട്ടന്‍; അനൂപ് കൃഷ്ണന്റെ പെങ്ങളുടെ ഹല്‍ദി ചടങ്ങിലെ ചിത്രങ്ങല്‍ വൈറല്‍

തിരഞ്ഞെടുപ്പ് വിജയങ്ങള്‍

1980 ൽ ഉഡുപ്പി ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് കോൺഗ്രസിൽ (I) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അദ്ദേഹം ആദ്യ തിരഞ്ഞെടുപ്പില്‍ ഡോ. ​​വി എസ് ആചാര്യയെയായിരുന്നു പരാജയപ്പെടുത്തിയത്. 1984 ലെ തിരഞ്ഞെടുപ്പിൽ 62 ശതമാനം വോട്ടുകൾ നേടി ഓസ്കാർ ബിജെപിയുടെ കെഎസ് ഹെഗ്‌ഡെക്കെതിരേയും വിജയിച്ചു.

1989 ലെ തിരഞ്ഞെടുപ്പിൽ ജനതാദളിലെ എം സഞ്ജീവനെതിരെ വിജയിച്ച അദ്ദേഹം 1991 ലെ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ രുക്മയ്യ പൂരിയെതിരെ വിജയിച്ചു. 1996 ൽ ബിജെപിയുടെ ഐ എം ജയറാം ഷെട്ടിയായിരുന്നു പ്രധാന എതിരാളി. എന്നാല്‍ ആറാം അങ്കത്തില്‍ ഉഡുപ്പി മണ്ഡലത്തില്‍ ഓസ്കാര്‍ ഫെര്‍ണാണ്ടസിന് ആദ്യമായി പിഴച്ചു. 1998 ലെ തിരഞ്ഞെടുപ്പില്‍ ഒരിക്കല്‍ കൂടി ബിജെപി സ്ഥാനാര്‍ത്ഥിയായി എത്തിയ ജയറാം ഷെട്ടിയായിരുന്നു അദ്ദേഹത്തെ പരാജയപ്പെടുത്തിയത്.

രാജ്യസഭ

1998 ലെ പരാജയത്തിന് ശേഷം ഓസ്കാര്‍ ഫെര്‍ണാണ്ടസ് ഒരിക്കലും ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല. എന്നാല്‍ പാര്‍ട്ടി അദ്ദേഹത്തെ രണ്ട് തവണ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കുകയും 2014 മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന യുപിഎ സര്‍ക്കാറില്‍ കേന്ദ്ര-റോഡ്-ഉപരിതല ഗതാഗത വകുപ്പിന്റെ ചുമതല നല്‍കി. ബംഗളൂറു ഇന്ത്യൻ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് കൗൺസിലിൽ രണ്ടു തവണ അംഗമായിരുന്നു.

കലാരംഗത്തും

രാഷ്ട്രീയ രംഗത്തിന് പുറത്ത് കലാരംഗത്തും അദ്ദേഹത്തിന് മികവ് തെളിയിക്കാന്‍ സാധിച്ചിരുന്നു. കുച്ചിപ്പുടിയില്‍ പേരെടുത്തിട്ടുള്ള അദ്ദേഹം യക്ഷഗാന കലാകാരനുമായിരുന്നു. ബ്ലോസം ഫെര്‍ണാണ്ടസാണ് ഭാര്യ. രണ്ട് മക്കളുണ്ട്.. മരണണത്തില്‍ അനുശോചിച്ചുകൊണ്ട് കെസി വേണുഗോപാല്‍ ഉള്‍പ്പടേയുള്ള മുതിര്‍ന്ന നേതാക്കളും രംഗത്ത് എത്തി.

Recommended Video

cmsvideo
What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam
അനുശോചനം

"മുതിര്‍ന്ന നേതാവ് ഓസ്‌കാര്‍ ഫെര്‍ണാണ്ടസിന്റെ വിയോഗം അറിഞ്ഞു. വലി ദുഖമുണ്ട്. പാരമ്പര്യവും ആധുനികതയും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ അഞ്ച് ദശകം നീണ്ട വിശിഷ്ടമായ പൊതുജീവിതത്തില്‍ അദ്ദേഹം, വഹിച്ച പദവികള്‍ പരിഗണിക്കാതെ എപ്പോഴും പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ അനുശോചനം രേഖപ്പെടുത്തുന്നു,"-കര്‍ണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് ബി കെ ഹരിപ്രസാദ് ട്വീറ്റ് ചെയ്തു.

English summary
Former Union Minister and senior Congress leader Oscar Fernandes passes away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X