സംവാദമില്ല, ചര്‍ച്ചകളില്ല, കോണ്‍ഗ്രസില്‍ ജനാധിപത്യമില്ലെന്ന് പറഞ്ഞ് സുശീല്‍ കുമാര്‍ ഷിന്‍ഡെ
മുംബൈ: കോണ്‍ഗ്രസില്‍ ജി23 നേതാക്കള്‍ക്ക് പിന്നാലെ വീണ്ടും വിമത സ്വരം. കോണ്‍ഗ്രസില്‍ ആശയസംവാദങ്ങളോ ചര്‍ച്ചകള്‍ക്കോ ഉള്ള ഇടം ഇപ്പോഴില്ലെന്നും അത് എപ്പോഴോ അവസാനിച്ചെന്നും മുന്‍ കേന്ദ്ര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ പറഞ്ഞു. വളരെ സങ്കടം തോന്നുന്ന അവസ്ഥയാണ്. തെറ്റുതിരുത്തേണ്ടത് അത്യാവശ്യമാണ്. നമ്മുടെ നയങ്ങള്‍ ചിലപ്പോള്‍ തെറ്റിപ്പോയിട്ടുണ്ടാവാം. എന്നാല്‍ അവ ശരിയാക്കാന്‍ അതിനെ കുറിച്ച് പരിശോധിക്കേണ്ടതുണ്ടെന്നും ഷിന്‍ഡെ വ്യക്തമാക്കി.

അതേസമയം നേതൃത്വ പ്രതിസന്ധിയില്‍ ശ്വാസം മുട്ടി നില്‍ക്കുന്ന സമയത്താണ് ഷിന്‍ഡെയുടെ പരാമര്‍ശം വന്നിരിക്കുന്നത്. മഹാരാഷ്ട്രയിലെ നേതൃത്വ പ്രതിസന്ധിയും ഈ പരാമര്‍ശത്തിന് കാരണമായെന്നാണ് സൂചന. നേരത്തെ സോണിയാ ഗാന്ധിക്ക് കത്തയച്ച ജി23 നേതാക്കളില്‍ ഷിന്‍ഡെ ഇല്ലായിരുന്നു. ഗാന്ധി കുടുംബവുമായി വളരെ അടുത്ത ബന്ധവും ഷിന്‍ഡെക്കുണ്ട്. അതുകൊണ്ട് ഇപ്പോഴത്തെ എതിര്‍പ്പുകളും പരസ്യ പ്രസ്താവനകളും ഹൈക്കമാന്‍ഡിനുള്ള മുന്നറിയിപ്പാണ്. ശരത് പവാറിന്റെ അടുത്ത സുഹൃത്തായിട്ടാണ് ഷിന്‍ഡെ അറിയപ്പെടുന്നത്.
പ്രതിപക്ഷ സഖ്യത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ നേതൃത്വത്തെ ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെയാവാം ഷിന്‍ഡെയുടെ പരാമര്‍ശം എന്നാണ് കരുതുന്നത്. അതേസമയം ശിവസേനയും വിഷയത്തില്‍ പ്രതികരിച്ചു. സുശീല്‍ കുമാര്‍ ഷിന്‍ഡെയെ പോലൊരു നേതാവ് അങ്ങനെ പറയുകയാണെങ്കില്‍ ആ വിഷയം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് തയ്യാറാവണമെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. പാര്‍ട്ടിക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്ത നേതാവാണ് ഷിന്‍ഡെയെന്നും റാവത്ത് പറഞ്ഞു.
Recommended Video
അഭിനയം മാത്രമല്ല കയ്യിലുളളത്, മലയാള സിനിമയിലെ ഡോക്ടർമാർ ഇവർ- ചിത്രങ്ങൾ
പാര്‍ട്ടിക്കുള്ളില്‍ ഷിന്‍ഡെയുടെ അതേ നിലപാട് പലര്‍ക്കുമുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. 2024ലെ തിരഞ്ഞെടുപ്പിനുള്ള പോരാട്ടം തുടങ്ങി കഴിഞ്ഞു. പാര്‍ട്ടിയെ മാറ്റിയെടുക്കുക ഇപ്പോള്‍ ആവശ്യമാണ്. മറ്റ് പാര്‍ട്ടിക്കള്‍ അവരുടെ പാര്‍ട്ടികളില്‍ പല മാറ്റങ്ങളും കൊണ്ടുവരാന്‍ തുടങ്ങി കഴിഞ്ഞെന്നും നേതാക്കള്‍ പറയുന്നു. അതേസമയം വിവിധ സംസ്ഥാനങ്ങളില്‍ പ്രശ്‌നപരിഹാരത്തിന് രാഹുല്‍ ഗാന്ധി തന്നെ ഇടപെട്ടത് പുതിയൊരു സൂചനയാണ് സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ക്ക് സജ്ജമാകാനാണ് രാഹുല്‍ നിര്‍ദേശിച്ചിരിക്കുന്നത്.
നാഷണല്‍ അവാര്‍ഡ് ഏറ്റുവാങ്ങി ഉര്‍വ്വശി റൗട്ടേല; ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications