കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എലിക്ക് ലഭിച്ചത് നാല് മണിക്കൂര്‍ വിമാനയാത്ര, എയര്‍ ഇന്ത്യ തിരിച്ചിറക്കി

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: എലിക്ക് ലഭിച്ചത് നാല് മണിക്കൂര്‍ വിമാനയാത്ര. രസകരം എന്നു പറയട്ടെ എയര്‍ ഇന്ത്യ വിമാനത്തിലും എലി. ദില്ലിയില്‍ നിന്ന് മിലാനിലേക്ക് യാത്ര തിരിച്ച എയര്‍ ഇന്ത്യ വിമാനത്തിലാണ് എലി സുഖകരമായി നാല് മണിക്കൂര്‍ യാത്ര ചെയ്തത്. എന്നാല്‍ ഒരു എലി കാരണം വിമാനം അടിയന്തരമായി തിരിച്ചിറക്കേണ്ടി വന്നു.

എ.ഐ 123 എന്ന വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്. വിമാനം പറക്കവെയാണ് എലിയെ യാത്രക്കാര്‍ കാണുന്നത്. വിമാനത്തില്‍ യാത്രക്കാരും ജീവനക്കാരും ഉള്‍പ്പടെ 200 പേര്‍ ഉണ്ടായിരുന്നു. പാക്കിസ്ഥാനിനു മുകളിലൂടെ പറക്കുമ്പോഴായിരുന്നു എലിക്കളി കണ്ടത്. സാധാരണ ഇത്തരം സാഹചര്യങ്ങളില്‍ വിമാനം അടിയന്തരമായി താഴെയിറക്കേണ്ടതാണ്.

air-india

എന്നാല്‍ ഇറ്റലി വരെ യാത്ര ചെയ്യാനുള്ള ഇന്ധനം വിമാനത്തിലുണ്ടായിരുന്നതിനാല്‍ അത് ചോര്‍ത്തിക്കളഞ്ഞ ശേഷമേ വിമാനം ഇറക്കാന്‍ സാധിക്കുമായിരുന്നുള്ളു. അവസാനം വിമാനം ദില്ലിയിലേക്ക് തിരിക്കുകയായിരുന്നു. പിന്നീട് പരിശോധനയില്‍ വിമാനത്തിനുള്ളില്‍ എലിയെ കണ്ടെത്താനായിട്ടുമില്ല.

യാത്രക്കാരുടെ സുരക്ഷയാണ് പ്രധാനമെന്നും അതിനാലാണ് വിമാനം തിരിച്ചിറക്കിയതെന്നുമാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം. നടപടിയനുസരിച്ച് വിമാനത്തിനുള്ളില്‍ പുക നിറച്ച് എലിയെ ഒഴിവാക്കുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

English summary
Four hours into journey, rat grounds Air India's Milan flight
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X