വെല്ലുവിളികള്‍ മറികടന്ന് മോദി സര്‍ക്കാര്‍; സൈനികരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം, സഹായം ഇരട്ടിയാക്കി
ദില്ലി: സൈനികര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നതായിരുന്നു നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്ന വേളയില്‍ മുന്നിലുണ്ടായിരുന്ന പ്രധാന വെല്ലുവിളികളിലൊന്ന്. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി ആയിരക്കണക്കിന് മുന്‍ സൈനികരുടെ പ്രധാന വിഷയമായിരുന്നു. പ്രതിരോധ വകുപ്പ് ഇത് പ്രധാന ദൗത്യമായി ഏറ്റെടുത്തു.
അധികം വൈകാതെ തന്നെ പ്രശ്‌നം പരിഹരിച്ച് നരേന്ദ്ര മോദി പ്രഖ്യാപനം നടത്തുകയും ചെയ്തു. മുന്‍ സൈനികരുടെ ആനുകൂല്യങ്ങള്‍ നാല് ഘട്ടങ്ങളിലായി കൊടുത്തുതീര്‍ത്തു. പെന്‍ഷനും ഇന്ന് ബാക്കിയില്ല. കോടികളാണ് സര്‍ക്കാര്‍ ഈ ആവശ്യത്തിന് വേണ്ടി മാറ്റിവച്ചത്.

മുന്‍ സൈനികരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് തുക വര്‍ധിപ്പിച്ചു, പെണ്‍മക്കള്‍ക്ക് വിവാഹ ധനസഹായം 16000 രൂപയില്‍ നിന്ന് 50000 രൂപയാക്കി ഉയര്‍ത്തി, സൈനിക ആവശ്യങ്ങള്‍ക്ക് പ്രത്യേക വെബ് പോര്‍ട്ടല്‍ ആരംഭിച്ച് നടപടികള്‍ ലളിതമാക്കി എന്നിവയെല്ലാം പ്രതിരോധ വകുപ്പിന്റെ നേട്ടമാണ്.
നാവിക സേനാ കപ്പല്‍ ഐഎന്‍എസ് കല്‍വാരി സൈന്യത്തിന്റെ ഭാഗമായത് കഴിഞ്ഞ ഡിസംബറിലാണ്. അതിവേഗ ബ്രഹ്മോസ് മിസൈല്‍ നിര്‍മിച്ചത് നവംബറിലും. ഭൂതല ആകാശ മിസൈല്‍ വിക്ഷേപണം വിജയകരമായിരുന്നു. കൂടാതെ ഫ്രാന്‍സുമായി പുതിയ 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ കരാറിലെത്തി.
പാകിസ്താനില്‍ കടന്ന് തീവ്രവാദികളുടെ കേന്ദ്രം തകര്‍ത്ത സര്‍ജിക്കല്‍ സ്‌ട്രൈക്ക് മോദി സര്‍ക്കാരിന്റെ കര്‍ശന നിലപാടുകളുടെ വിജയമായിരുന്നു. രാജ്യവിരുദ്ധ ശക്തികളോട് യാതൊരു സന്ധിയുമില്ല എന്നതിന്റെ തെളിവായിരുന്നു സര്‍ജിക്കല്‍ സ്‌ട്രൈക്ക്.












Click it and Unblock the Notifications