കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജൂണ്‍ 15 മുതല്‍ ബിഎസ്എന്‍എല്‍ സൗജന്യ റോമിംഗ്

  • By Meera Balan
Google Oneindia Malayalam News

ദില്ലി: 2015 ജൂണ്‍ 15 മുതല്‍ ബിഎസ്എന്‍എല്‍ സൗജന്യ നാഷണല്‍ റോമിംഗ് നല്‍കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. പൂര്‍ണമായ മൊബൈല്‍ പോര്‍ട്ടബിലിട്ടി ജൂലൈ മുതല്‍ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാര്‍ ആദ്യ വര്‍ഷം പൂര്‍ത്തിയാക്കുന് വേളയില്‍ സൗജന്യ റോമിംഗ് നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യപനം നടത്താന്‍ കഴിഞ്ഞതും ഭരണനേട്ടമായി മന്ത്രി എടുത്തുകാട്ടി.

യുപിഎ സര്‍ക്കാരും സൗജന്യം റോമിംഗ് വാഗ്ദാനം ചെയ്തിരുന്നു. എന്‍ഡിഎ സര്‍ക്കാരും ഇതേ വാഗ്ദാനം ആവര്‍ത്തിച്ചു. എന്നാല്‍ എന്‍ഡിഎ സര്‍ക്കാര്‍ വാഗ്ദാനം നിറവേറ്റാന്‍ പോവുകയാണെന്നും രവി ശങ്കര്‍ പ്രസാദ്.വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ സ്വകാര്യ ടെലികോം കമ്പനികളായ വൊഡാഫോണും റിലയന്‍സും റോമിംഗ് നിരക്കുകള്‍ വെട്ടിക്കുറച്ചിരുന്നു.

bsnl-logo

മെയ് മാസത്തില്‍ ബിഎസ്എന്‍എല്‍ റോമിംഗ് നിരക്ക് 40ശതമാനം ഇളവ് കുറച്ചു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്ത് വിട്ട ടെലികോം താരിഫ് ഉത്തരവ് പ്രകാരമാണ് പോസ്റ്റ് പെയ്ഡ് , പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് റോമിംഗ് നിരക്കില്‍ ഇളവ് അനുവദിച്ചതത്.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും നഷ്ടത്തിലാണെന്നും മന്ത്രി പറഞ്ഞു. 2004 വരെ ലാഭത്തിലായിരുന്ന ബിഎസ്എന്‍എല്‍ താന്‍ മന്ത്രിയായി ചുമതലയേറ്റെടുക്കുന്പോള്‍ 75000 കോടി നഷ്ടത്തിലായിരുന്നെന്നും രവി ശങ്കര്‍ പ്രസാദ്.

English summary
Free National Roaming on BSNL from June 15, Says IT Minister Ravi Shankar Prasad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X