ഒരു ലക്ഷം ശമ്പളത്തില്‍നിന്ന് 540 രൂപയിലേക്ക്; ജയിലില്‍ അടുക്കള ജോലി; മുന്‍ എംപി പ്രജ്വലിന്റെ ഇപ്പോഴുള്ള ജീവിതം
മുന്‍ പ്രധാനമന്ത്രിയുടെ ചെറുമകന്, മുന്‍ ജെഡിഎസ് എംപി, ഏറ്റവും ഒടുവില്‍ ബെംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലെ 15528-ാം നമ്പര്‍ തടവുകാരന്. ബലാല്‍സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രജ്വല്‍ രേവണ്ണയുടെ ബയോഡേറ്റ ഒറ്റവാക്കില്‍ ഇങ്ങനെ വിശേഷിപ്പിക്കാം.
അധികാരവും സമ്പത്തും എല്ലാം തന്റെ ലൈംഗിക താല്പര്യങ്ങള്ക്കുവേണ്ടി ദുരുപയോഗം ചെയ്ത പ്രജ്വല്‍ എന്ന യുവ രാഷ്ട്രീയ നേതാവിന് ജയിലില്‍ ലഭിക്കുക വിഐപി പരിഗണന ആയിരിക്കില്ല. മറിച്ച് സാധാരണ തടവുകാര്‍ ചെയ്യേണ്ട എല്ലാ ജോലികളും പ്രജ്വലിനെ കാത്തിരിക്കുന്നുണ്ട്.

അടുക്കളയില്‍ സഹായിക്കുക, തയ്യല്‍ ജോലി, പൂന്തോട്ട പരിപാലനം, പച്ചക്കറി കൃഷി, ആശാരിപ്പണി എന്നിവയില്‍ ഏതെങ്കിലും ജോലിയായിരിക്കും പ്രജ്വലിന് ആദ്യം ലഭിക്കുക. ഒരു വര്‍ഷത്തിനു ശേഷം നെയ്ത്ത്, ഇരുമ്പു പണി പോലെ വൈദഗ്ധ്യം കൂടുതല്‍ ആവശ്യമുള്ള ജോലികളിലേക്കു മാറ്റും. ദിവസം എട്ടു മണിക്കൂറാണ് ജോലി.
ജയിലിലെ അതീവ സുരക്ഷയുള്ള സെല്ലിലാണ് പ്രജ്വലിനെ പാര്‍പ്പിച്ചിരിക്കുന്നത്. ജയിലില്‍ വെള്ള വസ്ത്രമാണ് പ്രജ്വലിന് ധരിക്കേണ്ടത്. ഒരു വര്‍ഷം മുമ്പ് വരെ എംപി എന്ന നിലയില്‍ പ്രതിമാസം ഒരു ലക്ഷത്തിലേറെ രൂപയും മറ്റ് സുഖ സൗകര്യങ്ങളും അനുഭവിച്ചിരുന്ന പ്രജ്വലിന്റെ ജയിലിലെ പ്രതിമാസ ശമ്പളം വെറും 540 രൂപയാണ്. ആഡംബര സൗകര്യങ്ങളും അധികാരവും ആവോളം അനുഭവിച്ചിരുന്ന പ്രജ്വലിന് മുന്നോട്ടുള്ള ദിനങ്ങള്‍ ഒട്ടും എളുപ്പമായിരിക്കില്ല.
എല്ലാ തിങ്കളാഴ്ചയുമാണ് പുതിയ കുറ്റവാളികള്‍ക്ക് ജോലികള്‍ അനുവദിക്കുന്നത് എത്ര കഠിനമുള്ള ജോലിയാണെങ്കിലും പ്രതിമാസം 540 രൂപ മാത്രമേ വേതനം ലഭിക്കൂ എന്ന് ജയില്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലെ തടവുകാരുടെ ഒരു ദിനം രാവിലെ ആറരയ്ക്ക് ആരംഭിക്കും. പ്രാഥമിക കര്‍മ്മങ്ങള്‍ക്ക് ശേഷം പ്രഭാത ഭക്ഷണം. ഓരോ ആഴ്ചയിലും ജയിലിലെ ഭക്ഷണ മെനു മാറും. തക്കാളി പുലാവ്, ലെമണ്‍ റൈസ്, അവല് കൊണ്ടുള്ള പോഹ, ഉപ്പുമാവ്, പുളിസാദം, വഴുതനങ്ങ ചോറ് എന്നിവയാണ് പ്രഭാത ഭക്ഷണമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഉച്ചയ്ക്ക് 12 മണിയോടെയാണ് ഉച്ചഭക്ഷണം. ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ചപ്പാത്തി, റാഗി ബോള്‍സ്, സാമ്പാര്‍, വെള്ള അരി, മോര് എന്നിവ ലഭിക്കും. ചൊവ്വാഴ്ചകളില്‍ മുട്ടയും ലഭിക്കും. മാസത്തില്‍ രണ്ട് തവണ മട്ടനും കോഴിയിറച്ചിയും ലഭിക്കും. മറ്റു കുറ്റവാളികളെപ്പോലെ പ്ര ജ്വലിന്റെ ഭക്ഷണവും ഇതായിരിക്കും.
ആഴ്ചയില്‍ രണ്ട് ഫോണ്‍ കോളുകളാണ് അനുവദിക്കുന്നത്. പരമാവധി 10 മിനിറ്റ് മാത്രമേ സംസാരിക്കാന്‍ അനുവദിക്കൂ. ആഴ്ചയില്‍ ഒരിക്കല്‍ കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ജയിലില്‍ വന്നു കാണാം.
കഴിഞ്ഞ ആഴ്ചയാണ് ജനപ്രതിനിധികളുടെ കേസുകള്‍ കൈകാര്യം ചെയ്യുന്ന ബെംഗളൂരുവിലെ പ്രത്യേക കോടതി പ്രജ്വലിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ജയിലില്‍ മാനസികമായി തകര്‍ന്ന നിലയിലാണ് ഈ മുന്‍ എംപിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കേസില്‍ നിന്ന് ഊരി പോരാന്‍ അധികാരവും പണവും ഉപയോഗിച്ച് പല ശ്രമങ്ങള്‍ നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് പ്രജ്വല്‍ അഭ്യര്‍ത്ഥിച്ചെങ്കിലും കോടതി അവഗണിച്ചു.
പ്രജ്വലിന്റെ പേരിലുള്ള ആദ്യ പീഡനക്കേസിലാണ് ശിക്ഷ ലഭിച്ചത്. മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ ചെറു മകനും കര്‍ണാടക എംഎല്‍എ എച്ച്ഡി രേവണ്ണയുടെ മകനുമാണ് പ്രജ്വല്‍. കര്‍ണാടകയിലെ ഹാസനില്‍ നിന്നാണ് പ്രജ്വല്‍ എംപിയായി തിരഞ്ഞെടുക്കപ്പെട്ടത്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് പ്രജ്വലിനെതിരേയുള്ള കേസ് കര്‍ണാടകയില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഹാസനില്‍ നിന്ന് വീണ്ടും മത്സരിച്ച പ്രജ്വല്‍ രേവണ്ണയുടെ തോല്‍വിക്ക് കാരണമായതും ഈ കേസാണ്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ്












Click it and Unblock the Notifications