Get Updates
Get notified of breaking news, exclusive insights, and must-see stories!

എംഎല്‍എ മുതല്‍ മുഖ്യമന്ത്രി വരേയായി, ഇനിയും എന്ത് നല്‍കണം; പാര്‍ട്ടി വിട്ട നേതാവിനെതിരെ കോണ്‍ഗ്രസ്

പനാജി: പാര്‍ട്ടി വിട്ട മുന്‍ മുഖ്യമന്ത്രി യിസിൻഹൊ ഫലേറോയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുന്‍ കര്‍ണാടക മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ വിധിയായിരിക്കും യിസിൻഹൊ ഫലേറോയ്ക്കെന്നാണ് കോണ്‍ഗ്രസ് വിമര്‍ശിക്കുന്നത്. തികച്ചും വ്യക്തിപരമാ താല്‍പര്യങ്ങളാണ് മുന്‍ മുഖ്യമന്ത്രിയുടെ പാര്‍ട്ടി വിടലിന് പിന്നില്‍.

അദ്ദേഹത്തിന്റെ രാജി കോണ്‍ഗ്രസിനെ ഒരു തരത്തിലും ബാധിക്കില്ലെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് മികച്ച വിജയം നേടും. ജനങ്ങളില‍് വലിയ സ്വാധീനം ഇല്ലാത്ത നേതാവാണ് യിസിന്‍ഹൊ ഫലോറെയെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ‌‌

കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് എംഎല്‍എയാവാം, മന്ത്രിയാവാം, മുഖ്യമന്ത്രിയാവാം

കോണ്‍ഗ്രസില്‍ നിന്ന് അദ്ദേഹം പലതും നേടി. നിങ്ങള്‍ക്ക് കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് എംഎല്‍എയാവാം, മന്ത്രിയാവാം, മുഖ്യമന്ത്രിയാവാം പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാവാം അതില്‍ കൂടുതല്‍ നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത്. എംസ്എം കൃഷ്മയെപ്പോലെ എല്ലാം നേടി ബിജെപിയില്‍ പോവാം. അദ്ദേഹം ഇപ്പോള്‍ അവിടെ എന്താണ് ചെയ്യുന്നതെന്നും എല്ലാവര്‍ക്കും അറിയാമെന്നും കോണ്‍ഗ്രസ് പാര്‍ട്ടി ദേശീയ വക്താവ് ഷമ മുഹമ്മദ് അഭിപ്രയാപ്പെട്ടു.

മലയാള സിനിമയിലെ അഴകിന്‍ റാണി; മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

കോണ്‍ഗ്രസുമായുള്ള 40 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചു

കോണ്‍ഗ്രസുമായുള്ള 40 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചാണ് അദ്ദേം തൃണമൂലില്‍ ചേരാന്‍ തീരുമാനിച്ചത്. നവേലിയില്‍ നിന്നുള്ള എംഎല്‍എയായ യിസിൻഹൊ ഫലേറോ നിയമസഭാ സ്പീക്കറെ കണ്ട് തന്റെ രാജിക്കത്ത് കൈമാറുകയും ചെയ്തിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാനിരിക്കുന്ന കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ് യിസിൻഹൊ ഫലേറയുടെ രാജി.

മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹം

മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടയിലാണ് അദേഹം രാജി വെച്ച് നിലപാട് പ്രഖ്യാപിച്ചത്. കോൺഗ്രസിൽ നിന്നും എംഎൽഎ എന്ന നിലയിലും രാജിവെക്കുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം ബംഗാൾ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായി മമത ബാനര്‍ജിയെ പുകഴ്ത്തി രംഗത്ത് വന്നിരുന്നു. ബിജെപിക്ക് എതിരായി തെരുവില്‍ ഇറങ്ങി പോരാടാന്‍ കഴിയുന്ന യഥാര്‍ത്ഥ നേതാവ് മമത ബാനര്‍ജിയാണെന്നായിരുന്നു യിസിൻഹൊ ഫലേറോ അഭിപ്രായപ്പെട്ടത്.

മമതാ ബാനർജി നരേന്ദ്ര മോദിക്കെതിരായി കടുത്ത പോരാട്ടം നടത്തി

"മമതാ ബാനർജി നരേന്ദ്ര മോദിക്കെതിരായി കടുത്ത പോരാട്ടം നടത്തി. ബംഗാളിൽ ബിജെപിക്കെതിരായി മമത ഫോർമുല മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്തു,"- അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മോദി ബംഗാളിൽ 200 യോഗങ്ങളാണ് നടത്തിയത്. അമിത് ഷാ 250 യോഗങ്ങള്‍ക്കും നേതൃത്വം നല്‍കിന. പിന്നെ ഇഡി, സിബിഐ എല്ലാം ഉണ്ടായിരുന്നു. പക്ഷേ ഫലം പുറത്ത് വന്നപ്പോള്‍ മമത വിജയം സ്വന്തമാക്കുന്നതാണ് കണ്ടതെന്നും യിസിൻഹൊ ഫലേറോ അഭിപ്രായപ്പെട്ടിരുന്നു

സമാന ചിന്താഗതിക്കാരായ പാർട്ടികളുമായി സഖ്യത്തിന് ഹൈക്കമാൻഡ് അനുമതി

അതേസമയം 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിനായി ഗോവയിൽ സമാന ചിന്താഗതിക്കാരായ പാർട്ടികളുമായി സഖ്യത്തിന് ഹൈക്കമാൻഡ് അനുമതി നൽകിയതായി കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. ഗോവയുടെ ചുമതലയുള്ളു ദിനേശ് ഗുണ്ടു റാവുവിനേയും ഗോവയിലെ മുതിർന്ന തിരഞ്ഞെടുപ്പ് നിരീക്ഷകനായ മുൻ കേന്ദ്ര മന്ത്രി പി ചിദംബരത്തിനേയും സഖ്യ ചര്‍ച്ചകള്‍ക്കായി ചുമതലപ്പെടുത്തുകയും ചെയ്തു. റാവുവും ചിദംബരവും ഒക്ടോബർ 8 മുതൽ സംസ്ഥാനത്തെ ആറ് ദിവസത്തെ പര്യടനം നടത്തുന്നുണ്ട്. ഈ സന്ദര്‍ശന വേളയില്‍ നേതാക്കള്‍ വിവിധ പങ്കാളികളെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും രാഷ്ട്രീയേതര പ്രവർത്തകരെയും നേരില്‍ കണ്ട് ചര്‍ച്ചയാരംഭിക്കും.

സഖ്യത്തിന്റെ രൂപരേഖ തിരഞ്ഞെടുപ്പ് തീയതി അടുക്കുമ്പോഴേക്കും പ്രഖ്യാപിക്കും

സഖ്യത്തിന്റെ രൂപരേഖ തിരഞ്ഞെടുപ്പ് തീയതി അടുക്കുമ്പോഴേക്കും പ്രഖ്യാപിക്കുമെന്നാണ് ദിനേശ് ഗുണ്ടറാവും പറഞ്ഞത്, എന്നാൽ "മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിലെ അനൗപചാരിക സഖ്യങ്ങൾ" എന്ന നിലയിൽ ഗോവ ഫോർവേഡ് പാർട്ടിയുമായി സഖ്യമുണ്ടാക്കുമെന്ന് സൂചനയും അദ്ദേഹം നൽകി. മർഗാവോ മുനിസിപ്പൽ കൗൺസിലിനായി, പ്രതിപക്ഷ നേതാവ് ദിഗംബർ കാമത്തും ജിഎഫ്പി മേധാവി വിജയ് സർദേശായിയും ഒന്നിച്ചു, അവരുടെ സഖ്യം തെക്കൻ ഗോവയുടെ വാണിജ്യ തലസ്ഥാനത്ത് അധികാരം പിടിച്ചെടുക്കാനുള്ള ബിജെപിയുടെ നീക്കത്തെ പരാജയപ്പെടുത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+