പക്കോഡ വിറ്റാൽ ഹോട്ടൽ മുതലാളി വരെയാവാം.. മോദിക്ക് പിന്തുണയുമായി ആനന്ദിബെൻ പട്ടേൽ

  • Written By:
Subscribe to Oneindia Malayalam

ദില്ലി: രാജ്യത്ത് രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും എന്ന മോഹനവാഗ്ദാനമാണ് മോദി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ മുന്നോട്ട് വെച്ചത്. എന്നാല്‍ രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. അതിനിടെ പക്കോഡ കച്ചവടത്തിലൂടെ ദിവസവും 200 രൂപ വീതം സമ്പാദിക്കുന്നവരെ തൊഴില്‍രഹിതരായി കണക്കാക്കാന്‍ സാധിക്കില്ലെന്ന മോദിയുടെ പരാമര്‍ശം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. പക്കോഡ വിവാദത്തില്‍ മോദിക്ക് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ആനന്ദി ബെന്‍. പ്രധാനമന്ത്രിയുടെ വാക്കുകള്‍ പ്രതിപക്ഷം വളച്ചൊടിക്കുന്നുവെന്ന് നിലവില്‍ മധ്യപ്രദേശ് ഗവര്‍ണറായ ആനന്ദി ബെന്‍ പറഞ്ഞു.

പിണറായി കൊട്ടിഘോഷിച്ച കൊച്ചി മെട്രോയിൽ ഭിന്നലിംഗക്കാർക്ക് ദുരിതം മാത്രം! നടുക്കുന്ന അനുഭവക്കുറിപ്പ്

modi

പക്കോഡ വില്‍പന ഒരു ജോലി അല്ലെന്ന് കരുതരുതെന്ന് ആനന്ദി ബെന്‍ പറഞ്ഞു. പക്കോഡകളുണ്ടാക്കുന്നത് ഒരു കഴിവ് കൂടിയാണ്. കാരണം നല്ല പക്കോഡകള്‍ ഉണ്ടാക്കിയില്ലെങ്കില്‍ കച്ചവടം നടക്കില്ല. രണ്ട് വര്‍ഷമായി പക്കോഡ കച്ചവടം നടത്തുന്ന വ്യക്തിക്ക് മൂന്നാം വര്‍ഷം ഒരു റെസ്‌റ്റോറന്റ് തുടങ്ങാന്‍ സാധിച്ചെന്ന് വരും. അഞ്ചോ ആറോ വര്‍ഷം കഴിഞ്ഞാല്‍ ഒരു ഹോട്ടല്‍ പോലും തുടങ്ങാമെന്നും ആനന്ദി ബെന്‍ വിശദീകരിച്ചു. മോദിയുടെ പക്കോഡ പരാമര്‍ശത്തെ നേരത്തെ അമിത് ഷായും പിന്തുണച്ചിരുന്നു. തൊഴിലില്ലായ്മയേക്കാള്‍ നല്ലത് പക്കോഡ വില്‍പനയാണ് എന്നാണ് അമിഷ് ഷാ പറഞ്ഞത്.

English summary
Madhya Pradesh Governor Anandiben Patel extends Modi's pakoda theory

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്