കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൂപ്പുകാരിയില്‍ നിന്ന് എസ്ബിഐയുടെ എജിഎമ്മിലേക്ക്; ഇത് പ്രതീക്ഷ ടോണ്ട്വാള്‍ക്കറുടെ അതിജീവനത്തിന്റെ കഥ

Google Oneindia Malayalam News

പൂനെ: അതീജീവനത്തിന്റെ ജീവിത കഥയാണ് പ്രതീക്ഷ ടോണ്ട്വാള്‍ക്കറിന് പറയാനുള്ളത്. ഇരുപതാം വയസ്സില്‍ ജീവിതത്തില്‍ നിന്ന് ജീവിത പങ്കാളി മരണത്തിലേക്ക് പോയപ്പോള്‍ ഇനി അങ്ങോട്ട് എന്ത് എന്ന ആ വലിയ ചോദ്യമാണ് പ്രതീക്ഷയ്ക്ക് മുന്നില്‍ ബാക്കിയായത്. പിന്നീട് അതിജീവനത്തിന് വേണ്ടിയുളള പോരാട്ടമായിരുന്നു. ആ യാത്രയില്‍...ആ പെണ്‍ കരുത്തിന് മുന്നില്‍ പ്രതിസന്ധികള്‍ വഴി മാറി. വിജയത്തിന്റെ ഓരോ പടവും അവര്‍ കയറി. ആരാണ് പ്രതീക്ഷ ടോണ്ട്വാള്‍ക്കര്‍ എന്നല്ലേ?

ഇരുപതാം വയസ്സിലാണ് പ്രതീക്ഷ ടോണ്ട്വാള്‍ക്കര്‍ വിധവ ആയത്. പൂനെയിലാണ് പ്രതീക്ഷയുടെ വീട്.വളരെ ചെറുപ്പത്തില്‍ തന്നെ പ്രതീക്ഷയുടെ വിവാഹം കഴിഞ്ഞിരുന്നു. 1964ല്‍ വിവാഹം കഴിയുമ്പോള്‍ വെറും 17 വയസ്സ് മാത്രമാണ് ഇവരുടെ പ്രായം. ഭര്‍ത്താവിന് ബാങ്കിലായിരുന്നു ജോലി. 1984 ലാണ് പ്രതീക്ഷയുടെ ഭര്‍ത്താവ് മരിക്കുന്നത്. വളരെ ദരിദ്ര കുടുംബത്തിലാണ് പ്രതീക്ഷ ജനിച്ചത്. ഒരു ജോലി ഇല്ലാതെ മുന്നോട്ടുപോവുക എന്നത് സാധ്യമായിരുന്നില്ല.

prathiksha sbi

'ചൂട് പക്കാവട, ചമ്മന്തി, കുടം കുലുക്കി സർബത്ത്; വയനാടൻ രുചികൾ ആസ്വദിച്ച് രാഹുൽ; ചിത്രങ്ങൾ ഇതാ വൈറൽ'ചൂട് പക്കാവട, ചമ്മന്തി, കുടം കുലുക്കി സർബത്ത്; വയനാടൻ രുചികൾ ആസ്വദിച്ച് രാഹുൽ; ചിത്രങ്ങൾ ഇതാ വൈറൽ

ഒരുപാട് കഷ്ടപ്പെട്ടതിന് ശേഷം പ്രതീക്ഷയ്ക്ക് എസ്ബിഐ ബാങ്കില്‍ സ്വീപ്പറായി ജോലി ലഭിച്ചു. ജോലിക്കിടയിലും അവര്‍ പഠനം തുടര്‍ന്നു. പഠിക്കാനുള്ള സമയവും ജോലിക്കായുള്ള സമയവും അവര്‍ കൃത്യമായി നീക്കിവെച്ചു.

അല്ലേലും റിമി സിംപിളാ... എയ‍‍‍ർപോർട്ടിലെ ചേച്ചിമാർക്കൊപ്പം സെൽഫിയുമായി റിമി ടോമി

അങ്ങനെ സ്വീപ്പറില്‍ നിന്ന് ക്ലാര്‍ക്കിലേക്ക് എത്തി അവിടെ നിന്ന് ട്രെയിനി ഓഫീസര്‍ ആയി പിന്നീട് അങ്ങോട്ട് വിധിയോട് തോറ്റുകൊടുക്കാന്‍ തയ്യാറാവാത്ത ഒരു സ്ത്രീയുടെ പോരാട്ടമായിരുന്നു. ട്രെയിനി ഓഫീസറില്‍ നിന്ന് എംഎംII, എംഎം III, സ്‌കെയില്‍ IV എന്നിവയിലേക്ക് തസ്തിക മാറ്റം കിട്ടി. പിന്നീട് സിജിഎം ആയി ഇപ്പോള്‍ എസ്ബി ഐ എജിഎം എന്ന പദവിയിലേക്ക് അവര്‍ എത്തി.

English summary
From sweeper to SBI's AGM; This is the story of survival of Pratiksha Tondwalkar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X