ഇന്ധനവില വര്‍ദ്ധന: മാര്‍ച്ച് 15ന് പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി കര്‍ഷക സംഘടനകള്‍
ദില്ലി: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി ദില്ലി അതിര്‍ത്തിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരം ശക്തമായുകയാണ്. കര്‍ഷക സമരത്തെ അവഗണിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെ ശക്തമായി നേരിടുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചിരുന്നു. കൂടാതെ മാര്‍ച്ച് 15ന് സ്വകാര്യവത്കരണം, ഇന്ധനവില വര്‍ദ്ധന എന്നിവയ്‌ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കര്‍ഷക സംഘടകള്‍ അറിയിച്ചിരിക്കുതയാണ്. ശമരം ശക്തമാക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച് 26ന് ഭാരത് ബന്ധും കര്‍ഷക സംഘടകള്‍ പ്രഖ്യാപിച്ചിരുന്നു.

ഭാരത് ബന്ദ് ശക്തമാക്കാന്‍ ബഹജന പിന്തുണ തേടാനുള്ള ശ്രമങ്ങളും സംഘടനകള്‍ ആരംഭിച്ചിട്ടുണ്ട്. കര്‍ഷക സമരം ആരംഭിച്ചിട്ട് നാല് മാസം പിന്നിടുന്ന സമയത്താണ് ഊാരത് ബന്ദ് പ്രഖ്യാപിച്ചത്. സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായി കര്‍ഷകര്‍ ഗ്രാമങ്ങളിലേക്ക് മടങ്ങിയ കര്‍ഷകര്‍ വീണ്ടും സമരവേദിയിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. കൂടാതെ കര്‍ഷക വിരുദ്ധ സര്‍ക്കാരിന് വോട്ട് ചെയ്യരുതെന്ന പ്രചാരണവുമായി നേതാക്കള്‍ നാളെ മുതല്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലേക്ക് ഇറങ്ങും.
തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലേയും വോട്ടര്‍മാരെ കണ്ട് കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാട് അവതരിപ്പിക്കാനാണ് കര്‍ഷകര്‍ ലക്ഷ്യമിടുന്നത്. ഭഗത് സിംഗിന്റെ രക്ത സാക്ഷി ദിനമായ മാര്‍ച്ച് 23ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവാക്കള്‍ ദില്ലിയിലെ കര്‍ഷക സമര ഭൂമിയില്‍ എത്തി കര്‍ഷകര്‍ക്കൊപ്പം ചേരും.












Click it and Unblock the Notifications