Get Updates
Get notified of breaking news, exclusive insights, and must-see stories!

പെട്രോളിന് 9 രൂപ കൂടിയേക്കും; ബാരലിന് 100 ഡോളര്‍ കടന്നു... തീരുമാനം ഉടന്‍

ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും വൈകാതെ വില വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരാഴ്ചയ്ക്കകം അവസാനിക്കും. ഇതോടെ വില വര്‍ധിക്കാന്‍ തുടങ്ങുമെന്നാണ് വിവരം. ലിറ്ററിന് ഒമ്പത് രൂപ വര്‍ധിക്കാനാണ് സാധ്യത. അന്താരാഷ്ട്ര എണ്ണവിപണിയില്‍ ബാരല്‍ വില 100 ഡോളര്‍ കടന്നിട്ടുണ്ട്. ബാരല്‍ വില വൈകാതെ 110 ഡോളര്‍ കടന്ന് കുതിക്കുമെന്നാണ് സൂചനകള്‍. 2014ന് ശേഷം ആദ്യമായിട്ടാണ് വില 110 ഡോളര്‍ കടക്കാന്‍ പോകുന്നത്. റഷ്യ-യുക്രൈന്‍ യുദ്ധം നടക്കുന്ന സാഹചര്യത്തില്‍ നിക്ഷേപകര്‍ ആശങ്കയിലാണ്. ഈ സാഹചര്യത്തിലാണ് വില വര്‍ധനവിന് കളമൊരുങ്ങുന്നത്.

ലോകത്തെ പ്രധാന എണ്ണ രാജ്യങ്ങളിലൊന്നാണ് റഷ്യ. ഓഹരി വിപണികളിലും തകര്‍ച്ച പ്രകടമാണ്. സ്വര്‍ണവില കുതിക്കുകയാണ്. കേരളത്തില്‍ ഇന്ന് മാത്രം 800 രൂപ വര്‍ധിച്ചു. യുദ്ധം തുടര്‍ന്നാല്‍ വില ഉയരുമെന്ന് ഉറപ്പാണ്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ എല്ലാവരും സ്വര്‍ണത്തിലേക്ക് തിരിയുന്നതാണ് മഞ്ഞലോഹത്തിന് വിലയേറാന്‍ കാരണമാകുക.

p

ഇന്ത്യ വാങ്ങുന്ന എണ്ണ ബാരലിന് 102 ഡോളറാണ് മാര്‍ച്ച് ഒന്നിലെ വില. 2014 ആഗസ്റ്റിന് ശേഷം ഇത്രയും വില ഉയരുന്നത് ആദ്യമാണ്. കഴിഞ്ഞ നവംബറിലാണ് ഇന്ത്യയില്‍ നികുതി കുറയ്ക്കുക വഴി എണ്ണവിലയില്‍ കേന്ദ്രം ഇടിവ് വരുത്തിയത്. അന്ന് ബാരലിന് 81 രൂപയായിരുന്നു വില. ഇപ്പോള്‍ 100 ഡോളര്‍ കടന്നിരിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് വില വര്‍ധിപ്പിക്കാത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് ഏഴിന് യുപിയില്‍ അവസാന ഘട്ട പോളിങ് നടക്കും. അതിന് ശേഷം വില ഉയര്‍ത്താനാണ് സാധ്യത. മാര്‍ച്ച് പത്തിനാണ് ഫല പ്രഖ്യാപനം. ഓരോ ദിവസവും വില ഉയരുന്നത് തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും ആരംഭിക്കുമെന്നാണ് കരുതുന്നതെന്ന് ജെപി മോര്‍ഗന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യന്‍ എണ്ണ കമ്പനികള്‍ക്ക് ഡീസലിനും പെട്രോളിനും ഒരു ലിറ്ററിന് 5.7 രൂപയുടെ നഷ്ടമുണ്ട് എന്നാണ് പറയപ്പെടുന്നത്. നഷ്ടം കുറയ്ക്കാന്‍ ലിറ്ററിന് 9 രൂപയോ പത്ത് ശതമാനമോ വില വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു രൂപ മുതല്‍ മൂന്ന് രൂപ വരെ എക്‌സൈസ് ഡ്യൂട്ടില്‍ കുറവ് വരുത്തിയേക്കും. എന്നാലും 5 മുതല്‍ എട്ട് രൂപ വരെ വര്‍ധിപ്പിക്കാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകത്ത് പ്രധാന എണ്ണ-വാതക ഉല്‍പ്പാദക രാജ്യമാണ് റഷ്യ. പ്രകൃതി വാതക ഉല്‍പ്പാദനത്തില്‍ മൂന്നാം സ്ഥാനമാണ് റഷ്യക്ക്. ആഗോള തലത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന എണ്ണയില്‍ പത്ത് ശതമാനം റഷ്യയുടേതാണ്. യൂറോപ്പിലേക്ക് എത്തുന്ന വാതകത്തില്‍ 40 ശതമാനം റഷ്യയുടേതാണ്. ഇത് നല്‍കുന്നതാകട്ടെ യുക്രൈനിലൂടെയുള്ള പൈപ്പ് ലൈന്‍ വഴിയാണ്. ഈ മേഖലയിലാണ് യുദ്ധം നടക്കുന്നത്. റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണയും വാതകവും വാങ്ങുന്നത് താരതമ്യേന കുറവാണ്. ഇന്ത്യ കൂടുതലും ആശ്രയിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളെയും അമേരിക്കയെയുമാണ്. എന്നാല്‍ ആഗോള വിപണിയില്‍ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചില്‍ ഇന്ത്യയെയും ബാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+