കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുടര്‍ച്ചയായ രണ്ടാം ദിനവും ഇന്ധനവിലയില്‍ വര്‍ധനവ്; പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയും കൂട്ടി

Google Oneindia Malayalam News

ന്യൂദല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും ഇന്ധനവിലയില്‍ വര്‍ധന. ഒരു ലിറ്റര്‍ പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇന്നലെ രാത്രി വര്‍ധിപ്പിച്ച വില ഇന്ന് രാവിലെ ആറ് മണിയോടെ പ്രാബല്യത്തില്‍ വന്നു. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 108 രൂപ 14 പൈസയും ഡീസലിന് 95 രൂപ 16 പൈസയുമായി. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 106 രൂപ 24 പൈസയും ഡീസലിന് 93 രൂപ 43 പൈസയുമായി ഉയര്‍ന്നു.

Recommended Video

cmsvideo
വിലക്കയറ്റത്തിന്റെ നാളുകളിലേക്ക്, സാധാരണക്കാര്‍ നട്ടം തിരിയും

മാര്‍ച്ച് 21 ന് രാത്രിയാണ് ഇടവേളയ്ക്ക് ശേഷം ഇന്ധന വിലയില്‍ വീണ്ടും മാറ്റമുണ്ടായത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വിലയില്‍ മാറ്റമില്ലായിരുന്നു. മാര്‍ച്ച് 21 ന് പെട്രോള്‍ ലിറ്ററിന് 87 പൈസയാണ് കൂട്ടിയത്. ഡീസല്‍ ലിറ്ററിന് 85 പൈസയും വര്‍ധിപ്പിച്ചു.

FUEL

തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന് ഒരാഴ്ചയിലേറെ കഴിഞ്ഞതിന് ശേഷമാണ് വര്‍ധന ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലും വന്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 7 ശതമാനം വര്‍ധനവാണ് ക്രൂഡ് ഓയില്‍ വിലയില്‍ ഉണ്ടായിരിക്കുന്നത്.

ക്രൂഡിന് 117 ഡോളറാണ് അന്താരാഷ്ട്ര വിപണിയിലെ നിലവിലെ വില. കഴിഞ്ഞ വര്‍ഷം ദീപാവലിയോടനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ എക്സൈസ് തീരുവ കുറച്ച ശേഷം 137 ദിവസം ഇന്ധനവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഇതിനിടെ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ, പഞ്ചാബ് എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും നടന്നു.

'കെസിയെ സമൂഹമാധ്യമങ്ങള്‍ വഴി അപമാനിക്കുന്നു'; ചെന്നിത്തലയ്ക്കെതിരെ സോണിയാ ഗാന്ധിയ്ക്ക് പരാതി'കെസിയെ സമൂഹമാധ്യമങ്ങള്‍ വഴി അപമാനിക്കുന്നു'; ചെന്നിത്തലയ്ക്കെതിരെ സോണിയാ ഗാന്ധിയ്ക്ക് പരാതി

ക്രൂഡ് ഓയില്‍ വില ഒരു ഘട്ടത്തില്‍ ഒരു ബാരലിന് 130 ഡോളര്‍ എന്ന റെക്കോര്‍ഡ് വിലയിലെത്തിയിട്ടും ഇന്ത്യയില്‍ ഇന്ധനവില വര്‍ധിച്ചിരുന്നില്ല. അതേസമയം റഷ്യ - യുക്രെയ്ന്‍ യുദ്ധവും ആഗോള എണ്ണ വിപണിയെ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ കഴിഞ്ഞ ദിവസം ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയും കൂട്ടി. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ 50 രൂപയാണ് വര്‍ധിപ്പിച്ചത്.

ഇതോടെ കൊച്ചിയിലെ പുതുക്കിയ വില 956 രൂപയായി. 5 കിലോയുടെ ചെറിയ സിലിണ്ടറിന്റെ വില 13 രൂപ കൂടി 352 രൂപയാണ്. നേരത്തെ ഈ മാസമാദ്യം വാണിജ്യ ആവശ്യത്തിനുള്ള സിലണ്ടറിന്റെ വിലയില്‍ വര്‍ധനവ് വരുത്തിയിരുന്നു. അതേസമയം ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചതോടെ വിഷയം പ്രതിപക്ഷം പാര്‍ലമെന്റില്‍ ഉന്നയിക്കും.

English summary
Fuel prices rise for second day in a row
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X