കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ ഞെട്ടിച്ച് മന്ത്രിയുടെ രാജി; മന്ത്രിയും മകനും കോണ്‍ഗ്രസില്‍... അപ്രതീക്ഷിത കളംമാറ്റം

Google Oneindia Malayalam News

ഡെറാഡൂണ്‍: മന്ത്രിയും മന്ത്രി പുത്രനായ എംഎല്‍എയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഉത്തരാഖണ്ഡിലെ ബിജെപിയുടെ സമുന്നതനായ നേതാവായി പരിഗണിക്കുന്ന മന്ത്രി യശ്പാല്‍ ആര്യയും മകന്‍ സഞ്ജീവുമാണ് ഡല്‍ഹിയിലെത്തി രാഹുല്‍ ഗാന്ധിയെ കണ്ട ശേഷം കോണ്‍ഗ്രസ് അംഗത്വം എടുത്തത്. ഉത്തരാഖണ്ഡിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത്, സംഘടനാ ചുമതലയുള്ള എഐസിസി സെക്രട്ടറി കെസി വേണുഗോപാല്‍, വക്താവ് രണ്‍ദീപ് സുര്‍ജേവാല എന്നിവരുടെ സാന്നിധ്യത്തിലാണ് യശ്പാലും മകനും കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ബിജെപിയുടെ നേതൃത്വത്തിലുള്ള ഉത്തരാഖണ്ഡ് സര്‍ക്കാരില്‍ പ്രധാനപ്പെട്ട ആറ് വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന മന്ത്രിയായിരുന്നു യശ്പാല്‍. എന്തുകൊണ്ടാണ് ഈ കളംമാറ്റം. വിശദാംശങ്ങള്‍ ഇങ്ങനെ...

മമ്മൂട്ടിയും തിലകനും തമ്മില്‍ ലൊക്കേഷനില്‍ വച്ച് വഴക്കിട്ടു; അഡ്വാന്‍സ് തുക തിരിച്ചു നല്‍കി... പക്ഷേമമ്മൂട്ടിയും തിലകനും തമ്മില്‍ ലൊക്കേഷനില്‍ വച്ച് വഴക്കിട്ടു; അഡ്വാന്‍സ് തുക തിരിച്ചു നല്‍കി... പക്ഷേ

1

ബിജെപിയില്‍ നിന്ന് രാജി പ്രഖ്യാപിച്ച ഉടനെയാണ് യശ്പാല്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് അറിയിച്ചത്. മന്ത്രിപദവിയും അദ്ദേഹം രാജിവച്ചു. ഡല്‍ഹിയിലെത്തി രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തി. നിമയസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ഉത്തരാഖണ്ഡ്. ഇവിടെ കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുണ്ടെങ്കിലും കഴിഞ്ഞ തവണ ബിജെപിയാണ് ജയിച്ചത്.

2

തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരം നിലനിര്‍ത്തുമെന്നാണ് അടുത്തിടെ പുറത്തുവന്ന എബിപി സിവോട്ടര്‍ സര്‍വ്വെയിലെ പ്രവചനം. എന്തുകൊണ്ടാണ് ഈ സാഹചര്യത്തില്‍ യശ്പാല്‍ ആര്യ ബിജെപി വിട്ടത് എന്ന ചോദ്യം ബാക്കിയാണ്. ബജ്പൂരില്‍ നിന്നുള്ള എംഎല്‍എയാണ് യശ്പാല്‍. നൈനിറ്റാള്‍ എംഎല്‍എയാണ് മകന്‍ സഞ്ജീവ് ആര്യ.

3

ഉത്തരാഖണ്ഡ് സര്‍ക്കാരില്‍ ആറ് വകുപ്പുകളുടെ ചുമതലയുണ്ടായിരുന്നു യശ്പാല്‍ ആര്യയ്ക്ക്. ഗതാഗതം, സാമൂഹിക ക്ഷേമം, ന്യൂനപക്ഷ ക്ഷേമം, വിദ്യാര്‍ഥി ക്ഷേമം, തിരഞ്ഞെടുപ്പ്, എക്‌സൈസ് എന്നീ വകുപ്പുകളുടെ ചുമതലയാണുണ്ടായിരുന്നത്. യശ്പാലും മകനും നേരത്തെ കോണ്‍ഗ്രസുകാരായിരുന്നു. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നത്.

4

1989ലാണ് യശ്പാല്‍ ആര്യ ആദ്യമായി എംഎല്‍എ ആയത്. ഖാതിമ സിതാര്‍ഗഞ്ച് മണ്ഡലത്തില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. ഉത്തരാഖണ്ഡ് നിയമസഭാ സ്പീക്കറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2017ല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന അച്ഛനും മകനും സിറ്റിങ് മണ്ഡലത്തില്‍ തന്നെ മല്‍സരിച്ച് ജയിക്കുകയായിരുന്നു. ഇരുവരും ഒട്ടേറെ അനുയായികളുള്ള നേതാക്കന്‍മാരാണ്.

പിപി മുകുന്ദനെതിരെ തുറന്നടിച്ച് കെ സുരേന്ദ്രന്‍; മറുപടി ഇല്ലാഞ്ഞിട്ടല്ല, 'ശോഭ' വിഷയത്തിലും പ്രതികരണംപിപി മുകുന്ദനെതിരെ തുറന്നടിച്ച് കെ സുരേന്ദ്രന്‍; മറുപടി ഇല്ലാഞ്ഞിട്ടല്ല, 'ശോഭ' വിഷയത്തിലും പ്രതികരണം

5

യശ്പാലും മകനും വീണ്ടും സ്വന്തം വീട്ടിലേക്ക് തിരിച്ചുവന്നിരിക്കുകയാണെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. നേരത്തെ ഉത്തരാഖണ്ഡ് കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായിരുന്നു യശ്പാല്‍ ആര്യ. 2007 മുതല്‍ 2014 വരെയായിരുന്നു യശ്പാല്‍ സംസ്ഥാന അധ്യക്ഷനായിരുന്നത്. ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലമെന്താകുമെന്ന് ഇപ്പോള്‍ തന്നെ വ്യക്തമാകുകയാണെന്ന് വേണുഗോപാല്‍ പറഞ്ഞു.

6

കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിരവധി നേതാക്കളാണ് കോണ്‍ഗ്രസില്‍ ചേരുന്നത്. ബിഹാറിലെ ശക്തനായ സിപിഐ നേതാവ് കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് ദിവസങ്ങള്‍ക്ക് മുമ്പാണ്. അദ്ദേഹത്തിന്റെ വരവ് ബിഹാറില്‍ കോണ്‍ഗ്രസിന് കരുത്തുപകരുമെന്നാണ് വിലയിരുത്തല്‍. കൂടാതെ ഗുജറാത്തിലെ ദളിത് നേതാവ് ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു.

ഉണ്ണി മുകുന്ദനെ കണ്ട് മീര ജാസ്മിന്‍; വീണ്ടും നിറയുന്ന പുഞ്ചിരി... ദുബായിലെ ചിത്രങ്ങള്‍ വൈറല്‍

7

യുവ നേതാക്കളെ കൂടുതലായി കോണ്‍ഗ്രസിലെത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കശ്മീരിലെ പ്രമുഖ അഭിഭാഷക ദീപിക സിങ് രജാവത്ത് കോണ്‍ഗ്രസില്‍ ചേര്‍ന്നത് ഞായറാഴ്ചയാണ്. തൊട്ടുപിന്നാലെയാണ് ഉത്തരാഖണ്ഡില്‍ യശ്പാലും മകനും കോണ്‍ഗ്രസില്‍ തിരിച്ചെത്തിയിരിക്കുന്നത്. കോണ്‍ഗ്രസില്‍ ജനങ്ങള്‍ പ്രതീക്ഷ അര്‍പ്പിക്കുന്നതിന്റെ തെളിവാണിതെന്ന് നേതാക്കള്‍ അവകാശപ്പെടുന്നു.

Recommended Video

cmsvideo
പ്രിയങ്കയുടെ തീ തുപ്പുന്ന പ്രസംഗം..കോരിത്തരിച്ച് ജനങ്ങൾ..വിറച്ച് മോദിയും യോഗയും

English summary
Gain For Congress in Uttarakhand; BJP Minister Yashpal Arya and Son Sanjeev Arya MLA join Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X