കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാഠപുസ്തകത്തില്‍ ഗാന്ധി മരിച്ചത് 1941ല്‍!

Google Oneindia Malayalam News

കാണ്‍പൂര്‍: രാഷ്ട്രപിതാവ് മഹാത്മാഗാന്ധി മരിച്ചത് 1941 ലോ. ഞെട്ടാന്‍ വരട്ടെ. ഉത്തര്‍പ്രദേശിലെ പാഠപുസ്തകത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ പുതിയ വിവരം ഉള്ളത്. മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ മണ്ഡലത്തിലെ പ്രൈമറി സ്‌കൂള്‍ പാഠപുസ്തകങ്ങളിലാണ് മഹാത്മാ ഗാന്ധി മരിച്ചത് 1941 ലെന്ന് അച്ചടിച്ചുവെച്ചിരിക്കുന്നത്.

1941 ജനുവരി 30 ന് ഗാന്ധിജി കൊല്ലപ്പെട്ടു എന്നാണ് പുസ്തകം പറയുന്നത്. പുസ്തകത്തിന്റെ പേര് രാഷ്്ട്രപിതാ മഹാത്മാഗാന്ധി എന്നാണ്. ഉത്തര്‍പ്രദേശിലെ എത്വയിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളിലാണ് പാഠപുസ്തകം വിതരണം ചെയ്തിരിക്കുന്നത്. ഗാസിയാബാദിലുള്ള പുസ്തക പ്രസാധകരാണ് പാഠപുസ്തകം അച്ചടിച്ചിരിക്കുന്നത്.

gandhiji

എത്വായിലെ സര്‍ക്കാര്‍ സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ സുരേന്ദ്രയാണ് പാഠപുസ്തകത്തിലെ തെറ്റ് കണ്ടുപിടിച്ചത്. വ്യാഴാഴ്ച രക്തസാക്ഷിദിനവുമായി ബന്ധപ്പെട്ട സെമിനാറില്‍ നിന്നാണ് സുരേന്ദ്രയ്ക്ക് ഗാന്ധിജി മരിച്ചത് 1941 ല്‍ അല്ല 48 ല്‍ ആണ് എന്ന് മനസിലായത്. പാഠപുസ്തക കമ്മിറ്റികളുടെ അലംഭാവമാണ് ഈ സംഭവം കാണിക്കുന്നതെന്ന് സുരേന്ദ്രയുടെ അച്ഛന്‍ കിഷന്‍ ചന്ദ്ര പാല്‍ ആരോപിച്ചു.

കഴിഞ്ഞയാഴ്ച മാത്രമാണ് പുസ്തകം അച്ചടിച്ചുകിട്ടയത് എന്നാണ് വിദ്യാഭ്യാസ വകുപ്പ് ന്യായീകരണം പറയുന്നത്. പ്രിന്ററുടെ മേല്‍ കുറ്റം ചുമത്തി രക്ഷപ്പെടാനും ശ്രമം നടക്കുന്നുണ്ട്. എന്തായാലും നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ ജില്ലാ പ്രാഥമിക വിദ്യാഭ്യാസ വകുപ്പ് പുസ്തകം പിന്‍വലിച്ചു. അടുത്ത എഡിഷനില്‍ തെറ്റ് തിരുത്തിയ പുസ്തകം അച്ചടിക്കുമെന്നാണ് വിദ്യാഭ്യാസ ഓഫീസര്‍ ജെ പി രജ്പുത് പറയുന്നത്.

English summary
Gandhiji killed in 1941 in UP textbooks.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X