ചിതാഭസ്മം ഗംഗയിൽ ഒഴുക്കരുത്, ശവദാഹം നടത്തിയ ചാരം കുഴിച്ച് മൂടണം, നിർദേശവുമായി കേന്ദ്രമന്ത്രി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: വിവാദ പ്രസ്താവനയുമായി കേന്ദ്ര മാനവശേഷി സഹമന്ത്രി ഡോ സത്യപാൽ സിംഗ്. മൃതദേഹങ്ങൾ ദഹിപ്പിക്കുന്ന ചാരം ഗംഗ നദിയിൽ ഒഴുക്കരുതെന്ന നിർദേശമാണ് മന്ത്രി മുന്നോട്ട് വച്ചിരിക്കുന്നത്. കൂടാതെ ചാരം ഉൾപ്പെടെ കത്തിച്ചു കളയണമെന്നും മന്ത്രി നിർദേശിക്കുന്നുണ്ട്. ശവസംസ്കാരം നടത്തിയ ചാരം അവിടെ തന്നെ കുഴിച്ചു മൂടണമെന്നും എന്നിട്ട് വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. ഇതിലൂടെ വരും തലമുറ നിങ്ങളെ സ്മരിക്കുമെന്നും മന്ത്രി പറ‍ഞ്ഞു. ഇക്കാര്യത്തിൽ ജനങ്ങളെ ബോധവത്കരണം നടത്തണമെന്നാണ് കർമ്മം ചെയ്യുന്ന എല്ലാ പുരോഹിതരോടും പറയാനുള്ളതെന്നും മന്ത്രി പഞ്ഞു.

ഇന്ത്യയുമായി നല്ല ബന്ധം പുലർത്താൻ ശ്രമിക്കു! എംപിമാരോടും സൈനികരോടും പാക് സൈനിക മേധാവി

gaga

മന്ത്രിയുടെ പ്രസ്താവനയെ അനുകൂലിച്ചു പ്രതികൂലിച്ചു നിരവധി പുരോഹിതന്മാർ രംഗത്തെത്തിയിട്ടുണ്ട്. ശവദാഹം നടത്തിയ ചാരം ഗംഗയെ ഒരിക്കലും അശുദ്ധമാക്കില്ലെന്നും പകരം ശുദ്ധമാക്കുകയാണെന്നും ഒരു പുരോഹിതൻ പറയുന്നുണ്ട്. ചിതാഭസ്മം ഒഴിക്കുന്നതു കൊണ്ടല്ല മനുഷ്യരുടെ സ്വാർത്ഥതയാണ് ഗംഗയെ മലിനമാക്കുന്നതെന്നു മറ്റൊരു പുരോഹിതനായ മഹന്ത് രാജ്കുമാർദാസ് പറഞ്ഞു. എന്നാൽ മന്ത്രിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് പുരോഹിതന്മാർ രംഗത്തെത്തിയിട്ടുണ്ട്. മന്ത്രിയുടെ നിർദേശം സ്വാഗതാർഹമാണെന്നും പൂക്കളും പൂജാവസ്തുക്കളും ഒരിക്കലും നദിയിൽ വലിച്ചെറിയരുതെന്നും ഹൈന്ദവ പുരോഗിതനായ മഹന്ത് ഗിരിപതി ത്രിപാഠി പറഞ്ഞു.

ടു ജി സ്പെക്ട്രം; കോടതി വിധി സ്വയം സംസാരിക്കുന്നുണ്ടെന്ന് മന്‍മോഹന്‍സിങ്

ഹൈന്ദവ വിശ്വസത്തിന്റെ ഭാഗമാണ് ഗംഗയിൽ ചിതാഭസ്മം ഒഴുക്കുന്നത്. നിലവിൽ ഗംഗ നദിയെ ശുചീകരിക്കാനായി നമാമി ഗംഗ എന്ന പേരിൽ കേന്ദ്ര സർക്കാർ പദ്ധതി ആരംഭിച്ചിട്ടുണ്ട്. പദ്ധതിയ്ക്കായി കേന്ദ്രം 2037 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Union Minister Dr Satya Pal Singh on Tuesday stoked a controversy when he urged Hindus to bury cremation ashes in the ground instead of immersing it in river Ganga.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്