കൂട്ട ബലാത്സംഗത്തിനിരയായ പതിനാറുകാരി പ്രസവിച്ചു; ഉത്തരവാദികളായ രണ്ടു പേര്‍ പോലീസ് പിടിയില്‍...

  • By: Afeef Musthafa
Subscribe to Oneindia Malayalam

ദില്ലി: മാസങ്ങള്‍ക്ക് മുന്‍പ് കൂട്ട ബലാത്സംഗത്തിനിരയായ പതിനാറുകാരി പ്രസവിച്ച സംഭവത്തില്‍ രണ്ട് യുവാക്കളെ പോലീസ് പോലീസ് കസ്റ്റഡിയിലെടുത്തു. ദിവസങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവിലാണ് പ്രതികളെ പിടികൂടാനായത്. പീഡനത്തിനിരയായ പതിനാറുകാരി പുതുവത്സര തലേന്ന് രാത്രിയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

ഡിസംബര്‍ 29ന് രാത്രിയാണ് റോഡരികില്‍ വേദന കൊണ്ട് പുളയുകയായിരുന്ന പെണ്‍കുട്ടി പോലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ഈസ്റ്റ് ദില്ലിയിലെ മയൂര്‍ വിഹാര്‍ റോഡില്‍ നിന്നാണ് പെണ്‍കുട്ടിയെ പോലീസ് കാണുന്നത്. തുടര്‍ന്ന് ഉടന്‍ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തിച്ചപ്പോഴാണ് പതിനാറുകാരി ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. പെണ്‍കുട്ടിയെ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് മാസങ്ങള്‍ക്ക് മുന്‍പ് രണ്ട് പേര്‍ തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത്.

വീടില്ല, അന്തിയുറക്കം വഴിവക്കില്‍...

വീടില്ല, അന്തിയുറക്കം വഴിവക്കില്‍...

പഴന്തുണികളും മറ്റു ആക്രി സാധനങ്ങളും ശേഖരിച്ച് വില്‍ക്കുന്ന പെണ്‍കുട്ടി മയൂര്‍ വിഹാറിലെ റോഡരികിലാണ് സ്ഥിരമായി അന്തിയുറങ്ങാറുള്ളത്. ഇവിടെ വെച്ചാണ് മാസങ്ങള്‍ക്ക് മുന്‍പ് രണ്ട് യുവാക്കള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തത്.

വേദന കൊണ്ട് പുളയുന്നു...

വേദന കൊണ്ട് പുളയുന്നു...

ഡിസംബര്‍ 29 രാത്രി പട്രോളിംഗിനിടെയാണ് റോഡരികില്‍ വേദന കൊണ്ട് പുളയുന്ന പെണ്‍കുട്ടിയെ പോലീസ് കാണുന്നത്. തുടര്‍ന്ന് ഉടന്‍ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒടുവില്‍ പ്രസവം...

ഒടുവില്‍ പ്രസവം...

ആശുപത്രിയിലെത്തിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന കാര്യം അറിയുന്നത്. തുടര്‍ന്ന് രണ്ട് ദിവസത്തിന് ശേഷം പെണ്‍കുട്ടി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.

ദിവസങ്ങള്‍ക്ക് ശേഷം പ്രതികള്‍ പിടിയില്‍...

ദിവസങ്ങള്‍ക്ക് ശേഷം പ്രതികള്‍ പിടിയില്‍...

രണ്ട് പേര്‍ ചേര്‍ന്ന് തന്നെ മാസങ്ങള്‍ക്ക് മുന്‍പ് പീഡിപ്പിച്ച വിവരം പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. ഇവരുടെ പേര് വിവരങ്ങളും നല്‍കി. തുടര്‍ന്ന് അന്വേഷണം ആരംഭിച്ച പോലീസ് ദിവസങ്ങള്‍ക്ക് ശേഷം ജനുവരി 10നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.

ജോലി നല്‍കും..

ജോലി നല്‍കും..

പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയയാക്കാനും, കുഞ്ഞിനെ പോറ്റി വളര്‍ത്തുന്നതിനായി പെണ്‍കുട്ടിക്ക് എന്തെങ്കിലും ചെറിയ ജോലി സംഘടിപ്പിച്ച് കൊടുക്കാനും തീരുമാനിച്ചിട്ടുണ്ട്.

English summary
The girl told police that she had been gangraped by two youths few months back and also shared their names with police.
Please Wait while comments are loading...