കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാലിന്യം പൊതുനിരത്തില്‍ വലിച്ചെറിയുന്നവരെ കണ്ടെത്താന്‍ ഇനി സിസിടിവി ക്യാമറകള്‍

  • By Neethu
Google Oneindia Malayalam News

ഹൈദരാബാദ്: മാലിന്യം റോഡുകളിലും പൊതു സ്ഥലങ്ങളിലും വലിച്ചെറിഞ്ഞാല്‍ ഇനി പണി കിട്ടും. മാലിന്യം നിക്ഷേപിച്ച് കടന്നുകളയുന്നവരെ കണ്ടെത്താന്‍ നഗരത്തില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍.

നിലവില്‍ ഉപ്പല്‍ നഗരസഭയിലാണ് സിസിടിവി ക്യാമറകള്‍ വ്യാപകമായി സ്ഥാപിച്ചിരിക്കുന്നത്. പൊതുനിരത്തില്‍ മാലിന്യം നിക്ഷേപിക്കുന്നത് മാത്രമല്ല മാലിന്യം പൊതു സ്ഥലത്ത് കത്തിക്കുന്നതും ക്യാമറകള്‍ പിടിച്ചെടുക്കും. നഗരത്തില്‍ എല്ലായിടത്തും സിസിടിവി ക്യാമറകള്‍ സര്‍ക്കാര്‍ സ്ഥാപിച്ചു കഴിഞ്ഞു.

14-cctv--camera

മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെയുള്ള യുദ്ധമാണിതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. മാലിന്യം നിറഞ്ഞ സ്ഥലങ്ങള്‍ കണ്ടെത്തുക, സംസ്‌കരിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍.

മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് 10000 രൂപ പിഴ ചുമത്തുകയാണ് അവസാനമായി എടുത്ത നടപടി. ഇതിലൂടെ 70 ശതമാനം വിജയം കൈവരിക്കാന്‍ സാധിച്ചു എന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. പുതിയ പദ്ധതിയിലൂടെ ജനങ്ങളെ ബോധവത്ക്കരിക്കുക കൂടി ലക്ഷ്യമിടുന്നുണ്ട്.

English summary
Throwing garbage on roads and open spaces at Uppal circle will invite instant retribution.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X