എല്‍പിജി സിലിണ്ടര്‍ സബ്‌സിഡി ഉയര്‍ത്തി; ഇനി വില 603 രൂപ മാത്രം... നേട്ടം ഇവര്‍ക്ക്
ന്യൂഡല്‍ഹി: എല്‍പിജി സിലിണ്ടറുകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി ഉയര്‍ത്തി. 200 രൂപയില്‍ നിന്ന് 300 രൂപയാക്കിയാണ് ഉയര്‍ത്തിയത്. പ്രധാനമന്ത്രി ഉജ്വല യോജനയുടെ ഭാഗമായി പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന എല്‍പിജി സിലണ്ടറിനാണ് സബ്‌സിഡി ഉയര്‍ത്തിയത്. മന്ത്രിസഭാ തീരുമാനം വിശദീകരിച്ച് മന്ത്രി അനുരാഗ് താക്കൂര്‍ ആണ് ഇക്കാര്യം അറിയിച്ചത്.
14.2 കിലോ ഗ്രാമുള്ള സിലണ്ടറുകള്‍ക്ക് 703 രൂപയാണ് നിലവില്‍ നല്‍കേണ്ടത്. വിപണി വില 903 രൂപയാണ്. 200 രൂപ സബ്‌സിഡി നല്‍കിയപ്പോഴാണ് 703 ആയി കുറഞ്ഞത്. ഇപ്പോള്‍ സബ്‌സിഡി 100 രൂപ കൂടി ഉയര്‍ത്തി. ഇനി 603 രൂപ മാത്രം നല്‍കിയാല്‍ മതിയാകും. അടുത്തിടെ പാചക വാതക സിലിണ്ടറിന് 200 രൂപ കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു.

ആഗസ്റ്റില്‍ പാചക വാതക സിലിണ്ടര്‍ ഉപയോഗിക്കുന്ന എല്ലാവര്‍ക്കും 200 രൂപ കുറയ്ക്കുകയാണ് ചെയ്തത്. ഇപ്പോള്‍ ഉജ്വല യോജന പ്രകാരമുള്ള സിലിണ്ടറിനും വില കുറച്ചു. ഡല്‍ഹിയില്‍ പാചക വാതകത്തിന് 903 രൂപയാണ് നല്‍കേണ്ടത്. ഉജ്വല യോജന പ്രകാരമുള്ള സിലിണ്ടറിന് 603 രൂപയും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 1731.50 രൂപയും നല്‍കണം. വിവിധ സംസ്ഥാനങ്ങളില്‍ വിലയില്‍ നേരിയ വ്യത്യാസമുണ്ടാകും.
2016 മെയ് ഒന്നിനാണ് പ്രധാനമന്ത്രി ഉജ്വല യോജന ആരംഭിച്ചത്. ഉത്തര്‍ പ്രദേശിലെ ബല്ലിയയിലായിരുന്നു പദ്ധതിയുടെ പ്രഖ്യാപനം. ഗ്രാമീണ മേഖലയിലെ പാവപ്പെട്ടവര്‍ക്ക് പോലും സിലിണ്ടര്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പദ്ധതി. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബത്തിനാണ് ഉജ്വല യോജനയുടെ ഗുണം ലഭിക്കുക. കൂടാതെ എസ്‌സി/എസ്ടി വിഭാഗക്കാര്‍ക്കും.
പ്രധാനമന്ത്രി ആവാസ് യോജന, അന്ത്യോദയ അന്ന യോജന തുടങ്ങിയ പദ്ധതിയുടെ ഭാഗമായവര്‍ക്കും കുറഞ്ഞ നിരക്കില്‍ സിലിണ്ടര്‍ ലഭിക്കും. 75 ലക്ഷം ഗ്യാസ് കണക്ഷനുകള്‍ കൂടി അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ മാസം തീരുമാനിച്ചിരുന്നു. ഇതോടെ 2026 ആകുമ്പോഴേക്കും പദ്ധതിയുടെ നേട്ടം ലഭിക്കുന്നവര്‍ 10.35 കോടയായി മാറും.
സുപ്രധാന തിരഞ്ഞെടുപ്പിന് രാജ്യം ഒരുങ്ങവെയാണ് കേന്ദ്ര സര്‍ക്കാര്‍ ഗ്യാസ് സിലണ്ടര്‍ വില കുറയ്ക്കുന്നത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് വരാന്‍ പോകുന്നത്. തൊട്ടുപിന്നാലെ ലോക്‌സഭാ തിരഞ്ഞെടുപ്പും വരികയാണ്. വോട്ടിന് വേണ്ടിയാണ് സര്‍ക്കാര്‍ നീക്കമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.












Click it and Unblock the Notifications