കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്രയിലെ വസ്ത്രനിര്‍മ്മാണ യൂണിറ്റില്‍ വാതക ചോര്‍ച്ച; 50 പേര്‍ ആശുപത്രിയില്‍

Google Oneindia Malayalam News

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ അനകപള്ളി ജില്ലയിലെ ബ്രാന്‍ഡിക്‌സ് സാമ്പത്തിക മേഖലയിലുള്ള വസ്ത്രനിര്‍മ്മാണ യൂണിറ്റില്‍ വാതക ചോര്‍ച്ചയെ തുടര്‍ന്ന് 50 തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാതക ചോര്‍ച്ചയെ തുടര്‍ന്ന് ഓക്കാനം, ഛര്‍ദ്ദി എന്നിവയെക്കുറിച്ച് തൊഴിലാളികള്‍ പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എല്ലാവരെയും അടുത്തുള്ള സെസ് മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കിയതിന് പിന്നാലെ ആശുപത്രിയിലേക്ക് മാറ്റി.

ഇനി അവധിക്കാലം അമേരിക്കയിൽ: അടിപൊളി ചിത്രങ്ങളുമായി പൂജ ഹെഗ്ഡെ

ambulunce

ബ്രാണ്ടിക്സിന്റെ പരിസരത്താണ് വാതക ചോര്‍ച്ചയുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. 50 പേരെ ആശുപത്രികളിലേക്ക് മാറ്റി, പരിസരത്ത് ഒഴിപ്പിക്കല്‍ നടക്കുന്നുണ്ടെന്ന് അനകപ്പള്ളി പോലീസ് സൂപ്രണ്ട് പറഞ്ഞു. ജൂണ്‍ 3 ന് സമാനമായ ഒരു സംഭവം ജില്ലയില്‍ ഉണ്ടായിരുന്നു. 200 ലധികം സ്ത്രീ തൊഴിലാളികള്‍ കണ്ണുവേദന, ഓക്കാനം, ഛര്‍ദ്ദി എന്നിവയെ തുടര്‍ന്ന് ബോധരഹിതരായി. പ്രദേശത്തെ പോറസ് ലബോറട്ടറീസ് യൂണിറ്റില്‍ നിന്ന് അമോണിയ വാതകം ചോര്‍ന്നതായി അധികൃതര്‍ സംശയിക്കുന്നത്.

സ്കേറ്റിങ് ബോര്‍ഡില്‍ കശ്മീരിലേക്ക്, പാതിവഴിയില്‍ അപകടം;ലക്ഷ്യത്തിലെത്താതെ അനസ് വിടപറഞ്ഞുസ്കേറ്റിങ് ബോര്‍ഡില്‍ കശ്മീരിലേക്ക്, പാതിവഴിയില്‍ അപകടം;ലക്ഷ്യത്തിലെത്താതെ അനസ് വിടപറഞ്ഞു

ഹൈദരാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജിയിലെ വിദഗ്ധ സംഘം ലാബ് സന്ദര്‍ശിച്ച് ചോര്‍ച്ചയുടെ കാരണം കണ്ടെത്താന്‍ പരിശോധനകള്‍ നടത്തി, അതേസമയം ലാബ് അടച്ചുപൂട്ടാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവിട്ടു.

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

English summary
Gas leak at garment manufacturing unit in Andhra pradesh; 50 people in hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X