കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടി പതറി അദാനി... സമ്പന്നരുടെ പട്ടികയില്‍ നിന്ന് പുറത്തേക്ക്; അപ്രതീക്ഷിത തിരിച്ചടി

അദാനിയുടെ എതിരാളിയായ മുകേഷ് അംബാനി പതിനൊന്നാം സ്ഥാനത്തുണ്ട്

Google Oneindia Malayalam News
adani

മുംബൈ: ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരില്‍ ഒരാളായ ഗൗതം അദാനിക്ക് വീണ്ടും തിരിച്ചടി. അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ കൂപ്പുകുത്തുന്നതിനിടെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയില്‍ ഗൗതം അദാനി താഴേക്കിറങ്ങി. ഫോബ്സ് റിയല്‍ ടൈംസ് ബില്യണയര്‍ ഇന്‍ഡക്സിന്റെ ഏറ്റവും പുതിയ പട്ടിക പ്രകാരം ഗൗതം അദാനി ആദ്യ അഞ്ചില്‍ പോലുമില്ല. നിലവില്‍ ഏഴാം സ്ഥാനത്താണ് ഇന്ത്യയിലേ ഏറ്റവും വലിയ കോടീശ്വരന്‍.

അതേസമയം പട്ടികയില്‍ താഴേക്ക് വീണെങ്കിലും ഏഷ്യയിലെയും ഇന്ത്യയിലെയും ഏറ്റവും സമ്പന്നനായ കോടീശ്വരന്‍ ഇപ്പോഴും ഗൗതം അദാനി തന്നെയാണ്. ഫോബ്സ് റിയല്‍ ടൈംസ് ബില്യണയര്‍ ഇന്‍ഡക്സ് പ്രകാരം അദാനിയുടെ ആസ്തി 22.5 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 96.8 ബില്യണ്‍ ഡോളറില്‍ എത്തിയിരിക്കുകയാണ് ഇപ്പോള്‍. ഇതാണ് ഗൗതം അദാനിയെ ഏഴാം സ്ഥാനത്തേക്ക് എത്തിച്ചത്. നേരത്തെ നാലാം സ്ഥാനത്തായിരുന്നു ഗൗതം അദാനി.

അദാനി ഇപ്പോള്‍ ബില്‍ ഗേറ്റ്‌സിനും താഴെ

അദാനി ഇപ്പോള്‍ ബില്‍ ഗേറ്റ്‌സിനും താഴെ

നിലവില്‍ ഈ പട്ടികയില്‍ 104.1 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സിനും താഴെയാണ് അദാനി. 100 ബില്യണ്‍ ഡോളര്‍ പട്ടികയില്‍ നിന്നും അദാനിക്ക് പുറത്താകേണ്ടി വന്നു. കഴിഞ്ഞ വര്‍ഷം ഓഹരികള്‍ കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് വരെ അദാനി എത്തിയിരുന്നു. ദീര്‍ഘകാലം മൂന്നാം സ്ഥാനത്ത് തുടര്‍ന്ന അദ്ദേഹം അടുത്തിടെ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനെ (122 ബില്യണ്‍ ഡോളര്‍) പിന്തള്ളിയാണ് രണ്ടാം സ്ഥാനത്തെത്തിയിരുന്നത്.

കേരളത്തിന് അംബാനിയുടെ സമ്മാനം; 55 കോടി ചെലവില്‍ ഗുരുവായൂരില്‍ ആശുപത്രി, ഉറപ്പ് നല്‍കി ആനന്ദ്കേരളത്തിന് അംബാനിയുടെ സമ്മാനം; 55 കോടി ചെലവില്‍ ഗുരുവായൂരില്‍ ആശുപത്രി, ഉറപ്പ് നല്‍കി ആനന്ദ്

മുകേഷ് അംബാനി 11-ാമത്

മുകേഷ് അംബാനി 11-ാമത്

ബെര്‍ണാഡ് അര്‍നോള്‍ട്ടും കുടുംബവുമാണ് സമ്പന്നരുടെ പട്ടികയില്‍ ഒന്നാമത്. 216.1 ബില്യണ്‍ ഡോളര്‍ ആസ്തിയുണ്ട് ഇവര്‍ത്ത്. പിന്നാലെ ടെസ്ല, ട്വിറ്റര്‍, സ്‌പേസ് എക്‌സ് സി ഇ ഒ (170.1 ബില്യണ്‍ ഡോളര്‍) എലോണ്‍ മസ്‌ക് ആണ്. അദാനിയുടെ ബിസിനസ് എതിരാളിയും റിലയന്‍സ് ചെയര്‍മാനുമായ മുകേഷ് അംബാനി 83.6 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി സമ്പന്നരുടെ പട്ടികയില്‍ പതിനൊന്നാം സ്ഥാനത്താണ് ഉള്ളത്.

കുതിച്ച് കയറിയിടത്ത് നിന്ന് കൂപ്പുകുത്തി സ്വര്‍ണം; ഇന്നത്തെ സ്വര്‍ണവില കേട്ടോ..!!?കുതിച്ച് കയറിയിടത്ത് നിന്ന് കൂപ്പുകുത്തി സ്വര്‍ണം; ഇന്നത്തെ സ്വര്‍ണവില കേട്ടോ..!!?

ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് തിരിച്ചടിയായി

ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് തിരിച്ചടിയായി

അദാനിയും യുഎസ് ആസ്ഥാനമായുള്ള ആക്ടിവിസ്റ്റ് നിക്ഷേപക സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചും തമ്മിലുള്ള തര്‍ക്കമാണ് അദാനി ഗ്രൂപ്പിന്റെ ഓഹരി വില 20 % വരെ ഇടിയാന്‍ കാരണം. ഇതിന് പിന്നാലെ സ്ഥാനം നഷ്ടപ്പെട്ടത് അദാനിക്ക് ഇരട്ടപ്രഹരമായി. അദാനി സ്റ്റോക്ക് മാര്‍ക്കറ്റ് കൃത്രിമത്വം നടത്തി എന്നാണ് ഹിന്‍ഡര്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നത്. എന്നാല്‍ ആരോപണം അദാനി തള്ളിയിട്ടുണ്ടെങ്കിലും വലിയ പ്രതിഫലനമാണ് റിപ്പോര്‍ട്ട് സൃഷ്ടിച്ചിരിക്കുന്നത്.

സ്വർണ വില അടുത്തെങ്ങും കുറയില്ല; വേണമെങ്കില്‍ ഇപ്പോള്‍ വാങ്ങിച്ചോ, കാരണം നിരത്തി വിദഗ്ധർസ്വർണ വില അടുത്തെങ്ങും കുറയില്ല; വേണമെങ്കില്‍ ഇപ്പോള്‍ വാങ്ങിച്ചോ, കാരണം നിരത്തി വിദഗ്ധർ

അപ്രതീക്ഷിത തിരിച്ചടിയില്‍ പതറി അദാനി

അപ്രതീക്ഷിത തിരിച്ചടിയില്‍ പതറി അദാനി

വെള്ളിയാഴ്ച അദാനി ടോട്ടല്‍ ഗ്യാസിന്റെ ഓഹരി വില 20 ശതമാനം ഇടിഞ്ഞ് 2934 രൂപയില്‍ എത്തിയിരുന്നു അദാനി ഗ്രീന്‍ എനര്‍ജി 19 ശതമാനം ഇടിഞ്ഞ് 1,488 രൂപയിലെത്തി. വെള്ളിയാഴ്ചത്തെ വ്യാപാര സെഷനുകളുടെ തുടക്കം തന്നെ അദാനി ഗ്രൂപ്പിന്റെ വിപണി മൂലധനം ഏകദേശം 2 ലക്ഷം കോടി രൂപയുടെ ഇടിവ് രേഖപ്പെടുത്തിയാണ് ആരംഭിച്ചത്. അദാനി ഓഹരിമൂല്യം പെരുപ്പിച്ചു കാണിക്കുകയാണ് എന്നാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്.

എല്ലാ കമ്പനികളും നഷ്ടത്തില്‍

എല്ലാ കമ്പനികളും നഷ്ടത്തില്‍

വിപണിയില്‍ ലിസ്റ്റ് ചെയ്ത അദാനി ഗ്രൂപ്പിന്റെ പത്ത് കമ്പനികളും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. അദാനി ഗ്രൂപ്പ് ലിസ്റ്റ് ചെയ്തിരിക്കുന്നത് അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട്, അദാനി വില്‍മര്‍, അദാനി പവര്‍, അംബുജ സിമന്റ്, എസിസി, അദാനി ടാന്‍സ്‌പോര്‍ട്ടേഷന്‍, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ഗ്രീന്‍, എന്‍ഡിടിവി എന്നീ കമ്പനികള്‍ ആണ്.

English summary
Gautam Adani has dropped in the list of the world's richest people after Hindenburg Research
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X