• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പിണറായിക്കും അമരീന്ദറിനും പുകഴ്ത്തല്‍... കെജ്‌രിവാളിനും സംഘത്തിനും കഴിവില്ലെന്ന് ഗംഭീര്‍!!

ദില്ലി: കോവിഡ് വ്യാപനത്തില്‍ ദില്ലി സര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് ഗൗതം ഗംഭീര്‍. ബിജെപിയും ആംആദ്മി പാര്‍ട്ടിയും തമ്മിലുള്ള പോരിലേക്ക് കാര്യങ്ങള്‍ മാറിയ സാഹചര്യത്തിലാണ് ഗംഭീര്‍ കളത്തില്‍ ഇറങ്ങിയത്. കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാരിനെയും പഞ്ചാബില്‍ അമരീന്ദര്‍ സിംഗിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെയും ഗംഭീര്‍ പുകഴ്ത്തുകയും ചെയ്തു. എന്നാല്‍ ദില്ലിയില്‍ അരവിന്ദ് കെജ്‌രിവാളിനും സംഘത്തിനും ഒന്നും ചെയ്യാനുള്ള കഴിവില്ലെന്നും ഗംഭീര്‍ പറഞ്ഞു. കോവിഡ് വ്യാപനത്തില്‍ തുടക്കം മുതല്‍ നുണ പറഞ്ഞ് കേന്ദ്രത്തിന്റെ തലയില്‍ പഴിചാരാനാണ് കെജ്രിവാള്‍ ശ്രമിക്കുന്നതെന്നും ഗംഭീര്‍ ആരോപിച്ചു.

cmsvideo
  Gautam Gambhir criticise Arvind Kejriwal praises Kerala and Punjab | Oneindia Malayalam

  ഇത്രയും കാലം ആരോഗ്യ മേഖലയിലെ മികവിനെ കുറിച്ച് എഎപി നടത്തിയ എല്ലാ വീരവാദങ്ങളും തകര്‍ന്ന് തരിപ്പണമായെന്ന് ഗംഭീര്‍ പറഞ്ഞു. ദില്ലിയില്‍ ബിവറേജുകള്‍ തുറക്കാനുള്ള കെജ്രിവാളിന്റെ തീരുമാനം സാഹചര്യങ്ങള്‍ കൂടുതല്‍ മോശമാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ദില്ലിയില്‍ വേണ്ടത്ര ആശുപത്രി സൗകര്യമില്ലെന്ന വാദം എനിക്ക് തമാശയായിട്ടാണ് തോന്നുന്നത്. ഓരോ തവണയും ഓരോ കണക്കുകളാണ് മനീഷ് സിസോദിയ അവതരിപ്പിക്കുന്നത്. കെജ്രിവാളിന്റെ വാദം വെച്ചാണെങ്കില്‍ ഈ പ്രതിസന്ധി ആരോഗ്യ മേഖല മറികടക്കേണ്ടതാണ്. എന്നാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാതെ അവര്‍ ഒഴിഞ്ഞ് മാറുകയാണെന്നും ഗംഭീര്‍ കുറ്റപ്പെടുത്തി.

  അതിഥി തൊഴിലാളികളുടെ കാര്യത്തില്‍ അവര്‍ തീരുമാനമെടുത്തില്ല. യഥാര്‍ത്ഥത്തില്‍ അവരെ കെജ്രിവാള്‍ സംരക്ഷിക്കേണ്ടതായിരുന്നു. ഒരു ലക്ഷം പേര്‍ക്ക് എല്ലാ സൗകര്യവും നല്‍കുന്നുണ്ടെന്നായിരുന്നു ദില്ലി സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ 25 ലക്ഷം പേര്‍ ദില്ലി വിട്ട് പോവുകയായിരുന്നു ആ സമയത്ത്. ഇവര്‍ക്കൊക്കെ കൃത്യമായ സൗകര്യം നല്‍കിയിരുന്നെങ്കില്‍, അവരെന്തിനാണ് ദില്ലി വിട്ട് പോകുന്നത്. ദില്ലി സര്‍ക്കാര്‍ നുണയാണ് പറഞ്ഞത്. യഥാര്‍ത്ഥത്തില്‍ ഇവര്‍ക്കൊന്നും നല്‍കാന്‍ സര്‍ക്കാരിന്റെ കൈവശം പണമില്ല. തിരഞ്ഞെടുപ്പിന് മുമ്പ് എല്ലാം സൗജന്യമായി അവര്‍ നല്‍കിയെന്നും ഗംഭീര്‍ പറഞ്ഞു.

  സര്‍ക്കാര്‍ ഡീസലിനും പെട്രോളിനും നികുതി വര്‍ധിപ്പിച്ചു. മദ്യത്തിന് 70 ശതമാനം നികുതി ചുമത്തി. കാരണം ദില്ലി സര്‍ക്കാരിന് പണമില്ലാത്തത് കൊണ്ടാണ്. ദില്ലി സര്‍ക്കാര്‍ ഒരു മാസം പോലും ഈ പ്രതിസന്ധി ഘട്ടത്തില്‍ പിടിച്ച് നില്‍ക്കില്ല. ബിജെപിയുടെ ഏഴ് എംപിമാരും കെജ്രിവാള്‍ വിളിച്ച യോഗത്തില്‍ പോയി പിന്തുണ അറിയിച്ചതാണ്. ഒരു കോടി രൂപ എംപി ഫണ്ടില്‍ നിന്നും ആദ്യം നല്‍കിയത് ഞാനാണ്. ദില്ലിയിലെ ആശുപത്രികളുടെ അവസ്ഥ എനിക്കറിയാമായിരുന്നു. അതുകൊണ്ടാണ് പിപിഇ കിറ്റുകള്‍ എത്തിച്ച് നല്‍കിയത്. എംപിമാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കെജ്രിവാള്‍ തയ്യാറായിരുന്നില്ലെന്നും ഗംഭീര്‍ ആരോപിച്ചു.

  കെജ്രിവാള്‍ ആദ്യം കുറ്റസമ്മതം നടത്തുകയാണ് വേണ്ടത്. അല്ലാതെ കുറ്റംപറയലല്ല. അവസാന അദ്ദേഹം ദില്ലിയിലെ ജനങ്ങളെ വരെ കുറ്റം പറയും. കേരളവും പഞ്ചാബും ഈ വിഷയത്തെ കൈകാര്യം ചെയ്യുന്നത് നോക്കൂ. മാതൃകാപരമാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ളവരെ കൂടി ചികിത്സിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ തയ്യാറാണ്. അവര്‍ക്ക് ഇതിന്റെ ഗൗരവം അറിയാം. കേന്ദ്രത്തെ കുറ്റം പറയുകയും, ഒന്നും ചെയ്യാതിരിക്കുകയുമാണ് കെജ്രിവാള്‍. ദില്ലിയില്‍ വിപണി തുറക്കാന്‍ സമയമായിട്ടില്ലെന്നാണ് എനിക്ക് പറയാനുള്ളത്. എന്നാല്‍ കെജ്രിവാല്‍ ധൃതിയിലാണ്. ഇത് രോഗവ്യാപന തോത് വര്‍ധിപ്പിക്കുമെന്നും ഗംഭീര്‍ പറഞ്ഞു.

  English summary
  gautam gambhir criticise arvind kejriwal praises kerala and punjab
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X