ഇന്ത്യ വളര്‍ച്ചയുടെ പാതയില്‍; രണ്ടാം പാദത്തില്‍ 6.3 ശതമാനം വളര്‍ച്ച, ജിഡിപിയില്‍ 8.4 ശതമാനം
ദില്ലി: ഇന്ത്യക്ക്് പ്രതീക്ഷ നല്‍കി സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ വളര്‍ച്ച. ജൂലായ്-സെപ്റ്റംബര്‍ പാദത്തില്‍ 6.3 ശതമാനം വളര്‍ച്ചയാണ് ഇന്ത്യ കൈവരിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ വെച്ച് നോക്കുമ്പോള്‍ ഇന്ത്യയുടെ വളര്‍ച്ച ബഹുദൂരം പിന്നിലാണ്. 13.5 ശതമാനം വളര്‍ച്ചയായിരുന്നു ഇതേ സമയം കഴിഞ്ഞ വര്‍ഷം കൈവരിച്ചത്.
നാഷണല്‍ സ്റ്റാസ്റ്റിക്കല്‍ ഓഫീസ് പുറത്തുവിട്ടത്. അതേസമയം ഈ കാലയളവില്‍ ജിഡിപി അഥവാ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം 8.4 ശതമാനം വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. റേറ്റിംഗ് ഏജന്‍സി ആയ ഐസിആര്‍എ പ്രകാരം ജിഡിപി വളര്‍ച്ച 6.5 ശതമാനമാണ്. നേരത്തെ പ്രവചിച്ചിരുന്നത് പോലെ തന്നെയാണ് കൈവരിച്ചിരിക്കുന്ന വളര്‍ച്ച.

ആര്‍ബിഐയുടെ വളര്‍ച്ചാ കണക്കുകൂട്ടല്‍ പ്രകാരം 6.3 ശതമാനമായിരുന്നു വളര്‍ച്ചാ നിരക്ക്. അതിനനുസരിച്ചുള്ള കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഗ്രോസ് വാല്യു ആഡഡ് അഥവാ ജിവിഎ പ്രകാരം ജൂലായ്-സെപ്റ്റംബര്‍ പാദത്തിലെ വളര്‍ച്ച 5.6 ശതമാനമാണ്. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വളരെ കുറവാണ്.
12.7 ശതമാനമായിരുന്നു നേരത്തെയുണ്ടായിരുന്ന വളര്‍ച്ച. കഴിഞ്ഞ പാദത്തില്‍ ഇന്ത്യയുടെ ജിഡിപി 16.2 ശതമാനം വളര്‍ച്ച കൈവരിച്ചിരുന്നു. ജിഡിപി വളര്‍ച്ചയിലെ വന്‍ ഇടിവ് ഇപ്പോള്‍ നേരിട്ട് കൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍ കൂടി കാരണമാണ്. മറ്റ് സെക്ടറുകളിലും വളരെ മോശം വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്.
അതേസമയം കാര്‍ഷിക മേഖലയില്‍ പ്രതീക്ഷ നല്‍കുന്ന കാര്യങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ജിവിഎയില്‍ 4.6 ശതമാനത്തിന്റെ വളര്‍ച്ച കാണാനാവും. കഴിഞ്ഞ തവണ 4.5 ശതമാനമായിരുന്നു വളര്‍ച്ച. ഈ വര്‍ഷം കാലം തെറ്റി പെയ്ത മഴയെ തുടര്‍ന്ന് കാര്‍ഷിക മേഖല വന്‍ തിരിച്ചടി നേരിടുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ അതുണ്ടായില്ല.
വ്യാണിജ്യം, ഹോട്ടലുകള്‍, ഗതാഗതം, ബ്രോഡ്കാസ്റ്റിംഗ്, എന്നിവ 14.7 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തി. റിയല്‍ എസ്റ്റേറ്റ് മേഖല, പ്രൊഫഷണല്‍ സര്‍വീസുകള്‍ എ്‌നിവയും 7.2 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇത് 9.2 ശതമാനമായിരുന്നു.












Click it and Unblock the Notifications