ആസാദിനെയും പ്രസാദയെയും പുറത്താക്കണം, കോണ്‍ഗ്രസില്‍ നീക്കങ്ങള്‍, പ്രമേയം, ടീം രാഹുലിന് പങ്ക്!!
ദില്ലി: കോണ്‍ഗ്രസില്‍ കത്തയച്ചവരില്‍ ജിതിന്‍ പ്രസാദയും ഗുലാം നബി ആസാദും പാര്‍ട്ടിയില്‍ കൂടുതല്‍ ഒറ്റപ്പെടുന്നു. ഇവരെ പുറത്താക്കാനുള്ള സജീവ ശ്രമത്തിലാണ് ടീം രാഹുല്‍. സീനിയര്‍ നേതാക്കള്‍ വരെ ഇക്കാര്യത്തിന് മൗനസമ്മതം നല്‍കുന്നുണ്ട്. ജിതിന്‍ പ്രസാദയുടെ ബ്രാഹ്മണ വിഭാഗത്തോടുള്ള കൂടുതല്‍ പ്രതിപത്തിയും യുപി കോണ്‍ഗ്രസില്‍ ദളിത് അനുകൂല നിലപാട് ശക്തമാകുന്നതും ഇതിന് പിന്നിലുണ്ട്. രാഹുലിന്റെയും സോണിയയുടെയും ടീമിലുള്ളവരായിട്ടും ഇവരെ മാത്രം തിരഞ്ഞ് പിടിച്ച് ആക്രമിക്കുന്നതിന് പിന്നില്‍ വേറെയും ലക്ഷ്യങ്ങളുണ്ട്.

പ്രസാദയെ നോട്ടമിടാന്‍ കാരണം
ജിതിന്‍ പ്രസാദയെ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി വല്ലാതെ പിന്തുണ നേതാവായിരുന്നു. രാജ്‌നാഥ് സിംഗിനെതിരെ ലഖ്‌നൗവില്‍ ബ്രാഹ്മണ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനായിരുന്നു ലക്ഷ്യം. രണ്ട് തവണ കേന്ദ്ര മന്ത്രിയുമായിരുന്നു പ്രസാദ. സംസ്ഥാനത്തെ ബ്രാഹ്മണ വിഭാഗത്തെ ശക്തമായി കൂടെ നിര്‍ത്തുകയായിരുന്നു പ്രിയങ്ക ലക്ഷ്യമിട്ടത്. എന്നാല്‍ പ്രസാദ ദോരാരയില്‍ നിന്ന് മത്സരിക്കാനായിരുന്നു തീരുമാനിച്ചത്. പ്രിയങ്കയുടെ ആഗ്രഹത്തിനെതിരായ മത്സരിച്ച പ്രസാദ തോറ്റ് തുന്ന് പാടി. മൂന്നാം സ്ഥാനത്താണ് എത്തിയത്.

പ്രിയങ്കയുമായി വഴിപിരിഞ്ഞു
ജിതിന്‍ പ്രസാദ കോണ്‍ഗ്രസ് 2022ല്‍ യുപിയില്‍ അധികാരത്തിലെത്തിയാല്‍ ഉപമുഖ്യമന്ത്രിയാവുമെന്ന് ഉറപ്പുള്ള നേതാവായിരുന്നു. ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയാല്‍ മുഖ്യമന്ത്രി തന്നെയാവും. എന്നാല്‍ പ്രിയങ്ക ഈ കത്ത് പുറത്തുവന്നതോടെ പ്രസാദയുമായി ഇടഞ്ഞിരിക്കുകയാണ്. ജിതിന്‍ പ്രസാദയെ കാണാനും അവര്‍ തയ്യാറല്ല. കാരണം സോണിയ മാറുമെന്ന് പ്രിയങ്കയ്ക്കറിയാമായിരുന്നു. എന്നാല്‍ അത് ഇത്ര നിര്‍ബന്ധ ബുദ്ധിയോടെ മാറ്റുന്നതിന് തന്റെ അടുപ്പക്കാരന്‍ തന്നെ കാരണമായത് പ്രിയങ്കയ്ക്ക് തീര്‍ത്തും എതിര്‍പ്പില്ലാത്ത കാര്യമാണ്. സംസ്ഥാന സമിതിയില്‍ പ്രസാദയ്ക്ക് ഇനി റോളുമുണ്ടാവില്ല.

വര്‍ക്കിംഗ് കമ്മിറ്റിയില്‍ അപമാനം
ജിതിന്‍ പ്രസാദയാണ് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ ഏറ്റവും അപമാനം നേരിട്ടത്. അംബികാ സോണി അദ്ദേഹത്തെ തിരഞ്ഞുപിടിച്ചായിരുന്നു ആക്രമിച്ചത്. പിതാവ് ജിതേന്ദ്ര പ്രസാദയുടെ പിന്നില്‍ നിന്നുള്ള കുത്ത് പറഞ്ഞായിരുന്നു ആക്രമണം. സോണിയാ ഗാന്ധിക്കെതിരെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ചരിത്രവും അവര്‍ ഓര്‍മിപ്പിച്ചു. ഒന്നും മിണ്ടാതെ തകര്‍ന്ന അവസ്ഥയിലായിരുന്നു ജിതിന്‍ പ്രസാദ. അധ്യക്ഷ സ്ഥാനം ലഭിച്ച ശേഷം ജിതേന്ദ്ര പ്രസാദയെയും ജിതിന്‍ പ്രസാദയെയും ഒരുപോലെ സോണിയ സ്വീകരിച്ച കാര്യവും അംബികാ സോണി ഉന്നയിച്ചു. കോണ്‍ഗ്രസ് വിടുന്ന കാര്യം പോലും പ്രസാദ ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ആസാദിനെയും പുറത്താക്കണം
കോണ്‍ഗ്രസിലെ രണ്ട് കുടുംബങ്ങളുമായി ഏറ്റവും അടുത്തവരാണ് പ്രസാദയും ഗുലാം നബി ആസാദും. ഇവര്‍ പോയാല്‍ അടുത്ത സ്ഥാനത്തേക്ക് വരാന്‍ റെഡിയായി നേതാക്കള്‍ കാത്തിരിക്കുകയാണ്. അതാണ് വിമര്‍ശനം കടുക്കുന്നത്. ഗുലാം നബി ആസാദിനെ പുറത്താക്കണമെന്ന് കോണ്‍ഗ്രസിന്റെ യുപി സംസ്ഥാന സമിതി തന്നെ ആവശ്യപ്പെട്ടിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ ആസാദിനെ എത്രയും പെട്ടെന്ന് പുറത്താക്കാനാണ് ആവശ്യപ്പെടുന്നത്.

പ്രസാദയ്‌ക്കെതിരെ ഗൂഢാലോചന
രാഹുല്‍ ഗാന്ധിയുടെ ഗ്രൂപ്പിലുള്ളവര്‍ ജിതിന്‍ പ്രസാദയെ പുറത്താക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ഉറപ്പാണ്. ലഖിംപൂര്‍ ഖേരി ജില്ലാ സമിതിയാണ് പ്രസാദയെയും ആസാദിനെയും പുറത്താക്കാന്‍ പ്രമേയം പാസാക്കിയത്. എന്നാല്‍ ഇതിന് പിന്നില്‍ സംസ്ഥാന സമിതിയിലെ ഉന്നത നേതാവാണെന്ന് ജില്ലാ സമിതി പ്രസിഡന്റ് പ്രഹ്ലാദ് പട്ടേല്‍ വെളിപ്പെടുത്തി.ഈ നേതാവ് ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. അജയ് കുമാര്‍ ലല്ലു തന്നെയാണെന്ന് സൂചനയുണ്ട്. സന്ദീപ് സിംഗും കൂടെയുണ്ടെന്നാണ് സൂചന. പാര്‍ട്ടിയിലെ ബ്രാഹ്മണ മുഖങ്ങളെ തുടച്ചുനീക്കാനാണ് ഇവരുടെ ശ്രമം. ദളിത് അനുകൂല രാഷ്ട്രീയം യുപിയിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കളിക്കാനാണ് കോണ്‍ഗ്രസ് താല്‍പര്യപ്പെടുന്നത്.

ഇനിയുള്ള ഓപ്ഷന്‍
പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്തല്‍ തുടര്‍ന്നാല്‍ ഗാന്ധി കുടുംബത്തിനെതിരെ പോരാടാന്‍ തന്നെയാണ് 22 നേതാക്കളും തീരുമാനിച്ചത്. എന്നാല്‍ ശശി തരൂര്‍ അടക്കമുള്ളവര്‍ പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ചു. പ്രസാദയും തല്‍ക്കാലത്തേക്ക് മിണ്ടുന്നില്ല. എന്നാല്‍ തനിക്കെതിരെ ആക്രമണം തുടര്‍ന്നാല്‍ ബിജെപിയിലേക്ക് പോകുന്നത് അടക്കമുള്ള കാര്യങ്ങളും പ്രസാദ പരിഗണിക്കുന്നുണ്ട്. ഗുലാം നബി ആസാദ് കോണ്‍ഗ്രസിനുള്ളില്‍ പ്രത്യേക ലെറ്റര്‍ ഗ്രൂപ്പുണ്ടാക്കി പോരാടാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഇതിന് പിന്തുണ കുറവാണ്.

ആകാശം ഇടിഞ്ഞുവീഴുന്നുണ്ടോ?
ഗുലാം നബി ആസാദ് ഇത്രയും കാലം വര്‍ക്കിംഗ് കമ്മിറ്റിയുടെ ഭാഗമായിരുന്നുവെന്ന് സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. അപ്പോഴൊന്നും തിരഞ്ഞെടുപ്പ് നടന്നിരുന്നില്ല. അപ്പോഴും പാര്‍ട്ടി ശക്തമായിരുന്നു. ഈ കത്ത് എഴുതുന്നതിന് പകരം അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ സോണിയയെ കണ്ട് സംസാരിക്കണമായിരുന്നുവെന്നും ഖുര്‍ഷിദ് പറഞ്ഞു. അതേസമയം ഇത്രയും കാലം വര്‍ക്കിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് നീട്ടി കൊണ്ടുപോയത് ഗുലാം നബി ആസാദ് തന്നെയാണെന്ന് ഹനുമന്ത റാവു പറഞ്ഞു. ഇപ്പോള്‍ അതിനെ എതിര്‍ത്ത് തിരഞ്ഞെടുപ്പ് ആവശ്യപ്പെടുന്നത് അമ്പരിപ്പിക്കുന്നതാണെന്നും റാവു പറഞ്ഞു.












Click it and Unblock the Notifications