Get Updates
Get notified of breaking news, exclusive insights, and must-see stories!

നാല് വയസ്സില്‍ വിറ്റു;12വര്‍ഷം ബലാത്സംഗം

Rape
മുംബൈ: പൊന്നും കുടം പോലെ നോക്കേണ്ട കുഞ്ഞിനെ ഒരച്ഛന്‍ നാലാം വയസ്സില്‍ വില്‍ക്കുക. പിന്നെ നീണ്ട 12 വര്‍ഷങ്ങള്‍ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാവുക. പലരില്‍ നിന്നുമുള്ള പീഡനങ്ങള്‍. അഭയം തേടി ചെല്ലുന്പോള്‍ സ്വന്തം അമ്മ തന്നെ ആട്ടിപ്പുറത്താക്കുക. ഒരു സിനിമ കഥ പോലെയുണ്ടല്ലേ... എന്നാല്‍ ഇത് കഥയല്ല. മനുഷ്യമനസ്സിനെ മരവിപ്പിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതാനുഭവമാണ്. ഒടുവില്‍ ശിശുക്ഷേമ സമിതിയെ കത്തെഴുതി അറിയിച്ചിട്ടാണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്.

ക്രിസ്ത്യന്‍ മതപ്രഭാഷകനായ പാസറ്റര്‍ ബിടി ബാബു എന്ന ആള്‍ക്കാണ് പെണ്‍കുട്ടിയെ പിതാവ് വിറ്റത്. തുടര്‍ന്ന് ഒമ്പത് വര്‍ഷത്തോളം പാസ്റ്റര്‍ പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചു. കുട്ടിക്ക് കാര്യങ്ങള്‍മനസ്സിലായിത്തുടങ്ങിയ പ്രായത്തില്‍ താനെയിലെ മറ്റൊരു പാസ്റ്റര്‍ ആയ ബാബന്‍ എന്ന ആള്‍ക്ക് കൈമാറി. താനെയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. പെണ്‍കുട്ടി അവിടേയും പീഡിപിപ്പിക്കപ്പെട്ടു.

എന്നാല്‍ താനെയിലെ പാസ്റ്റര്‍ക്ക് മുന്നില്‍ പെണ്‍കുട്ടി ചെറുത്ത് നിന്നു. ഇതോടെ പിടി ബാബുവിന്റെ അടുത്തേക്ക് തന്നെ പണ്‍കുട്ടിയെ തിരിച്ചെത്തിച്ചു. പ്രതികരിക്കാന്‍ തുടങ്ങിയ പെണ്‍കുട്ടി തനിക്ക് പ്രശ്‌നം സൃഷ്ടിക്കും എന്ന് മനസ്സിലായ പാസ്റ്റര്‍ മാനസിക രോഗമുള്ള ഒരാള്‍ക്ക് പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ചുകൊടുത്തു. പതിനാറാം വയസ്സിലായിരുന്നു ഇത്. മകള്‍ക്ക് 19 വയസ്സ് തികഞ്ഞു എന്ന് അച്ഛന്റെ കയ്യില്‍ നിന്ന് വ്യാജ രേഖ ഉണ്ടാക്കിയെടുത്തായിരുന്നു വിവാഹം നടത്തിയത്. എന്നാല്‍ അവിടേയും അവളുടെ ജീവിതം പ്രശ്‌നത്തില്‍ തന്നെയായിരുന്നു.

മാനസിക രോഗിയായ ഭര്‍ത്താവില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി തന്റെ അച്ഛനെത്തേടിയിറങ്ങി. പക്ഷേ അപ്പോഴേക്കും അച്ഛന്‍ മരിച്ചിരുന്നു. മറ്റൊരാളെ വിവാഹം കഴിച്ച് കഴിയുകയായിരുന്ന അമ്മയെ സമീപിച്ചെങ്കിലും അവര്‍ അവിടെ നിന്ന് ആട്ടിയിറക്കി.

ഒടുവില്‍ നിവൃത്തിയില്ലാതെ പാസ്റ്റര്‍ പിടി ബാബുവിന്റെ അടുത്തേക്ക് തിരിച്ചുചെല്ലേണ്ടിവന്നു. എന്നാല്‍ പാസ്റ്റര്‍ പിന്നീട് പെണ്‍കുട്ടിയെ കൂടെ നിര്‍ത്താന്‍ തയ്യാറായില്ല. മാനസിക രോഗമുള്ളവരെ പാര്‍പ്പിക്കുന്ന ഒരു കേന്ദ്രത്തിലേക്ക് മാറ്റി. മാനസിക രോഗമുള്ള പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്ന ആളായിരുന്നു അവിടത്തെ വാര്‍ഡന്‍.

ജീവിതം വഴിമുട്ടിയ ഘട്ടത്തിലാണ് പെണ്‍കുട്ടി ശിശുക്ഷേമ സമിതിക്ക് കത്തയച്ചത്. പിന്നീട് 2013 ഒക്ടോബര്‍ 7 ന് നേരിട്ടെത്തി ശിശിക്ഷേമസമിതിക്ക് മൊഴികൊടുത്തു.

എന്നാല്‍ പെണ്‍കുട്ടി പറയുന്നത് മുഴുവന്‍ കളവാണെന്നാണ് പാസ്റ്റര്‍ പിടി ബാബുവും ബാബനും പറയുന്നത്. പെണ്‍കുട്ടിക്ക് ഒരു പ്രണയ ബന്ധം ഉണ്ടായിരുന്നുവെന്നും അത് തടഞ്ഞതിന്റെ വിരോധമാണ് കാണിക്കുന്നതെന്നും ആയിരുന്നു ഇവരുടെ പ്രതികരണം.

ഇതിനിടെ പരാതി പിന്‍വലിപ്പിക്കാന്‍ പാസ്റ്ററും സംഘവും ഗൂഢാലോചന തുടങ്ങി. പെണ്‍കുട്ടിയുടെ അമ്മക്ക് പണം കൊടുത്തായിരുന്നു ഇത്. എന്നാല്‍ തന്നെ ആട്ടിയിറക്കിയ അമ്മയുടെ വാക്കുകള്‍ കേള്‍ക്കാന്‍ പെണ്‍കുട്ടി തയ്യാറായില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+