എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്നു: കുറ്റവാളി അറസ്റ്റിൽ, സംഭവം കോളേജിന് പുറത്തുവച്ച്!

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: തമിഴ്നാട്ടില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്നു. ചെന്നൈയിലെ മീനാക്ഷി കോളേജ് വിദ്യാര്‍ത്ഥിനിയാണ് കോളേജിന് പുറത്തുവച്ച് കുത്തേറ്റ് മരിച്ചത്. അശ്വിനി എന്ന ബിടെക് വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. ചെന്നൈ കെകെ നഗറിലെ മീനാക്ഷി കോളേജ് ഓഫ് എന്‍ജിനീയറിംഗിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. സംഭവത്തില്‍ അളകേശന്‍ എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ ചെന്നൈ കേന്ദ്രീകരിച്ച് മിനറല്‍ വാട്ടര്‍ ബിസിനസ് നടത്തിവരിയാണ്.

knife-murder

പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും നാട്ടുകാര്‍ ഇയാളെ പിടികൂടി മര്‍ദിച്ച ശേഷം പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി തമിഴ്നാട് പോലീസ് വ്യക്തമാക്കി. ആദ്യം സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നതെങ്കിലും മരണം സ്ഥിരീകരിച്ചതോടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
A teenage girl on Friday was stabbed outside her college in K K Nagar in Chennai and the assailant has been caught and handed over to the police. She was B Tech student.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്