മകളെ പിതാവും കൂട്ടുകാരനും പീഡിപ്പിച്ചു കൊന്നു
മുംബൈ: കാമുകനോടൊപ്പം ഒളിച്ചോടിയ പതിനേഴുകാരിയെ പിതാവും കൂട്ടുകാരനും ചേര്‍ന്ന് ബലാത്സംഗം ചെയ്തു കൊന്നു. മരിയ്ക്കുമ്പോള്‍ പെണ്‍കുട്ടി നാലുമാസം ഗര്‍ഭിണിയായിരുന്നു. ഒക്ടോബര്‍ 31നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
രണ്ടു പേരെയും അറസ്റ്റ് ചെയ്തു. കോടതി നവംബര്‍ 15വരെ ഇവരെ പോലിസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. രണ്ടു പേരും കുറ്റം ഏറ്റുപറഞ്ഞതായി- സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ഫതഹ്‌സിങ് പാട്ടീല്‍ അറിയിച്ചു.

നാലു മാസം മുമ്പാണ് 19കാരനായ കാമുകനോടൊപ്പം പെണ്‍കുട്ടി ഒളിച്ചോടിയത്. കോമല്‍പൂര്‍ വില്ലേജില്‍ നിന്നും യുപിയിലെ ഖാസിപൂര്‍ മേഖലയിലേക്കായിരുന്നു പാലായനം. ഇരുവരും നിയമപ്രകാരം വിവാഹം കഴിയ്ക്കുകയും ഭയാന്ദര്‍ മേഖലയില്‍ താമസിച്ചു വരികയായിരുന്നു.
45കാരനായ പിതാവ് ഇവര്‍ താമസിക്കുന്ന സ്ഥലം കണ്ടെത്തുകയും പെണ്‍കുട്ടിയെ ബലമായി പിടിച്ചുകൊണ്ടു പോവുകയുമായിരുന്നു. പെണ്‍കുട്ടിയെ തൊട്ടടുത്തുള്ള കൂട്ടുകാരന്റെ വീട്ടിലെത്തിച്ചു. വീട്ടിലേക്ക് മടങ്ങി വരണമെന്നായിരുന്നു ഇയാളുടെ ആവശ്യം. എന്നാല്‍ പെണ്‍കുട്ടി ഈ ആവശ്യം നിരാകരിച്ചു.
ഇതില്‍ കുപിതനായ 45കാരന്‍ മകളെ ബലാത്സംഗം ചെയ്യുകയായിരുന്നു. അവളെ ഒരു പാഠം പഠിപ്പിക്കണമെന്നാവശ്യപ്പെട്ട് കൂട്ടുകാരനെയും തള്ളിവിട്ടു. അതിനുശേഷം പെണ്‍കുട്ടിയുടെ ശരീരം ഒരു ഷാളില്‍ കെട്ടിതൂക്കുകയായിരുന്നു.












Click it and Unblock the Notifications