കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ വജ്ര വ്യാപാരിയുടെ മകള്‍ക്ക് 9ാം വയസ്സില്‍ 'ദൈവവിളി'; ഭൗതിക സുഖമുപേക്ഷിച്ച് സന്ന്യാസി

Google Oneindia Malayalam News

ദില്ലി: ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യങ്ങളെ ആരെങ്കിലും ഉപേക്ഷിക്കുമോ. തീര്‍ച്ചയായും ഉപേക്ഷിക്കും എന്ന് പറയേണ്ടി വരും. അങ്ങനൊന്ന് സംഭവിച്ചിരിക്കുകയാണ് ഗുജറാത്തില്‍. ഇവിടെ വലിയൊരു വജ്രവ്യാപാരിയുടെ മകള്‍ തന്റെ സൗഭാഗ്യങ്ങളെല്ലാം ത്യജിച്ചിരിക്കുകയാണ്. ആ പെണ്‍കുട്ടി സന്ന്യാസ മാര്‍ഗത്തിലേക്ക് പോയിരിക്കുകയാണ്.

ഇതിലെ ഏറ്റവും കൗതുകമേറിയ കാര്യം വെറും ഒന്‍പത് വയസ്സ് മാത്രമാണ് ഈ പെണ്‍കുട്ടിക്ക് ഉള്ളത്. അത്രയും ചെറുപ്പത്തിലാണ് ആ പെണ്‍കുട്ടി സന്ന്യാസ മാര്‍ഗം സ്വീകരിച്ചിരിക്കുന്നത്. വജ്രവ്യാപാരിയായ ധനേഷിന്റെയും, അമി സംഗ്വിയുടെയും മൂത്ത മകളായ ദേവന്‍ഷിയാണ് ഭൗതിക സുഖങ്ങളെല്ലാം ഉപേക്ഷിച്ചിരിക്കുന്നത്.

1

ജൈന സന്ന്യാസി ആചാര്യ വിജയ് കിര്‍ത്തിയാഷ്‌സുരിയുടെ സാന്നിധ്യത്തിലാണ് പെണ്‍കുട്ടി സന്ന്യാസം സ്വീകരിച്ചത്. സൂറത്തിലെ വേസു മേഖലയിലാണ് കര്‍മങ്ങള്‍ നടന്നത്. നൂറുകണക്കിന് ആളുകള്‍ പെണ്‍കുട്ടി സന്ന്യാസം സ്വീകരിക്കുന്നത് കാണാന്‍ എത്തിയിരുന്നു.

സംഗ്വി ആന്‍ഡ് സണ്‍സ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ധനേഷ് സംഗ്വി. മൂന്ന് ദശാബ്ദത്തോളമായി വജ്ര വ്യാപാരം ചെയ്യുന്നവരാണ് ധനേഷിന്റെ കുടുംബം. പെണ്‍കുട്ടിയുടെ ആഗ്രഹപ്രകാരമാണ് ഭൗതിക സുഖങ്ങളെല്ലാം ത്യജിച്ച് സന്ന്യാസ ജീവിതത്തിലേക്ക് പോകാന്‍ തീരുമാനിച്ചത്. ജീവിതത്തിലെ എല്ലാ ആഢംബരങ്ങളും അവര്‍ ഇനി ഉപേക്ഷിക്കും.

ഇവരുടെ കുടുംബത്തിന്റെ വജ്ര വ്യാപാരത്തിലൂടെ ലഭിച്ച എല്ലാ സൗഭാഗ്യങ്ങളും ഇനി പെണ്‍കുട്ടിയുടെ ജീവിതത്തില്‍ ഉണ്ടാവില്ല. എത്രയോ ചെറുപ്പത്തില്‍ തന്നെ ദേവന്‍ഷി ആത്മീയതയിലേക്ക് ആകര്‍ഷിക്കപ്പെട്ടിരുന്നു.

മറ്റ് സന്ന്യാസിമാര്‍ക്കൊപ്പം 700 കിലോമീറ്റര്‍ ഈ പെണ്‍കുട്ടി നടന്നിരുന്നു. തുടര്‍ന്നാണ് ഇവരുടെ ജീവിതത്തെ സ്വന്തം ജീവിതത്തില്‍ ഈ യുവതി പകര്‍ത്തിയിരുന്നത്. അതിന് ശേഷമാണ് സന്ന്യാസത്തിലേക്ക് പോകാന്‍ ദേവന്‍ഷി തീരുമാനിച്ചതെന്ന് കുടുംബ സുഹൃത്തായ നീരവ് ഷാ പറഞ്ഞു. അഞ്ച് ഭാഷകള്‍ പെണ്‍കുട്ടിക്ക് അറിയാം. ഒരുപാട് കഴിവുകള്‍ അവള്‍ക്കുണ്ടെന്നും നീരവ് ഷാ പറഞ്ഞു.

ദേവന്‍ഷിക്ക് ഔദ്യോഗികമായി ഇന്ന് സന്ന്യാസം ലഭിച്ചിരിക്കുകയാണ്. സംഗ്വി കുടുംബത്തിന് രണ്ട് പെണ്‍കുട്ടികളാണ് ഉള്ളത്. അതില്‍ മൂത്തയാളാണ് ദേവന്‍ഷി. ഇനിയുള്ള ഒരാള്‍ നാല് വയസ്സുള്ള പെണ്‍കുട്ടിയാണ്. ചെറുപ്രായത്തിലേ അവള്‍ക്ക് ആത്മീയതയോട് താല്‍പര്യമുണ്ടായിരുന്നുവെന്ന് നീരവ് ഷാ പറഞ്ഞു.

ആ സമയത്തേ അവള്‍ക്ക് സന്ന്യാസ ജീവിതം നയിക്കാന്‍ ആഗ്രഹിച്ചിരുന്നു. ആ ജീവിതത്തിലേക്ക് കടക്കും മുമ്പ് ഒരു മതപരമായ ചടങ്ങുണ്ടായിരുന്നു. വലിയ ആഘോഷമായിട്ടാണ് അത് നടന്നത്. സമാനമായൊരു ചടങ്ങ് ബെല്‍ജിയത്തിലും നടന്നിരുന്നുവെന്നും നീരവ് ഷാ വ്യക്തമാക്കി. ബെല്‍ജിയത്തില്‍ ജൈന വിഭാഗത്തില്‍ നിന്നുള്ള നിരവധി വജ്ര വ്യാപാരികളുണ്ട്.

English summary
girl who have only 9 year old embrace monkhood in gujarat goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X