Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്ന് ദിവസത്തേക്കല്ല, മേയ് 15 വരെ ടിക്കറ്റ് വിൽപ്പന നിർത്തി ഗോ ഫസ്റ്റ്‌

നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന് (എൻസിഎൽടി) മുമ്പാകെ സ്വമേധയാ പാപ്പരത്തത്തിന് അപേക്ഷ നൽകി ദിവസങ്ങൾക്ക് ശേഷം, എയർലൈൻ ഗോ ഫസ്റ്റ് മെയ് 15 വരെ ടിക്കറ്റ് വിൽപ്പന താൽക്കാലികമായി നിർത്തിവച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനെ അറിയിച്ചു. പ്രതിസന്ധി രൂക്ഷമായതോടെയാണ് ടിക്കറ്റ് വില്പന താൽക്കാലികമായി നിർത്തിവെച്ചത്.

ഗോ ഫസ്റ്റിന്റെ പ്രതികരണം പരിശോധിച്ച്, പ്രസക്തമായ റെഗുലേഷനിൽ പ്രത്യേകം അനുശാസിക്കുന്ന സമയക്രമം അനുസരിച്ച് യാത്രക്കാർക്ക് റീഫണ്ട് പ്രോസസ്സ് ചെയ്യാൻ നിർദ്ദേശിച്ച് നിലവിലുള്ള ചട്ടങ്ങൾക്ക്അ കീഴിൽ ഒരു ഉത്തരവ് പുറപ്പെടുവിച്ചതായി ഡിജിസിഎ അറിയിച്ചു.

flight311

ഇതിനിടെ, മേയ് ഒമ്പത് വരെ എല്ലാ വിമാന സർവീസുകളും സസ്‌പെൻഡ് ചെയ്തതായി ഗോ ഫസ്റ്റ് അറിയിച്ചിട്ടുണ്ട്. വാർത്ത കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സർവീസ് നടത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് നടപടിയെന്നും യാത്രയ്ക്ക് തടസം വന്നവർക്ക് ആവശ്യമായ സഹായം നൽകുമെന്നുമാണ് കമ്പനി പറയുന്നത്. മേയ് 3 മുതൽ 3 ദിവസത്തേക്ക് യാത്ര സർവ്വീസ് റദ്ദ് ചെയ്യുന്നുവെന്നാണ് പറഞ്ഞിരുന്നുത്.

വാഡിയ ​ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ് കമ്പനി. കഴിഞ്ഞദിവസമാണ് പാപ്പരത്ത നടപടിക്കായി അപേക്ഷ നൽകിയത്. എന്നാൽ പാപ്പരത്ത നടപടിക്ക് അപേക്ഷ നൽകിയത് കമ്പനി വിൽക്കാൻ ഉദ്ദേശിച്ചല്ലെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. തകരാറിലായ എ‍ഞ്ചിനുകൾക്ക് പകരം എഞ്ചിനുകൾ അമേരിക്കൻ ഏജസി കമ്പനിയായ പ്രാറ്റ് ആന്റ് വിറ്റ്നി ലഭ്യമാക്കാത്തത് കൊണ്ടാണ് ഇപ്പോഴുള്ള പ്രതിസന്ധി എന്നാണ് കമ്പനി പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+