Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രിയങ്ക ഗാന്ധി കാലെടുത്ത് വെക്കും മുമ്പ് കൂട്ടരാജി, ഗോവയില്‍ കോണ്‍ഗ്രസിന് ഞെട്ടല്‍

പനാജി: ഗോവയില്‍ കോണ്‍ഗ്രസ് വല്ലാത്തൊരു അവസ്ഥയിലാണ്. തുടര്‍ച്ചയായ കൂറുമാറ്റവും രാജിയും പാര്‍ട്ടിയെ തളര്‍ത്തിയിരിക്കുകയാണ്. ഇത് പരിഹരിക്കാന്‍ ഇറങ്ങിയതാണ് പ്രിയങ്ക ഗാന്ധി. യുപി തിരഞ്ഞെടുപ്പിനിടെ ചെരിയൊരു ഇടവേളയെടുത്തായിരുന്നു പ്രിയങ്കയുടെ വരവ്. എന്നാല്‍ പ്രിയങ്കയുടെ വരവിന് പിന്നാലെ കൂട്ടരാജിയാണ് ഗോവ കോണ്‍ഗ്രസില്‍.

ഇതോടൊപ്പം സഖ്യത്തിന്റെ കാര്യത്തിലും കോണ്‍ഗ്രസ് ആകെ ആശയക്കുഴപ്പത്തിലാണ്. ഏതൊക്കെ പാര്‍ട്ടികളെ ഒപ്പം കൂട്ടണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് ഇപ്പോഴും വ്യക്തതയില്ല. പ്രിയങ്ക ഗാന്ധി എത്തുന്നത് ചെറുപാര്‍ട്ടികളുമായി കോണ്‍ഗ്രസിന് സഖ്യമുണ്ടാക്കാനും, അതിന് വേണ്ട ചര്‍ച്ചകള്‍ നടത്താനുമാണ്.

1

ഹൈക്കമാന്‍ഡിന്റെ നേരിട്ടുള്ള ഇടപെടലിലൂടെ എല്ലാവരുടെയും വിശ്വാസം നേടാനായിരുന്നു കോണ്‍ഗ്രസ് ശ്രമം. എന്നാല്‍ കൂട്ടരാജി വന്നതോടെ കോണ്‍ഗ്രസ് നേതൃത്വം തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്. ഗോവയില്‍ പോര്‍വോറിം മേഖലയിലെ നേതാക്കളാണ് രാജിവെച്ചത്. സ്വതന്ത്ര എംഎല്‍എ രോഹന്‍ കോന്‍ഡെ പിന്തുണയ്ക്കുന്നവരാണ് രാജിവെച്ചത്. ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള യാതൊരു ഗൗരവവും കോണ്‍ഗ്രസിനില്ലെന്ന് രാജിവെച്ച കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. കോണ്‍ഗ്രസിലെ ചില നേതാക്കള്‍ കാരണം ഇതുവരെ മുന്നൊരുക്കങ്ങള്‍ നടത്താന്‍ പോലും നേതാക്കള്‍ക്ക് സാധിച്ചിട്ടില്ലെന്ന് മുന്‍ സിലാ പഞ്ചായത്ത് അംഗമായ ഗുപേഷ് നായിക് പറയുന്നു.

2

ഗുപേഷ് നായിക്കിന്റെ നേതൃത്വത്തിലാണ് നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്. ഇത് മാത്രമല്ല വേറെയും രാജി ഇതിനിടെ നടന്നിട്ടുണ്ട്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ മൊറേനോ റെബെലോയും രാജിവെച്ചു. ദക്ഷിണ ഗോവയില്‍ നിന്നുള്ള പ്രബല നേതാവാണ് അദ്ദേഹം. കര്‍ട്ടോറിം മണ്ഡലത്തില്‍ നിന്നുള്ള സിറ്റിംഗ് എംഎല്‍എ അലക്‌സോ റെജിനാള്‍ഡോ ലോറന്‍സോയ്ക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കാനുള്ള പാര്‍ട്ടിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് റെബെലോ പറയുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ടയാളാണ് ലോറന്‍സോ, എന്നിട്ടും അദ്ദേഹത്തിന് ടിക്കറ്റ് നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്ന് റെബെലോ പറഞ്ഞു.

3

കഴിഞ്ഞ നാലര വര്‍ഷമായി ഒരു പാര്‍ട്ടി പ്രവര്‍ത്തനവും നടത്താത്തയാളാണ് ലോറന്‍സോ എന്ന് റെബെലോ പറയുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി അപമാനിച്ചു. ജില്ലാപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കര്‍ട്ടോറിമിലെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു. എന്നിട്ടും ഇയാളെ വര്‍ക്കിംഗ് പ്രസിഡന്റാക്കി. അടുത്തിടെ നടന്ന കണ്‍വെന്‍ഷനില്‍ സ്ഥാനാര്‍ത്ഥിയായും പ്രഖ്യാപിച്ചു. ഇത് അംഗീകരിക്കാനാവില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ ഗിരീഷ് ചോഡന്‍കറിന് അയച്ച കത്തില്‍ റെബെലോ പറഞ്ഞു. ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയുമായി സഹകരിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തിനെതിരെ വലിയ എതിര്‍പ്പ് പാര്‍ട്ടിക്കുള്ളിലുണ്ട്.

4

അതേസമയം ജിഎഫ്പി കോണ്‍ഗ്രസിനെ പിന്തുണയ്ക്കുക മാത്രമാണ് ചെയ്തത്. സഖ്യമുണ്ടാക്കിയെന്ന് പറയാനാവില്ലെന്ന് പി ചിദംബരം വ്യക്തമാക്കി. ജിഎഫ്പി ്അധ്യക്ഷന്‍ വിജയ് സര്‍ദേശായിയും സംസ്ഥാന അധ്യക്ഷനും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തണമെന്ന് മുതിര്‍ന്ന നേതാവ് ദിനേശ് ഗുണ്ടുറാവു പറഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ സന്ദര്‍ശനം തുടര്‍ രാജികള്‍ക്ക് പരിഹാരമുണ്ടാക്കുമന്ന് സംസ്ഥാന നേതൃത്വം കരുതുന്നു. യുവാക്കളെയും സ്ത്രീകളെയും അടക്കം പ്രിയങ്ക കാണും. ജിഎഫ്പി സഖ്യത്തിന്റെ കാര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ അതേ നിലപാടാണ് പ്രിയങ്കയ്ക്കും ഉള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+