Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയെ കുടുക്കി കോണ്‍ഗ്രസ് നീക്കം... സഖ്യകക്ഷികളെ അടര്‍ത്തും; തീരാ നഷ്ടവുമായി ബിജെപി

പനാജി: വ്യത്യസ്തമായ രാഷ്ട്രീയ തന്ത്രവുമായി കോണ്‍ഗ്രസ് ഗോവയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നു. ബിജെപിയുടെ സഖ്യകക്ഷികളായിരുന്ന പാര്‍ട്ടികളെ കൂടെ നിര്‍ത്താനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നതായി കോണ്‍ഗ്രസ് നേതാവ് സ്ഥിരീകരിച്ചു. അതേസമയം, കോണ്‍ഗ്രസ് നടത്തുന്ന നീക്കം ബിജെപിക്ക് പ്രതിരോധിക്കാനാകുമോ എന്ന കാര്യം സംശയമാണ്.

എന്നാല്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകുന്ന ഘടകം മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസാണ്. തൃണമൂല്‍ ഗോവയില്‍ ഇത്തവണ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. നിരവധി കോണ്‍ഗ്രസ് നേതാക്കളെ അവര്‍ കൂടെ നിര്‍ത്താനും ശ്രമം തുടങ്ങി. ഈ സാഹചര്യത്തിലാണ് ബിജെപിയുടെ സഖ്യകക്ഷികളുമായി കോണ്‍ഗ്രസ് ചര്‍ച്ച തുടങ്ങിയത്. വിശദാംശങ്ങള്‍ ഇങ്ങനെ....

1

എന്‍സിപി, ഗോവ ഫോര്‍വേഡ് പാര്‍ട്ടി (ജിഎഫ്പി), മഹാരാഷ്ട്രവാദി ഗോമന്‍തക് പാര്‍ട്ടി (എംജിപി) എന്നീ പാര്‍ട്ടികളുമായിട്ടാണ് കോണ്‍ഗ്രസ് സഖ്യചര്‍ച്ച ആരംഭിച്ചിരിക്കുന്നത്. അടുത്ത ഫെബ്രുവരിയിലാണ് ഗോവയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. രണ്ടര മാസമാണ് ഇനി ബാക്കിയുള്ളത്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഒരുമുഴം മുമ്പേ കല്ലെറിയുന്നത്.

2

എന്‍സിപിയുമായും ഗോവയിലെ രണ്ട് പ്രാദേശിക പാര്‍ട്ടികളുമായും സഖ്യ ചര്‍ച്ച ആരംഭിച്ച കാര്യം ഗോവയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദിനേശ് ഗുണ്ടുറാവു മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിയുടെ ഭരണത്തില്‍ നിന്ന് ഗോവയെ രക്ഷിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. അതിനാലാണ് സമാന മനസ്‌കരുമായി സഖ്യചര്‍ച്ച നടത്തുന്നതെന്നും ഗുണ്ടുറാവു പറഞ്ഞു.

3

അഴിമതിയും വര്‍ഗീയതയുമാണ് ബിജെപി നടത്തുന്നത്. ഗോവയുടെ മണ്ണില്‍ നിന്ന് ഇവ രണ്ടും ഇല്ലാതാക്കണം. അടുത്ത അഞ്ച് വര്‍ഷം ഗോവയ്ക്ക് സുസ്ഥിരമായ സര്‍ക്കാരാണ് ആവശ്യം. ആ ലക്ഷ്യത്തോടെയാണ് നീക്കം. ഗോവയിലെ ജനങ്ങളെയും സംസ്‌കാരത്തെയും അറിയുകയും സംരക്ഷിക്കുകയും ചെയ്യുന്നവരുമായിട്ടാണ് ചര്‍ച്ച എന്നും ദിനേശ് ഗുണ്ടു റാവു പറഞ്ഞു.

4

ഗോവയിലെ ഏറെ ജനകീയനായ ബിജെപി നേതാവായിരുന്നു മനോഹര്‍ പരീക്കര്‍. അദ്ദേഹത്തിന്റെ മരണം ബിജെപിക്ക് വലിയ നഷ്ടമാണ്. പരീക്കര്‍ വിളിച്ചാല്‍ എല്ലാ പ്രാദേശിക കക്ഷികളും ബിജെപിക്കൊപ്പം നില്‍ക്കുമെന്നതായിരുന്നു കഴിഞ്ഞകാല അനുഭവം. എന്നാല്‍ പരീക്കറുടെ മരണ ശേഷം ബിജെപി നേതൃത്വം നല്‍കുന്ന സഖ്യത്തില്‍ വിള്ളലുണ്ടാകുകയായിരുന്നു.

5

2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗോവയില്‍ ഏറ്റവും വലിയ ഒറ്റകക്ഷി കോണ്‍ഗ്രസ് ആയിരുന്നു. 40ല്‍ 17 സീറ്റ് കോണ്‍ഗ്രസ് നേടി. രണ്ടാം സ്ഥാനത്തെത്തിയ ബിജെപിക്ക് ലഭിച്ചത് 13 സീറ്റാണ്. എന്നാല്‍ ജെഎഫ്പി, എംജിപി, സ്വതന്ത്രര്‍ എന്നിവരുടെ പിന്തുണയോടെ ബിജെപി ഭരണം പിടിക്കുകയാണുണ്ടായത്. മനോഹര്‍ പരീക്കറില്ലാത്തതിനാല്‍ അത്തരമൊരു സഖ്യം ഇനി ഗോവയില്‍ സാധ്യതയില്ല എന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ട്.

മൂര്‍ച്ഛയേറിയ നോട്ടം!! കുറുപ്പിലെ നായികയുടെ സാരി ലുക്ക് അടിപൊളി... ഏറ്റെടുത്ത് ആരാധകര്‍

6

17 എംഎല്‍എമാരുണ്ടായിരുന്ന കോണ്‍ഗ്രസിന് പിന്നീട് വലിയ നഷ്ടമാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംഭവിച്ചത്. 13 എംഎല്‍എമാര്‍ മറ്റു പാര്‍ട്ടികളില്‍ ചേരുകയായിരുന്നു. ഇതില്‍ ഭൂരിഭാഗം പേരും ബിജെപിക്കൊപ്പം പോകുകയാണുണ്ടായത്. മുന്‍ മുഖ്യമന്ത്രിയായ കോണ്‍ഗ്രസ് നേതാവ് ലുസിനോ ഫലീറോ എംഎല്‍എ അടുത്തിടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു.

7

മമത ബാനര്‍ജി കഴിഞ്ഞാഴ്ച ഗോവ സന്ദര്‍ശിച്ചിരുന്നു. ബിജെപിക്കൊപ്പം ഞങ്ങള്‍ നില്‍ക്കില്ല എന്ന ഉറപ്പാണ് മമത ഗോവയിലെ ജനങ്ങള്‍ക്ക് നല്‍കിയത്. കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ഭിന്നിക്കുകയല്ലേ നിങ്ങളുടെ വരവോടെ സംഭവിക്കുക എന്ന ചോദ്യത്തിനാണ് മമത ഈ ഉറപ്പ് നല്‍കിയത്. തൃണമൂലില്‍ ചേര്‍ന്ന ലുസിനോ ഫലീറോയെ തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തിരിക്കുകയാണിപ്പോള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+