കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി വൈകുന്നു; ഗോവയില്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ്, ചര്‍ച്ച നടത്തി

Google Oneindia Malayalam News

പനാജി: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച കഴിഞ്ഞിട്ടും സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിക്ക് സാധിക്കാത്ത പശ്ചാത്തലത്തില്‍ പുതിയ നീക്കവുമായി കോണ്‍ഗ്രസ്. മറ്റു പാര്‍്ട്ടികളിലെ ചില എംഎല്‍എമാര്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ടു. ബിജെപിയിലെ കാര്യങ്ങള്‍ അത്ര സുഖകരമല്ല എന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദിഗംബര്‍ കാമത്ത് പറഞ്ഞു. ഒരാഴ്ച കഴിഞ്ഞിട്ടും സര്‍ക്കാരുണ്ടാക്കുന്നതില്‍ ബിജെപി പരാജയപ്പെട്ടിരിക്കുകയാണ്. 20ലധികം എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന ബിജെപിയുടെ വാദം തെറ്റാണെന്നും ദിഗംബര്‍ കാമത്ത് ആരോപിച്ചു. എന്തുകൊണ്ട് സര്‍ക്കാര്‍ രൂപീകരണം വൈകുന്നു എന്ന് ബിജെപി വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോണ്‍ഗ്രസിന് മുന്നില്‍ എല്ലാ വഴികളും തുറന്നിരിക്കുകയാണ്. ബിജെപിയല്ലാത്ത കക്ഷികളെ ഉള്‍പ്പെടുത്തി സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന് സാധിക്കും. എല്ലാ പാര്‍ട്ടികളിലെയും എംഎല്‍എമാര്‍ കോണ്‍ഗ്രസുമായി ബന്ധപ്പെടുന്നുണ്ട്. ബിജെപിയെ പുറംതള്ളി പുതിയ സര്‍ക്കാരുണ്ടാക്കാന്‍ എല്ലാ എംഎല്‍എമാരും രംഗത്തുവരണമെന്നും കാമത്ത് ആവശ്യപ്പെട്ടു.

c

മതിയായ പിന്തുണ ലഭിച്ചാല്‍ കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കുമെന്ന് മൈക്കല്‍ ലോബോ എംഎല്‍എ പ്രതികരിച്ചു. നേരത്തെ ബിജെപിയിലായിരു്‌നനു ലോബോ. തിരഞ്ഞെടുപ്പിന് മുമ്പാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സര്‍ക്കാരുണ്ടാക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കും. എല്ലാവരും പിന്തുണ നല്‍കിയിട്ടും ബിജെപി എന്തുകൊണ്ട് സര്‍ക്കാരുണ്ടാക്കുന്നില്ല. ബിജെപി നേതൃത്വത്തില്‍ പ്രശ്‌നങ്ങളുണ്ടോ. മുഖ്യമന്ത്രി പദത്തിലേക്ക് മൂന്നുപേര്‍ ചരടുവലി നടത്തുന്നു എന്നാണ് കേട്ടതെന്നും മൈക്കല്‍ ലോബോ എംഎല്‍എ പറഞ്ഞു.

ഗോവയില്‍ ഭരണഘടനാപരമായ പ്രതിസന്ധിയാണുള്ളതെന്ന് കോണ്‍ഗ്രസ് എംഎല്‍എ കാര്‍ളോസ് ഫെരേരിയ ആരോപിച്ചു. ഇടക്കാല മുഖ്യമന്ത്രിയായി പ്രമോദ് സാവന്തിനെ ഗവര്‍ണര്‍ ചുമതലപ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ സര്‍ക്കാര്‍ രൂപീകരിച്ചിട്ടില്ലെന്നും ഇങ്ങനെ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഹോളിക്ക് ശേഷം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് ബിജെപി നേരത്തെ അറിയിച്ചിരുന്നു. സാവന്ത് തന്നെയാകും മുഖ്യമന്ത്രി എന്നാണറിയുന്നത്.

ദിലീപിനെ ജയിലില്‍ പോയി കണ്ടു; കരുതിയതല്ല... അങ്ങനെ വിശ്വസിക്കാന്‍ ഇഷ്ടമില്ലായിരുന്നുവെന്ന് രഞ്ജിത്ദിലീപിനെ ജയിലില്‍ പോയി കണ്ടു; കരുതിയതല്ല... അങ്ങനെ വിശ്വസിക്കാന്‍ ഇഷ്ടമില്ലായിരുന്നുവെന്ന് രഞ്ജിത്

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 20 സീറ്റുകളാണ് ലഭിച്ചത്. 40 അംഗ നിയമസഭയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നിലവില്‍ ബിെപിക്ക് സാധിക്കും. മൂന്ന് സ്വതന്ത്ര എംഎല്‍എമാരും എംജിപിയുടെ രണ്ട് എംഎല്‍എമാരും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. 11 സീറ്റിലാണ് കോണ്‍ഗ്രസ് ജയിച്ചത്. ഇവര്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇനിയും 10 അംഗങ്ങളുടെ പിന്തുണ വേണം. ജിഎഫ്പി, ആര്‍ജിപി എന്നീ പാര്‍ട്ടികള്‍ക്ക് ഓരോ സീറ്റും, എഎപിക്ക് രണ്ടു സീറ്റുകളും ലഭിച്ചിരുന്നു. ബിജെപി അല്ലാത്ത എല്ലാ പാര്‍ട്ടികളും പിന്തുണച്ചാല്‍ മാത്രമേ കോണ്‍ഗ്രസിന് സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കൂ. നിലവിലെ സാഹചര്യത്തില്‍ എല്ലാവരും കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കാനുള്ള സാധ്യത കുറവാണ്. അതേസമം, ബിജെപി എംഎല്‍എമാര്‍ കളംമാറിയാല്‍ കാര്യങ്ങള്‍ തകിടംമറിയും. എംഎല്‍എമാര്‍ കൂട്ടത്തോടെ കളംമാറിയ ചരിത്രം ഗോവയുടെ രാഷ്ട്രീയത്തിലുണ്ട്. അതൃപ്തരായ ബിജെപി എംഎല്‍എമാര്‍ പുറത്തുവരണമെന്നും സുസ്ഥിര സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കണമെന്നും ദിഗംബര്‍ കാമത്ത് ആവശ്യപ്പെട്ടു.

Recommended Video

cmsvideo
‘Party could be looking at Congress-mukt Bharat’ says Manish Tewari

English summary
Goa BJP Too Late For Government Formation; Congress Says Some MLAs Approached Them
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X