കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനോഹർ പരീക്കർക്ക് പാൻക്രിയാറ്റിക്ക് കാൻസർ; നാലാം ഘട്ടം... ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്!

  • By Desk
Google Oneindia Malayalam News

മുബൈ: ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർക്ക് പാൻക്രിയാറ്റിക്ക് കാൻസറെന്ന് റിപ്പോർട്ട്. രോഗം മൂർച്ഛിച്ചുവെന്നും നാലാം ഘട്ട ട്രീറ്റ്മെന്റാണ് നൽകുന്നതുമെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആശുപത്രിയിൽ നിന്ന് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ആഹാരത്തിൽ നിന്നേറ്റ ഭക്ഷ്യ വിഷബാധ എന്ന് പറഞ്ഞാണ് മുഖ്യമന്ത്രിയെ വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വയറുവേദനയെ തുടർന്ന ഗോവ മെഡിക്കൽ കോളേജിൽ മനോഹർ പരീക്കറെ ബുധനാഴ്ച പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് പെട്ടെന്ന് തന്നെ മുംബൈയിലെ ലൈലാവതി ആശുപച്രിയിൽ പ്രവേസിപ്പിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഡിസ്ചാർജിനെ കുറിച്ചോ ഗോവയിലേക്കുള്ള തിരിച്ചു വരവിനെ കുറിച്ചോ കൂടുതൽ വിവരങ്ങളൊന്നും വ്യക്തമായിട്ടില്ല. മുംബൈ ലൈവാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Manohar Parrikar

'പെണ്‍കുട്ടികള്‍ വരെ ബിയര്‍ കഴിക്കാന്‍ തുടങ്ങിയതോടെ എനിക്ക് പേടി തുടങ്ങി. സഹിക്കാവുന്നതിന്റെ പരിധിയും കഴിഞ്ഞു.' എന്ന് മനോഹർ പരീക്കർ പറഞ്ഞിരുന്നു. ഗോവയിലെ മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെയുള്ള നടപടി തുടരുകയാണെന്ന് അവകാശപ്പെട്ട അദ്ദേഹം മയക്കുമരുന്ന് കാണാന്‍ പോലും കിട്ടാത്ത അവസ്ഥ വരുംവരെ അത് തുടരുമെന്നും പറഞ്ഞിരുന്നു. പെമ്‍കുട്ടികൾ ബിയർ കുടിക്കുന്നത് പരാമർശിച്ച അദ്ദേഹത്തിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങളും ഉയർന്നിരുന്നു.

English summary
BJP's Manohar Parrikar was admitted in Mumbai's Lilavati Hospital on Thursday owing to food poisioning. Credible sources have confirmed that Parrikar is undergoing the treatment for the pancreas and his condition is critical. No official statement from the hospital has been released yet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X