Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണത്തിന് ഇന്ത്യയിൽ 'പുല്ലുവില'യാകുമോ; വർഷം 600 കിലോഗ്രാം ഖനനം ചെയ്യും, വമ്പൻ ലോട്ടറിയാകാൻ ജോന്നഗിരി

ലോകത്ത് ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്ന രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയാണ്.പക്ഷെ ചൈനയിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യയിൽ ആഭ്യന്തര ഉത്പാദനം വളരെ കുറവാണ്. സ്വർണ ആവശ്യം നിറവേറ്റാൻ നിലവിൽ വലിയ തോതിൽ ഇറക്കുമതി ചെയ്യുകയാണ് രാജ്യം. മുൻപ് ഇതായിരുന്നില്ല ഇന്ത്യയുടെ സ്ഥിതി. 1970 കളിലും 1980 കളിലും രാജ്യത്തിന്റെ സ്വർണ്ണ ഉത്പാദനം ചൈന, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ പ്രധാന ഉത്പാദകരുമായി താരതമ്യം ചെയ്യാവുന്നതായിരുന്നു. അന്ന് പ്രതിവർഷം ഏകദേശം 5 ടൺ സ്വർണമാണ് രാജ്യത്ത് ഉത്പാദിപ്പിച്ചിരുന്നത്.

എന്നാൽ പര്യവേക്ഷണത്തിലെ കുറവും ഉദ്യോഗസ്ഥ തലത്തിലെ തടസ്സങ്ങളും ഉത്പാദനം ഇടിയാൻ കാരണമായി. പതിറ്റാണ്ടുകളോളം, കൽക്കരി, ഇരുമ്പയിര്, സിങ്ക്, ചെമ്പ് തുടങ്ങിയ ധാതുക്കളിലാണ് നയപരമായ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്, അവ സാമ്പത്തിക വളർച്ചയ്ക്ക് കൂടുതൽ പ്രധാനമായി കണക്കാക്കപ്പെട്ടു. 1990 കളിൽ ഈ മേഖല സ്വകാര്യ സ്ഥാപനങ്ങൾക്കായി തുറന്നുകൊടുത്തിട്ടും, നിയമപരമായ കാലതാമസങ്ങൾ തിരിച്ചടിയായി. എന്തായാലും ഇനി രാജ്യം മുന്നേറും. ആന്ധ്രാപ്രദേശ് ആണ് രാജ്യത്തിന് പ്രതീക്ഷ നൽകുന്നത്. ഇവിടെ നിന്നുള്ള ജോന്നഗിരി സ്വർണ്ണ ഖനി വാണിജ്യ ഉത്പാദനം ആരംഭിക്കാൻ ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. വിശദമായി നോക്കാം

goldselling2-

രാജ്യത്തെ സ്വർണ ഉത്പാദനത്തിൽ ആധിപത്യം പുലർത്തിയിരുന്നത് കർണാടയിലെ കോലാർ ഗോൾഡ് ഫീൽഡ് ആയിരുന്നു. എന്നാൽ 2001 ൽ ഇത് അടച്ചുപൂട്ടി. ഹുട്ടി പ്രവർത്തനം തുടങ്ങി ഏകദേശം എട്ട് പതിറ്റാണ്ടുകൾക്ക് ശേഷം സ്വതന്ത്ര ഇന്ത്യയിൽ വലിയ തോതിലുള്ള സ്വർണ ഖനനം ആരംഭിക്കുന്ന ആദ്യത്തെ പദ്ധതിയായി ജോന്നഗിരി മാറുമെന്ന് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് പറയുന്നു.

മുൻകാല പദ്ധതികളിൽ നിന്ന് വ്യത്യസ്തമായി സ്വകാര്യ സ്ഥാപനമായ ജിയോമൈസൂർ സർവീസസാണ് ജോന്നഗിരി നിയന്ത്രിക്കുന്നത്. റിപ്പോർട്ട് പ്രകാരം ത്രിവേണി എർത്ത്മൂവേഴ്സ്, ലോയ്ഡ്സ് മെറ്റൽസ് എന്നിവർക്ക് ഡെക്കാൻ ഗോൾഡ് മൈൻസിനൊപ്പം ഈ സംരംഭത്തിൽ ഭൂരിഭാഗം ഓഹരികളും ഉണ്ട്. സ്വർണ ഖനനത്തിൽ സ്വകാര്യമേഖലയുടെ നേതൃത്വത്തിലുള്ള ഒരു സുപ്രധാന ചുവടുവെപ്പ് കൂടിയാകും ഇത്.

സ്വർണം ഖനനം ചെയ്യുക മാത്രമല്ല അത് ശുദ്ധീകരിക്കുകയും സ്വന്തം ബ്രാൻഡിൽ ആഭരണ വ്യാപാരികൾക്ക് നേരിട്ട് വിൽക്കുകയും ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇത് മൂല്യവർദ്ധനവിനും വിപണിയിലെ നേരിട്ടുള്ള ഇടപെടലിനും വഴിയൊരുക്കും. പദ്ധതി ഇപ്പോൾ പരീക്ഷണ ഘട്ടത്തിലാണ്, വാണിജ്യപരമല്ലാത്ത ഉത്പാദനം ആണ് ഇപ്പോൾ നടന്നുവരുന്നത്. വാണിജ്യ ഉത്പാദനം ഉടൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. 2027 സാമ്പത്തിക വർഷാവസാനത്തോടെ ഏകദേശം 600 കിലോഗ്രാം സ്വർണം ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പദ്ധതിയുമായി ബന്ധപ്പെട്ട ബി പ്രഭാകരനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറഞ്ഞു.

ദീർഘകാലാടിസ്ഥാനത്തിൽ ഉത്പാദനം ഗണ്യമായി വർദ്ധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 27 സാമ്പത്തിക വർഷത്തോടെ ഏകദേശം 600 കിലോഗ്രാം സ്വർണവും പിന്നീട് അനുമതികൾക്ക് വിധേയമായി പ്രതിവർഷം 2 ടൺ വരെ സ്വർണവും ഉത്പാദിപ്പിക്കാനാണ് പദ്ധതി.

ഇന്ത്യ പ്രതിവർഷം 800 ടണ്ണിലധികം സ്വർണം ഇറക്കുമതി ചെയ്യുന്നുണ്ട്. ആഗോളതലത്തിലെ അനിശ്ചിതത്വങ്ങൾ ഇറക്കുമതി ചെലവ് വർദ്ധിപ്പിക്കാൻ മാത്രമേ സഹായിച്ചിട്ടുള്ളൂ. ജോന്നഗിരി പോലുള്ള പദ്ധതികൾ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും രാജ്യത്തെങ്ങും കൂടുതൽ ഖനികൾ സ്ഥാപിക്കാൻ പ്രോത്സാഹനമാകുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+