സ്വർണ കൂമ്പാരം; 222.8 ദശലക്ഷം ടൺ; ബിഹാറിന് വൻ ലോട്ടറി..ഇന്ത്യയ്ക്ക് വൻ നേട്ടം
സ്വർണ ഉപഭോഗത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനം. 2024-ൽ രാജ്യത്തെ മൊത്തം സ്വർണ ആവശ്യം 802.8 ടണ്ണായി ഉയർന്നു. 2023ൽ ഇത് 761 ടൺ ആയിരുന്നു. ആവശ്യത്തിന് അനുസരിച്ച് ആഭ്യന്തര ഉത്പാദനം ഇല്ലെന്നതാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ആഭ്യന്തര സ്വർണ ഉത്പാദനം കേവലം 1.62 ടണ്‍ മാത്രമായിരുന്നു. ഏകദേശം 1,255 കോടി രൂപയുടെ മൂല്യം വരുന്ന ഈ ഉത്പാദനം പ്രധാനമായും കർണാടകയിലെ ഹട്ടി ഗോൾഡ് മൈൻസ്, ആന്ധ്രാപ്രദേശ്, ഝാർഖണ്ഡ് എന്നിവിടങ്ങളിലെ സർക്കാർ ഉടമസ്ഥതയിലുള്ള ഖനികളിൽ നിന്നാണ്.
രാജ്യത്തിന്റെ വാർഷിക ആവശ്യകതയുടെ 0.3 ശതമാനം പോലും ഇത് വരുന്നില്ല ഇത്. നിലവിൽ രാജ്യത്തിന് ആവശ്യമായ സ്വർണത്തിന്റെ മുക്കാൽ ഭാഗവും സ്വിറ്റ്സർലൻഡ് , യുഎഇ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുകയാണ്. വില ഉയരുന്ന സാഹചര്യത്തിൽ രാജ്യത്ത് സ്വർണ ഉത്പാദനം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത ഉയരുന്നുണ്ട്. അതിനിടയിൽ ഇപ്പോഴിതാ രാജ്യത്തിന്റെ സ്വർണ ആവശ്യത്തിന് പ്രതീക്ഷ നൽകുന്ന വിവരങ്ങളാണ് ബിഹാറിൽ നിന്നും ഇപ്പോൾ പുറത്തുവരുന്നത്.ഇന്ത്യയുടെ ഏറ്റവും വലിയ സ്വർണ ശേഖരം ഇവിടെ ഉണ്ടെന്നാണ് കണ്ടെത്തൽ. ഏകദേശം 222.8 ദശലക്ഷം ടൺ സ്വർണ്ണ അയിര് ഇവിടെയുണ്ടായേക്കാം എന്നാണ് വിലയിരുത്തപ്പെടുന്നത്.

ജമുയി ജില്ലയിലാണ് ഈ വലിയ സ്വർണ നിക്ഷേപം കണ്ടെത്തിയത്. ഇന്ത്യയുടെ മൊത്തം സ്വർണ ശേഖരത്തിൻ്റെ പകുതിയിലേറെയും ഉൾക്കൊള്ളാൻ കഴിയുന്നത്ര വലുതാണ് ഈ നിക്ഷേപം. എന്നിരുന്നാലും, ഈ പ്രദേശത്ത് സ്വർണ ഖനനം ഇതുവരെ ആരംഭിച്ചിട്ടില്ല.
ഇന്ത്യയിലെ മൊത്തം സ്വർണ്ണത്തിൻ്റെ 44 ശതമാനം ബിഹാറിലാണുള്ളത്. 25 ശതമാനം രാജസ്ഥാനിലും 21 ശതമാനം കർണാടകയിലുമാണ്. പശ്ചിമ ബംഗാളിൽ 3 ശതമാനവും ആന്ധ്രാപ്രദേശിൽ 3 ശതമാനവും ഝാർഖണ്ഡിൽ 2 ശതമാനവും സ്വർണ ശേഖരം കണ്ടെത്തിയിട്ടുണ്ട്. ശേഷിക്കുന്ന 2 ശതമാനം ഛത്തീസ്ഗഡ്, മധ്യപ്രദേശ്, കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്നു.
സർക്കാരിന്റെ കണക്കനുസരിച്ച് മറഞ്ഞിരിക്കുന്ന സ്വർണ ശേഖരത്തിൻ്റെ കാര്യത്തിൽ ബിഹാർ ഒന്നാം സ്ഥാനത്തും രാജസ്ഥാൻ രണ്ടാമതും കർണാടക മൂന്നാമതുമാണ്. നിലവിൽ കർണാടകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ്ണ ഉൽപ്പാദകർ. രാജ്യത്തെ സ്വർണ്ണത്തിൻ്റെ ഭൂരിഭാഗവും കർണാടകയിലെ ഹട്ടി, കോലാർ സ്വർണ്ണ ഖനികളിൽ നിന്നാണ് (ഇവ രണ്ടും ഇപ്പോൾ അടച്ചിട്ടിരിക്കുന്നു) ലഭിച്ചിരുന്നത്.
ബിഹാറിലെ സ്വർണ ശേഖരം
2015 ഏപ്രിൽ 1-ലെ കണക്കനുസരിച്ച് നാഷണൽ മിനറൽ ഇൻവെൻ്ററിയുടെ റിപ്പോർട്ട് പ്രകാരം, ഇന്ത്യയുടെ മൊത്തം സ്വർണ്ണ അയിര് ശേഖരം 501.83 ദശലക്ഷം ടണ്ണാണ്. ഇതിൽ 17.22 ദശലക്ഷം ടൺ തെളിയിക്കപ്പെട്ട ശേഖരമായും, ശേഷിക്കുന്ന 484.61 ദശലക്ഷം ടൺ മറ്റ് വിഭവങ്ങളായും തരംതിരിച്ചിരിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ സ്വർണ്ണ ശേഖരം ബിഹാറിലാണ്.
2015 ഏപ്രിൽ 1-ലെ കണക്കനുസരിച്ച് നാഷണൽ മിനറൽ ഇൻവെൻ്ററിയുടെ റിപ്പോർട്ട് പ്രകാരം, ഇന്ത്യയുടെ മൊത്തം സ്വർണ്ണ അയിര് ശേഖരം 501.83 ദശലക്ഷം ടണ്ണാണ്.
ഇതിൽ 17.22 ദശലക്ഷം ടൺ തെളിയിക്കപ്പെട്ട ശേഖരമായും, ശേഷിക്കുന്ന 484.61 ദശലക്ഷം ടൺ മറ്റ് വിഭവങ്ങളായും തരംതിരിച്ചിരിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ സ്വർണ്ണ ശേഖരം ബിഹാറിലാണ്.
സാധ്യതയുള്ള ധാതു സമ്പന്നമായ പ്രദേശങ്ങൾ കണ്ടെത്താനായി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (GSI) പതിവായി സർവേകൾ നടത്തുന്നുണ്ട്. അത്തരം സർവേകളിലൂടെയാണ് ബിഹാറിലെ വലിയ സ്വർണ്ണ ശേഖരം കണ്ടെത്തിയത്. എല്ലാ വർഷവും ജിഎസ്ഐ രാജ്യത്തുടനീളം ധാതു വിഭവങ്ങൾ കണ്ടെത്താനായി സർവേകൾ നടത്തുന്നുണ്ട്.












Click it and Unblock the Notifications