Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം നിറഞ്ഞ പാറ, 12.83 ദശലക്ഷം ടൺ സ്വർണ അയിര്..വൻ സ്വർണ നിക്ഷേപം..ഇന്ത്യക്ക് ലോട്ടറി

സ്വർണ വില കുതിക്കുന്ന സാഹചര്യത്തിൽ ഇന്ത്യ ആഭ്യന്തരമായി സ്വർണ ഉത്പാദനം വർധിപ്പിക്കണമെന്ന മുറവിളി ശക്തമാണ്. നിലവിൽ കർണാടകയിൽ മാത്രമാണ് കാര്യമായ സ്വർണ ഖനനം നടക്കുന്നത്. രാജ്യത്തിന് ആവശ്യമായ സ്വർണത്തിൻ്റെ 95 ശതമാനവും ഇപ്പോൾ ഇറക്കുമതി ചെയ്യുകയാണ്. സ്വർണത്തിന് വില കുറയണമെങ്കിൽ ഇന്ത്യ സ്വർണം കൂടുതലായി ഖനനം ചെയ്തേ മതിയാകൂവെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

അതിനിടയിലിതാ ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷ നൽകുന്നൊരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. പശ്ചിമബംഗാളിലെ വിവിധ ഇടങ്ങളിൽ സ്വർണ നിക്ഷേപകം കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. സ്വർണം മാത്രമല്ല മറ്റ് നിർണായക ലോഹങ്ങളുടെയും സാധ്യതയുള്ള നിക്ഷേപങ്ങൾ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കണ്ടെത്തിയതായി കേന്ദ്ര ഖനന മന്ത്രാലയം ഇന്ന് പാർലമെൻ്റിനെ അറിയിച്ചു. ഒമ്പത് സ്ഥലങ്ങളിലാണ് സ്വർണ ശേഖരം കണ്ടെത്തിയത്.

goldrep2-1

സംസ്ഥാനത്തിന്റെ തെക്കൻ, പടിഞ്ഞാറൻ മേഖലകളിലാണ് വലിയ അളവിൽ ധാതുശേഖരം കണ്ടെത്തിയിരിക്കുന്നത്. കണ്ടെത്തിയ സ്വർണ നിക്ഷേപങ്ങളിൽ ഭൂരിഭാഗവും നിലവിൽ പ്രാഥമിക നിരീക്ഷണ-പര്യവേഷണ ഘട്ടങ്ങളിലാണ്. ജംഗൽ മഹൽ മേഖലയുടെ ഭാഗമായ പുരുളിയ-ബൻകുറ ബെൽറ്റിലാണ് കൂടുതലും തിരച്ചിൽ നടന്നത്. ഇവിടെ രുദ്ര മേഖലയിൽ സ്വർണ്ണമുള്ള പാറകൾ കണ്ടെത്തിയിട്ടുണ്ട്. ധാതുസമ്പന്നമായ പീഠഭൂമിക്ക് പേരുകേട്ട ജാർഖണ്ഡിന്റെ ഭൂമിശാസ്ത്രപരമായ സാമീപ്യം ഈ കണ്ടെത്തലുകൾക്ക് ശക്തി പകരുന്നതായി ഉദ്യോഗസ്ഥർ പറയുന്നു.

സ്വർണത്തിന് പുറമെ സംസ്ഥാനത്ത് നിർണായക ധാതു ശേഖരങ്ങളുണ്ടെന്നും ജിഎസ്ഐ സർവേകൾ ചൂണ്ടിക്കാട്ടുന്നു. പുരുളിയയിൽ പ്രാഥമിക തലത്തിലുള്ള പര്യവേക്ഷണം പുരോഗമിക്കുകയാണ്, ഇവിടെ 14-നും 17-നും ഇടയിൽ അപൂർവ ഭൗമ മൂലകങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ ജില്ലയിലെ കലപത്തർ-രഘുഡി ബ്ലോക്കിൽ മാത്രം ഏകദേശം 0.67 ദശലക്ഷം ടൺ അപൂർവ ഭൗമ മൂലകങ്ങളുടെ ശേഖരം കണ്ടെത്തിയിട്ടുണ്ട്. ഇലക്ട്രിക് വാഹന ബാറ്ററികൾ, പ്രതിരോധ, ഇലക്ട്രോണിക്സ് നിർമ്മാണം എന്നിവയ്ക്ക് അത്യന്താപേക്ഷികമാണ് ഈ മൂലകങ്ങൾ.

2019-നും 2024-നും ഇടയിൽ കേന്ദ്ര സർക്കാർ പശ്ചിമബംഗാളിൽ കുറഞ്ഞത് 28 ധാതു പര്യവേക്ഷണ പദ്ധതികൾക്ക് തുടക്കം കുറിച്ചിരുന്നു. ഝാർഗ്രാം, പശ്ചിമ മിഡ്നാപൂർ, ബൻകുറ, പുരുളിയ, ഡാർജിലിംഗ്, കലിംപോംഗ് എന്നിവിടങ്ങളിലായി മാംഗനീസ്, ടങ്സ്റ്റൺ, ചെമ്പ്, ഗ്രാഫൈറ്റ് തുടങ്ങിയ ധാതുക്കളാണ് ഈ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്.

പുരുളിയയിലെ പാങ്ക്രിഡി, പുർദാഹ, ചിരുഗോഡ, മെദ്നിതാന്ർ എന്നീ നാല് അപ്പാറ്റൈറ്റ് (ഫോസ്ഫേറ്റ്) ബ്ലോക്കുകളും കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ ലേലത്തിനായുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. അതേസമയം രാജ്യത്തുടനീളം നിരവധി ധാതു ബ്ലോക്കുകൾ ലേലം ചെയ്തുകഴിഞ്ഞിട്ടും പശ്ചിമബംഗാൾ പുതുതായി കണ്ടെത്തിയ പല മേഖലകളിലും നടപടികൾ ഇതുലരെ ആരംഭിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രാലയം പറഞ്ഞു.

പശ്ചിമബംഗാളിൽ ഏകദേശം 12.83 ദശലക്ഷം ടൺ സ്വർണ അയിരുകൾ ഉണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽയ ഇത് പ്രധാനമായും പുരുളിയയിലാണ്. ഈ അയിരിൽ ഏകദേശം 0.65 ടൺ (650 കിലോഗ്രാം) സ്വർണം ഉണ്ടാകാം.. കർണ്ണാടകയിലേതിനെ അപേക്ഷിച്ച് ഗുണനിലവാരം കുറവാണെങ്കിലും, നിലവിലെ സ്വർണ്ണവില കണക്കിലെടുക്കുമ്പോൾ ഇത് വാണിജ്യപരമായി പ്രാധാന്യമുള്ളതാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+